മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തെന്നിന്ത്യന്‍ നടിയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരേ പോലെ സജീവമായി നില്ക്കുന്ന അഭിനയത്രിയാണ് തമന്ന. പതിനഞ്ചാം വയസ്സില്‍ അഭിനയ രംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ തമന്ന ചെയ്തിട്ടുണ്ട്.
തമന്നയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ച ശേഷമാണ്. അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. കേരളത്തില്‍ അത് ഡബ് ചെയ്തിറങ്ങുകയും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വലിയ ഓളം ഉണ്ടാക്കുകയും ചെയ്തിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന അഭിനയിച്ചിട്ടുണ്ട്.
മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തില്‍ എത്തിയിട്ടുണ്ട്. ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച ഒരേയൊരു അഭിനയത്രിയാണ് തമന്ന. അതിന് ശേഷം പാന്‍ ഇന്ത്യ ലെവലില്‍ ഒരുപാട് ശ്രദ്ധനേടാന്‍ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാലത്ത് ഒരു നായിക അഞ്ച് വര്‍ഷം തുടര്‍ന്നാല്‍ സൂപ്പര്‍ നായിക പദവിയായിട്ടാണ് കണക്കാക്കുന്നത്.
എന്നാല്‍ തമന്ന ഭാട്ടിയ ഒന്നര പതിറ്റാണ്ടായി സിനിമകള്‍ ചെയ്യുന്നു. ഇതിനിടെ, ഏതൊക്കെ നായികമാര്‍ വരികയും പോവുകയും ചെയ്തിട്ടും താരസുന്ദരി തന്റെ സ്ഥാനത്ത് തന്നെ തുടരുകയാണ്. സ്വന്തം ഇന്‍ഡസ്ട്രിയില്‍ ഒരു ചെറിയ സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുകയാണ് തമന്ന. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്. തമന്ന ഇപ്പോഴും സിനിമകള്‍ ചെയ്യുന്നു. നിലവില്‍ കൈയില്‍ നിരവധി സിനിമകളുമുണ്ട്.
തമിഴിലും ഹിന്ദിയിലും തെലുങ്കിലും അഭിനയിക്കുന്ന തിരക്കിലാണ് തമന്ന. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളേക്കാള്‍ വെബ് സീരീസിലേക്കാണ് തമന്ന ചുവടുവെച്ചത്. ഏകദേശം 15വയസ്സുള്ളപ്പോഴാണ് തമന്ന ആദ്യമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അതായത് പത്താം ക്ലാസ് പഠനകാലത്തിലേക്കാണ് ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശ്രീ സിനിമയിലൂടെ തെലുങ്ക് സ്ക്രീനില്‍ എത്തി.
അന്ന് വെറും പതിനഞ്ചാം വയസ്സില്‍ മഞ്ചു മനോജിനൊപ്പം തമന്ന അഭിനയിച്ചിരുന്നു. അതിനുമുമ്പ് തമന്ന ഒരു പരസ്യ ചിത്രം ചെയ്തിരുന്നു. പരസ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും 10ാം ക്ലാസ് പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു തമന്ന. മൂന്ന് ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെ തമന്ന ഒരു കൊമേഴ്സ്യല്‍ പരസ്യത്തില്‍ അഭിനയിച്ചു.
2005ല്‍ മൂന്ന് ദിവസത്തെ പരസ്യ ചിത്രീകരണത്തിന് തമന്നയ്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലും തമന്ന ഇതേ കാര്യം പറഞ്ഞിരുന്നു. സിനിമകള്‍ക്കിടയിലും വര്‍ക്കൗട്ടുകള്‍ തമന്ന മുടക്കാറില്ല. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും തമന്ന മുന്നില്‍ തന്നെയാണ്. 30 കഴിഞ്ഞിട്ടും മില്‍ക്കി ബ്യൂട്ടി പയ്യന് നായകന്മാരുടെ ജോഡിയാകുന്നതും അതുകൊണ്ടുതന്നെയാണ്.
2019 ല്‍ പുറത്തിറങ്ങിയ താരത്തിന്റെ ആക്ഷന്‍ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. സുന്ദര്‍ സി സംവിധാനം ചെയ്തു വിശാല്‍ നായകനായി പുറത്തിറങ്ങിയ ആക്ഷന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് തമന്ന കാഴ്ചവച്ചത്. ഇതിലെ ഗാനരംഗം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കിടിലന്‍ ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തിലാണ് താരം ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യസമയത്ത് ഗാനത്തിലെ രംഗങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒട്ടുമിക്ക പേരും വിചാരിച്ചത് അതൊരു എഡിറ്റഡ് വീഡിയോ ആണെന്നായിരുന്നു.
അതിലെ ഫോട്ടോകളും പ്രചരിക്കുകയും ചെയ്തു. പിന്നീട് ആ ഗാനം പുറത്തിറങ്ങിയതോടെയാണ് യഥാര്‍ത്ഥത്തില്‍ തമന്ന തന്നെയാണ് എന്ന് പലരും തിരിച്ചറിഞ്ഞത്. ഒരു വലിയ താരനിര തന്നെയായിരുന്നു സിനിമയില്‍ ഉണ്ടായിരുന്നത്. തമന്നക്ക് പുറമേ മലയാളത്തിന്റെ ഭാഗ്യ നായിക നിലവില്‍ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളും കൂടിയായ ഐശ്വര്യ ലക്ഷ്മി തന്റെ തമിഴ് സിനിമയുടെ അരങ്ങേറ്റം കുറിച്ചതും ഈ സിനിമയിലൂടെയായിരുന്നു.