in

എന്റെ പൊന്നോ.. മുറുക്കി ചുവപ്പിച്ച് ബോൾഡ് ലുക്കിൽ ഞെട്ടിച്ച് അനശ്വര രാജൻ, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് അനശ്വര രാജന്‍. ബാലതാരമായി എത്തി മലയാള സിനിമയില്‍ മുന്‍ നിര നായികയായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ് അനശ്വര. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് അനശ്വര സിനിമയിലേക്ക് എത്തിയത്.

ചിത്രത്തിലെ താരത്തിന്റെ അഭിനയം പ്രശംസനാര്‍ഹമായിരുന്നു. തന്റെ നിലപാടുകള്‍ ഉറക്കെ പറയുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യാറുണ്ട് അനശ്വര. സൈബര്‍ ആക്രമണങ്ങള്‍ക്കും അനശ്വര വിധേയ ആയിട്ടുണ്ട് പലപ്പോഴും. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അനശ്വര മലയാളസിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം നേടി. ബോളിവുഡ് താരം ജോണ്‍ എബ്രഹാം മലയാളത്തില്‍ നിര്‍മ്മിച്ച മൈക്കില്‍ ഗ്ലാമര്‍ ഗെറ്റപ്പിലായിരുന്നു താരമെത്തിയത്. മികച്ച അഭിപ്രായം നേടിയിരുന്നു ചിത്രവും താരത്തിന്റെ അഭിനയവും.

നിരവധി പുതു മുഖങ്ങളും ചിത്രത്തിലുണ്ട്. ഫസ്റ്റലുക്ക് പുറത്തിറക്കിയ ചടങ്ങില്‍ അനശ്വരയുടെ ഗ്ലാമര്‍ ഗെറ്റപ്പ് ശ്രദ്ധേയമായിരുന്നു. പെട്ടെന്നുള്ള അനശ്വരയുടെ രൂപമാറ്റം ഏവരെയും ഞെട്ടിച്ചിരുന്നു. ഈ രൂപമാറ്റത്തെ കുറിച്ച് വലിയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തുവെന്നും അതിന്റെ ഫലമാണ് മുഖം ഇങ്ങനെയായത് എന്നൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു അനശ്വര.

താന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല എന്നാണ് അനശ്വര വ്യക്തമാക്കുന്നത്.

നേരത്തെ ഷോര്‍ട്‌സ് ഇട്ടതിന്റെ പേരില്‍ താരം കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഇപ്പോഴിതാ അനശ്വരയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലാമര്‍ ലുക്കിലാണ് താരം പുതിയ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടല്‍ തീരത്തെ പാറക്കെട്ടുകളില്‍ ഗ്ലാമര്‍ ആയാണ് താരത്തെ കാണാന്‍ കഴിയുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്

Written by Editor 3

ഞാൻ എപ്പോഴും ധരിക്കുന്നത് യാത്ര പോകുന്ന സ്ഥലത്തിന് ചേർന്ന ഔട്ഫിറ്റാണ്; അപർണ തോമസ് പറയുന്നു

ഞാൻ കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്, മോഹൻലാൽ അങ്ങനെ ഒരാളാണ്, എന്റെ കഴിവ്,താൽപര്യങ്ങൾ എല്ലാം മോഹൻലാൽ മനസിലാക്കിയിരുന്നു; മീന