in

വിവാദം ആയ ചിത്രത്തിന് അന്ന് മാപ്പു പറഞ്ഞ ചിമ്പുവിനെ ഞെട്ടിച്ചത് നയൻതാരയുടെ പ്രതികരണം.. സംഭവം ഇങ്ങനെ

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരം തമിഴിലാണ് ഏറെ ചിത്രങ്ങളിലഭിനയിച്ചത്. ഇപ്പോഴിതാ ബോളിവുഡിലും ചുവടുവെച്ചിരിക്കുകയാണ് താരം. അടുത്തിടെയാണ് സംവിധായകന്‍ വിഘ്നേഷുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവര്‍ക്കും സറോഗസി വഴി രണ്ട് കുഞ്ഞുങ്ങളും ജനിച്ചിരിക്കുകയാണ്.

കേരളത്തിലെ ഒരു തനി നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണ് നയന്‍താര. ഡയാന മറിയം കുര്യന്‍ എന്നാണ് യഥാര്‍ത്ഥ നാമം. വീഡിയോ ജോക്കിയായി മിനി സ്‌ക്രീനിലൂടെ തുടക്കമിട്ട താരം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. തെന്നിന്ത്യയില്‍ ഗോസിപ്പ് കോളങ്ങളില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു നയന്‍താര. വിദേശത്ത് പോയി കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയെന്നും വടിവൊത്തെ അരക്കെട്ട് നേടിയതങ്ങനെയാണെന്നും മറ്റുമൊക്കെ പല തരത്തിലുള്ള കഥകള്‍ താരത്തെ പറ്റി ഇറങ്ങിയിട്ടുണ്ട്.

അതോടൊപ്പം ചിമ്പു, പ്രഭുദേവ തുടങ്ങിയ താരങ്ങളുമായുള്ള പ്രണയവും വേര്‍പിരിയലുമൊക്കെയും ഏറെ ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുമുണ്ട്. തമിഴിലേക്ക് അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയതോടെ താരത്തിന്റെ നായിക നിരയിലേക്കുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള വളര്‍ച്ചയില്‍ ഡയാന കുര്യന്‍ എന്ന നയന്‍താര പേരും മതവും മാറ്റി. പ്രണയവും വിവാദങ്ങളും ഏറെയുണ്ടായി. ഏറെക്കാലം ചിമ്പുവായിരുന്നു വാര്‍ത്തകളിലെ അവരുടെ കാമുകവേഷത്തില്‍. ഇത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളും അറിഞ്ഞോ അറിയാതെയോ പ്രചരിക്കപ്പെട്ടു. പലപ്പോഴും ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗവുമായിരുന്നു.

ഒരുവര്‍ഷം നീണ്ടുനിന്ന പ്രണയബന്ധത്തില്‍ നിന്നും ഇരുവരും വേര്‍പിരിഞ്ഞതായും പിന്നീട് നല്ല സുഹൃത്തുക്കളായി കഴിയുന്നതായും വാര്‍ത്തകളും പിന്നാലെ വന്നു. ആ കാലത്തെ ഒരു സംഭവകഥയാണ് ചിമ്പു ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ആ കഥ ഇങ്ങനെ: വല്ലവന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ഗോസിപ്പുകള്‍ പുറത്ത് വന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് മുതലേ ഇരുവരുടെയും ബന്ധം വിവാദമായി. ചിത്രത്തിന് പ്രമോഷന് വേണ്ടി നയന്‍താരയുടെയും ചിമ്പുവിന്റെയും ഗ്ലാമര്‍ പോസ്റ്റര്‍ ഇവര്‍ ഉപയോഗിച്ചിരുന്നു.

സിനിമയുടെ നല്ലതിന് വേണ്ടിയാണ് ചുംബനച്ചിത്രം ചെയ്തതെങ്കിലും പിന്നീട് അത് വലിയ കുഴപ്പമായി മാറുകയായിരുന്നു. നയന്‍താരയെക്കുറിച്ച് മോശമായ രീതിയില്‍ പല വാര്‍ത്തകള്‍ വന്നു. ആ ഫോട്ടോ വിവാദമായതുമായി ബന്ധപ്പെട്ട് താന്‍ നയന്‍താരയോട് ക്ഷമ പറഞ്ഞുവെന്നാണ് ചിമ്പു വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തുന്നത്. താന്‍ കൂടെ കാരണമാണ് നയന്‍താരയ്ക്ക് പഴികേള്‍ക്കേണ്ടി വന്നത് എന്നുള്ള കുറ്റബോധത്താലാണ് നയന്‍താരയോട് ക്ഷമ പറഞ്ഞതെന്നും ചിമ്പു പറഞ്ഞു. എന്നാല്‍ നയന്‍താരയുടെ മറുപടി തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടതെന്നും ചിമ്പു ക്ഷമ പറയേണ്ടതില്ലെന്നുമായിരുന്നു നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍സ് പറഞ്ഞു. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി ആക്കിയതെന്നും ചിമ്പു അഭിപ്രായപ്പെടുന്നു. ഏതായാലും ഇരുവരുടെയും സൗഹൃദം ഇന്നും അല്ലലില്ലാതെ തുടരുന്നു.

Written by Editor 3

മകളെ കണ്ട് അനിയത്തി ആണോ എന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിട്ടുണ്ട്… ഇതാണ് മകൾ എന്ന് പറയുമ്പോൾ അയ്യോ ഇത്ര വലിയ മകളോ എന്ന് പലരും ചോദിക്കാറുണ്ട്; വിന്ദുജ മേനോൻ പറയുന്നു

വിമർശകരെ ഭയന്ന് ഇഷ്ടപ്പെട്ട ​തന്റെ ഗ്ലാമറസ് ചിത്രം എഡിറ്റ് ചെയ്യേണ്ട അവസ്ഥ പങ്കുവെച്ച് നടി മാധുരി