മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്. ജീവ മാത്രമല്ല ഭാര്യയും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്.
അവതാരക ആകും മുന്‍പേ തന്ന അപര്‍ണ മോഡല്‍ ആയി എത്തിയിരുന്നു അപര്‍ണ. ഇരുവരും അവതരിപ്പിച്ച മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായിട്ടാണ് മുന്നേറിയത്. സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പഠനത്തിനുശേഷം ക്യാബിന്‍ ക്രൂവായി ജോലി ചെയ്തിരുന്ന അപര്‍ണ, ആ ജോലി രാജി വെച്ചതിനു ശേഷമാണ് തന്റെ കരിയറിനെ അവതരണ മേഖലയിലേക്ക് ഗതി തിരിച്ചുവിടുന്നത്. മികച്ച പ്രകടനത്തോടെ ആരാധകര്‍ ഏറ്റെടുത്ത് ഈ ദമ്പതികള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പ്രോഗ്രാമില്‍ ഒരുമിച്ച് ആങ്കര്‍ ചെയ്തിരുന്നു.
തങ്ങള്‍ അവതരിപ്പിച്ച പരിപാടികള്‍ എല്ലാം റേറ്റിംഗില്‍ മുന്‍നിരയില്‍ എത്തിക്കാന്‍ കഴിഞ്ഞ ഈ അവതാരക ദമ്പതികള്‍, ഏറെ പ്രേക്ഷക പ്രശംസ നേടി കരിയറില്‍ വളരെ മുന്നിട്ടു നില്‍ക്കുകയാണ്. വളരെ കുറച്ച് ചെറിയ കാലം കൊണ്ട് തന്നെ വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ താരദമ്പതികള്‍, സോഷ്യല്‍മീഡിയയിലും വളരെ സജീവമാണ്.
തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യാറുണ്ട്. ഇവയില്‍ പലതും ഏറെ വൈറല്‍ ആകാറുമുണ്ട്. നെഗറ്റീവ് കമന്റുകളൊന്നും അപര്‍ണയും ജീവയും മൈന്‍ഡ് ആക്കാറില്ല. ഇരുവരും മാലി ദ്വീപില്‍ പോയിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ വൈറലായിരുന്നു. ബിക്കിനിയിലെത്തിയ അപര്‍ണയുടെ ചിത്രങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ.
യാത്രകളിലുള്ള വസ്ത്ര ധാരണത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കാറുണ്ട് എന്നും എവിടെയാണോ പോകുന്നത് അവിടെ നല്ല ഫോട്ടോകൾ ലഭിക്കുന്നതിന് അനുസരിച്ചുള്ള ഔട്ട്ഫിറ്റുകൾ ആണ് ചൂസ് ചെയ്യാൻ ശ്രമിക്കാറുള്ളത് എന്നും താരം പറയുകയുണ്ടായി. യാത്രയുടെ നല്ല ഓർമ്മകളാണ് ഓരോ ഫോട്ടോകളും എന്നും അവ മനോഹരമാക്കാനുള്ള പരിശ്രമം അതിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നത് എന്നും ജീവക്ക് അങ്ങനെ ഒരു ഡ്രസിംഗിനോട്ടുള്ള താല്പര്യം ഒന്നുമില്ലെങ്കിലും ഞാൻ ധരിക്കുന്നതിനോട് യോജിപ്പുള്ളത് ധരിക്കാൻ ജീവ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു.
വസ്ത്ര ധാരണത്തിനൊപ്പം തന്നെ അവിടെ ചെയ്യേണ്ട കാര്യങ്ങള്‍, കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങള്‍, ഹോട്ടലുകള്‍, കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങള്‍ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കാറുണ്ട് എന്നും മനസ്സിലാക്കി വെക്കാറുണ്ട് എന്നും അപര്‍ണ വ്യക്തമാക്കുന്നു. എല്ലാ വര്‍ഷവും ന്യൂഇയര്‍ ആഘോഷിക്കാന്‍ വേണ്ടി പോകുന്നത് ദുബായിലാക്കാണ് എന്നും ഒരു സെക്കന്‍ഡ് ഹോം എന്ന ഒരു രീതിയിലാണ് ദുബായിയെ ഞങ്ങള്‍ കാണാറുള്ളത് എന്നും താരം വ്യക്തമാക്കി.