ഒരു അഡാറ് ലവിലെ ‘മാണിക്യ മലര്‍’ എന്ന് തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ കണ്ണിറുക്കി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയ താരമാണ് പ്രിയ വാര്യര്‍. സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പ്രിയയെ തേടി മികച്ച അവസരങ്ങള്‍ എത്തുകയായിരുന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്.
അഡാറ് ലവിന് ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളുവുഡ് സിനിമാ ലോകത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച ഗായിക കൂടിയാണ് പ്രിയ വാര്യര്‍. പിന്നണി ഗാനരംഗത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. 2018 ല്‍ ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയാര്‍ജിച്ച നടി പ്രിയ വാര്യര്‍ രാജ്യാന്തര തലത്തില്‍ തന്നെ ഏവര്‍ക്കും സുപരിചിതയാണ്. ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ഫോളോേവഴ്‌സിന്റെ എണ്ണം 7 മില്യണിലധികമാണ്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമര്‍ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിന്‍ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി. എന്നാല്‍ പ്രശസ്തി വര്‍ധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബര്‍ ട്രോളുകളും സൈബര്‍ ആക്രമങ്ങളും വര്‍ധിച്ചു.
സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയില്‍ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ച പ്രിയ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. ലവ് ഹാക്കേഴ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെച്ചു. ഇപ്പോഴിതാ താരം മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ ക്യാംപസ് പ്രണയ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്കു ശേഷം മലയാളത്തില്‍ ഒരു മനോഹര ക്യാംപസ് പ്രണയ ചിത്രം കൂടി എത്തുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് നിര്‍മാണം.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിനിമ കണ്ട പ്രേക്ഷകര്‍ ഏറെ ആവശ്യപ്പെട്ട അതിലെ ‘പറന്നെ പോകുന്നെ മേഘങ്ങള്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
പ്രിയ വാര്യരും സര്‍ജനോയും തമ്മിലുള്ള ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന പ്രണയ രംഗങ്ങളാണ് പാട്ടില്‍ കാണിച്ചിരിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറല്‍ ആകുന്നത്. ഇന്റിമേറ്റ് സീനുകള്‍ അഭിനയിക്കാന്‍ ധൈര്യക്കുറവ് ഉണ്ടോ എന്നാണ് ചോദിച്ചിരിക്കുന്നത് അതിന് കിടിലന്‍ ഒരു മറുപടി താരം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്റിമേറ്റ് സീന്‍, സീരിയസ് സീന്‍, കോമഡി സീന്‍ എന്നിങ്ങനെ വേര്‍തിരിക്കേണ്ട കാര്യം എന്താണ് എന്നും എല്ലാം സിനിമകളുടെ ഭാഗമാണ് എന്നും അതുകൊണ്ട് ഓരോ സീനുകളും ചെയ്യാന്‍ പ്രത്യേകം ധൈര്യക്കുറവിന്റെയോ ധൈര്യ കൂടുതലിന്റെയോ കാര്യമില്ല എന്നും അര്‍ത്ഥം വരുന്ന തരത്തില്‍ എല്ലാം ഒരുപോലെയല്ലേ എന്ന ഒരു ചോദ്യമാണ് താരം ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.