ബോളിവുഡ് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ‘പഠാന്‍’. തുടരെയുള്ള വന്‍ പരാജയങ്ങളില്‍ നിന്നും കരകയറുന്ന ബോളിവുഡിന് ചിത്രം മുതല്‍ക്കൂട്ടാകും എന്നാണ് വിലയിരുത്തലുകള്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘പഠാനു’ണ്ട്.
ഇത്തരത്തില്‍ ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന് പക്ഷേ തുടക്കത്തില്‍ തന്നെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരിക്കുകയാണ്. അതും ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പേരില്‍. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനം റിലീസ് ചെയ്തത്. ദീപിക വന്‍ ?ഗ്ലാമറസ് ലുക്കിലെത്തിയ ഗാനം ഞൊടിയിട കൊണ്ട് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഗാനരംഗത്തിലെ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത് ഒരു വിഭാ?ഗം ആളുകളെ ചൊടിപ്പിക്കുക ആയിരുന്നു.
ഈ അവസരത്തില്‍ ഷാരൂഖ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. വീര്‍ ശിവജി എന്ന സംഘടന അംഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകളും ട്വിറ്റര്‍ പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ഒപ്പം ബോയ്‌കോട്ട് പഠാന്‍ ക്യാമ്പയ്‌നുകളും. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഇപ്പോഴിതാ ദീപികയുടെയും ഷാരൂഖിന്റെയും പുതിയ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുത്തുകൊണ്ടിരിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണോ ഈ ഫോട്ടോ പങ്കുവെച്ചത് എന്നാണ് ആരാധകരുടെ ചോദ്യം. രണ്ട് കൈയിലെ നടുവിരല്‍ കാണിച്ചുകൊണ്ടാണ് താരം ഫോട്ടോയില്‍ കാണപ്പെടുന്നത്.
പത്താന്റെ ചിത്രീകരണ വേളയ്ക്കിടെ പകര്‍ത്തിയ ദീപികയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷാരൂഖിനൊപ്പം ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ദീപിക ആദ്യം ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തു. അതിനു ശേഷം ചിത്രം പകര്‍ത്തിയതിന് കൈ ഉയര്‍ത്തി ലൈംഗിക ചേഷ്ട ദീപിക കാണിച്ചു. പാപ്പിരാസി മാധ്യമങ്ങള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുവെയാണ് ദീപിക ലൈംഗിക ചേഷ്ട പ്രകടമാക്കിയത്. നേരത്തെ നടിയുടെ പത്താന്‍ സിനിമയിലെ ബിക്കിനി ചിത്രങ്ങള്‍ ഇത്തരത്തില്‍ പാപ്പരാസി മാധ്യമങ്ങള്‍ വഴി ലീക്കായിരുന്നു.
അതിനോടുള്ള പ്രതികരണം എന്ന പോലെയാണ് ദീപിക നടുവിരല്‍ ഉയര്‍ത്തി കാട്ടിയെതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. തണുപ്പത്ത് കറുത്ത ജാക്കറ്റും ധരിച്ച് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ദീപികയും സമീപത്ത് സിഗരറ്റും വലിച്ച് നില്‍ക്കുന്ന ഷാരൂഖുമാണ് ചിത്രത്തിലുള്ളത്. ദീപിക കാണിച്ച ആഗ്യം ഒരിക്കലും യോജിക്കാന്‍ സാധിക്കാത്തതാണെന്ന നിലപാടും ഉയര്‍ന്നു വരുന്നുണ്ട്.
‘പഠാന്‍’ സിനിമ പിഴവുകള്‍ നിറഞ്ഞതും വിഷലിപ്തമായ മാനസികാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിച്ചിരുന്നു. ‘ബേഷാരം രംഗ്’ എന്ന ഗാനത്തിന്റെ വരികള്‍, പാട്ടില്‍ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങള്‍ എന്നിവ മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ ചിത്രത്തിന്റെ പ്രദര്‍ശനം മധ്യപ്രദേശില്‍ നടത്തണോ വേണ്ടയോ എന്ന് സര്‍ക്കാറിന് ആലോചിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
കാവി ഹിന്ദുക്കളുടെ നിറമാണ് എന്നും ഇത് അറിഞ്ഞുകൊണ്ട് മനപൂര്‍വ്വമാണ് ഇത്തരത്തില്‍ ഒരു നിറം ബിക്കിനിക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തു എന്നുമാണ് ഇപ്പോള്‍ ഇവര്‍ അവകാശപ്പെടുന്നത്. അതേ സമയം സന്യാസിമാര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം കൂടിയാണ് കാവി. ചില സന്യാസിമാര്‍ അടിവസ്ത്രം മാത്രമാണ് ധരിക്കുക. ഇവര്‍ തിരഞ്ഞെടുക്കുന്ന നിറം പോലും കാവി ആയിരിക്കും. അങ്ങനെയാണെങ്കില്‍ സന്യാസിമാര്‍ ധരിക്കുന്ന കാവി നിറത്തിലുള്ള കോണകവും പ്രശ്‌നം ആക്കേണ്ടെ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്നത്.