അഭിനയത്തിന്റെ എല്ലാ തലങ്ങളും വളരെ അനായാസം തന്നെ കൊണ്ട് വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച നായികയാണ് രാധിക ആപ്‌തെ. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് രാധിക ആപ്‌തെ. ഹിന്ദിക്ക് പുറമേ മലയാളത്തിലും തമിഴിലും എല്ലാം അഭിനയിച്ച താരം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. രജനീകാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച രാധിക ടോവിനോ തോമസ് ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പിപ്പിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി.
മെലിഞ്ഞ ശരീരപ്രകൃതമായതിനാല്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന കമന്റുകള്‍ രാധിക അടുത്തിടെ പങ്കുവെച്ചിരുന്നു. മാറിടവും അരക്കെട്ടും വലുതാക്കണമെന്നും ഇതിന് ഇഞ്ചക്ഷന്‍ എടുക്കണമെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞിരുന്നു. മൂക്കിന്റെ ആകൃതി മാറ്റണമെന്ന് പോലും അഭിപ്രായങ്ങള്‍ കേട്ടിരുന്നു. പിന്നെ കാലുകളില്‍ സര്‍ജറി നടത്തി എന്തെങ്കിലും വെച്ച് കെട്ടാന്‍ പോലും ചിലര്‍ പറഞ്ഞിരുന്നതായി രാധിക വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ശരീര പ്രകൃതിയുടെ പേരില്‍ ഇതുവരെ തനിക്കു മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടിട്ടില്ല എന്നാണ് രാധിക വ്യക്തമാക്കുന്നത്. ലഭിച്ച ഉപദേശങ്ങള്‍ ഒക്കെ പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാന്‍ തനിക്ക് താല്പര്യം ഇല്ലെന്നുമാണ് ഇത്തരക്കാര്‍ക്കുള്ള മറുപടിയായി താരം പങ്കുവെക്കുന്നത്.
നിരന്തരമായി സമാനമായ ചോദ്യങ്ങള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാല്‍ സര്‍ജറി ചെയ്യേണ്ട എന്ന് തന്നെയാണ് തന്റെ തീരുമാനം എന്നുമാണ് രാധിക പറയുന്നത്. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ ചൂഷണം ചെയ്യപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കുകയുണ്ടായി. സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും മികച്ച അഭിപ്രായം നേടിയ താരമാണ് രാധിക.
മീ ടു വെളിപ്പെടുത്തലുകളെ 100% പിന്തുണയ്ക്കുന്ന താരം ഈ വിഷയത്തില്‍ തന്റെ നിലപാടും വിശദീകരിച്ചിരുന്നു. മീ ടു പോലെയുള്ള മൂവ്മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നേരിടേണ്ടി വരുന്ന അതി ക്രമങ്ങള്‍ ഭയക്കാതെ തുറന്നുപറയണം.
എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യഘടകം അധികാരമാണ്. എല്ലാം തുറന്നു പറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ് എന്ന് താരം വ്യക്തമാക്കുന്നു. അതുപോലെതന്നെ മീ ടു പോലെയുള്ള മൂവ്മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെയും താരം ശക്തമായ വിമര്‍ശനം തന്നെയാണ് ഉന്നയിക്കുന്നത്.
ലൈം ഗി ക അതി ക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല. വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… മീ ടു എന്ന് തുറന്നുപറഞ്ഞ് മുന്നോട്ടുവരുന്നവരെ കേള്‍ക്കണം.
ആര്‍ക്കെതിരെ ആണോ ആരോപണമുന്നയിച്ചത് അവരെക്കുറിച്ച് മറ്റു ആര്‍ക്കെങ്കിലും സമാന അനുഭവമുണ്ടോ എന്ന് അന്വേഷിക്കണം. അത്യന്തം സെന്‍സിറ്റീവായ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. അടുത്തകാലത്തെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ മോശം അനുഭവവും താരം പങ്കുവെച്ചിരുന്നു.ഇത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ചക്കാണ് വഴിയൊരുക്കിയത്.
ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്ന തന്നോട് ആ സെറ്റില്‍ സഹപ്രവര്‍ത്തകനായി ഉണ്ടായിരുന്ന ഒരാള്‍ മോശമായി പ്രതികരിച്ചു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അയാള്‍ തനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും വേണമെങ്കില്‍ മസാജ് ചെയ്തു തരാമെന്നും അയാള്‍ പറഞ്ഞു.
അയാളുടെ അത്തരത്തിലുള്ള സംസാരം തന്നെ വല്ലാതെ അലോസരപ്പെടുത്തി എന്നാണ് രാധിക വ്യക്തമാക്കിയത്. ആദ്യകാലത്ത് അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക് നേരിട്ട ഒരു അനുഭവത്തെപ്പറ്റിയും രാധിക വ്യക്തമാക്കുന്നുണ്ട്. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസമായിരുന്നു അന്ന്. സുഖമില്ലാതെ താന്‍ കിടക്കുന്ന രംഗമായിരുന്നു ചിത്രീകരിക്കുവാന്‍ തുടങ്ങിയത്. നടന്‍ വരുന്നു. അയാള്‍ നല്ല കരുത്തന്‍ ആയിരുന്നു. എനിക്ക് അയാളെ അറിയുക പോലും ഇല്ലായിരുന്നു.
അയാള്‍ പെട്ടെന്ന് എന്റെ കാലില്‍ ഇക്കിളി ഇടാന്‍ തുടങ്ങി. അത് എനിക്ക് വല്ലാത്ത അലോസരം ഉണ്ടാക്കി. ഞാന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റ് അയാളോട് മേലില്‍ അങ്ങനെ ചെയ്യരുതെന്ന് പറയുകയായിരുന്നു. സെറ്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും ജൂനിയര്‍ ആര്‍ട്ടിസ്റ്റും അത് കണ്ടു. എനിക്ക് അത്രയും ദേഷ്യം വന്നിരുന്നു. എന്നാല്‍ അയാള്‍ ഒരിക്കലും അത്തരത്തില്‍ ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് അയാള്‍ തന്നെ തൊട്ടിട്ടുമില്ല എന്നാണ് രാധിക വ്യക്തമാക്കിയത്.