സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എല്ലാവര്‍ക്കും അറിയാവുന്ന പേരാണ് ആളാണ് ഹെലന്‍ ഓഫ് സ്പാര്‍ട. റീലുകളിലൂടെ ഹെലന്‍ എന്ന ധന്യ എസ് രാജേഷിന്റെ ഒരു വീഡിയോ എങ്കിലും കാണാത്തവര്‍ ഉണ്ടാകില്ല. ടിക് ടോക്, ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ ഒരാളെപ്പോലും ഫോളോ ചെയ്യാത്ത, എന്നാല്‍ തിരിച്ച് ഒരുലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ധന്യ.എസ്. രാജേഷ് കേന്ദ്ര സര്‍ക്കാരിന്റെ ആപ്പ് നിരോധനത്തിന് തൊട്ടുമുമ്പ് ടിക്ടോക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് എന്ന അപൂര്‍വ്വ നേട്ടത്തിന് അടുത്തെത്തിയിരുന്നു.
വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളില്‍ ലൈവ് പോകുമ്പോള്‍ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെണ്‍കുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.. തനിക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് എതിരെ ലൈവില്‍ വന്ന് അതേ ഭാഷയില്‍ തന്നെ മറുപടി കൊടുത്തും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ധന്യ,
ഇപ്പോഴിതാ താരം, ജാങ്കോ സ്പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഫോണില്‍ കൂടി തനിക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുന്ന ധന്യക്ക് റിയല്‍ ലൈഫില്‍ നേരിട്ട് എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് എനിക്ക് ഇതുവരെ അതിനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല എന്നാണ് താരം പറഞ്ഞത്. എനിക്ക് റിയല്‍ ലൈഫില്‍ അങ്ങനെ പ്രതികരിക്കാന്‍ ഒരു അവസരം ഉണ്ടായിട്ടില്ല..
എന്നെ എന്താണ് ആരും തോണ്ടാത്തെ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.. എന്നാണ് ധന്യ ചിരിച്ചുകൊണ്ട് പറയുന്നത്. ഇതുവരെ എനിക്ക് അങ്ങനെ ഒരു അനുഭവം വന്നിട്ടില്ല.. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രതികരിച്ചിട്ടുണ്ട്.. എന്റെ കണ്ണില്‍ തെറ്റായി കാണുന്നതിനോട് തീര്‍ച്ചയായും പ്രതികരിക്കും.. എന്റെ ശരികള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ സ്വീകരിക്കണം എന്നില്ല.. പക്ഷേ.. എനിക്ക് ആരും ഒരു വിഷയം അല്ല.. ഞാന്‍ സന്തോഷവതിയാണോ എന്ന കാര്യം മാത്രമാണ് പ്രതികരിച്ച് കഴിയുമ്പോള്‍ ആലോചിക്കാറുള്ളത് എന്നും ധന്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്തിടെ താന്‍ അനുഭവിച്ച ഏറ്റവും വലിയ സ്ട്രസ്സ് എന്തായിരുന്നു എന്നും താരം വെളിപ്പെടുത്തുകയുണ്ടായി. കാസര്‍കോട് ചെമ്മനാട് സ്വദേശിനി കൂട്ട ബലാ ല്‍ സംഗത്തിന് ഇരയായി എന്ന വാര്‍ത്ത വന്നതോടുകൂടി തനിക്കും കുടുംബത്തിനും ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് എന്നും അതൊരു മോഡല്‍ ആണ് എന്നുകൂടി പ്രചരിച്ചതോടെ ആളുകള്‍ ഞാനാണ് അത് എന്ന് ഉറപ്പിച്ചിരുന്നു എന്നും ആ വിഷയത്തില്‍ തന്റെ പിതാവിന് തന്റെ മകള്‍ക്ക് ആണ് സംഭവിച്ചത് അല്ലേ എന്ന ഒരു ചോദ്യം പോലും കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നുമാണ് താരം വ്യക്തമാക്കിയത്.
ആ ഒരു ഹെഡിങ് മാത്രം വായിച്ചു കൊണ്ട് തന്റെ കുടുംബത്തെ വരെ ഹെര്‍ട്ട് ചെയ്യാനും വിഷമത്തില്‍ ആക്കാനും പലരുടെ വാക്കുകളും കാരണമായിട്ടുണ്ട് എന്നും ഈ സമീപകാലത്ത് ഇതിനേക്കാള്‍ വലിയ ഒരു സ്‌ട്രെസ്സ് ഞാന്‍ അനുഭവിച്ചിട്ടില്ല എന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.