മുഖം നോക്കാതെയുള്ള സംസാരവും നേരെ വാ നേരെ പോ പ്രകൃതവുമാണ് ജാസ്മിന് ബിഗ് ബോസിന് പുറത്ത് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജിമ്മും വർക്കൗട്ടുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ എം മൂസ. ബിഗ് ബോസ് മലയാളം സീസൺ ഫോർ ഷോ അവസാനിച്ച ശേഷം മത്സരാർഥിയായിരുന്ന ജാസ്മിൻറെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അവരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ്. ബിഗ് ബോസിൽ ഇമേജ് നോക്കാതെ പെരുമാറിയ ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ.
ഇപ്പോഴിത ജാസ്മിൻ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന ജാസ്മിനെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ജാസ്മിൻ പങ്കുവെച്ചിരുന്നു. ‘ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാഴ്‌ചയ്‌ക്ക് വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ചില ലഘുചിത്രങ്ങൾക്കൊപ്പം ഈ വീഡിയോ റീപോസ്‌റ്റ് ചെയ്യാൻ ഒരു കൂട്ടം യുട്യൂബ് ചാനലുകാരും ഓൺലൈൻ ചാനലുകളും കാത്തിരിക്കുന്നു എന്ന വസ്തുത അറിഞ്ഞുകൊണ്ട് ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
കരച്ചിൽ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങൾ അർഹരാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്. ഓൺലൈൻ മീഡിയയിൽ വരുന്ന തലക്കെട്ടുകളോടുളള പ്രതിഷേധം എന്ന പോലെയായിരുന്നു ജാസ്മിന്റെ പോസ്റ്റ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്ത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി എത്തി.
തനിയ്ക്ക് വീട്ടുകാരോട് വെറുപ്പ് തോന്നിയതിനെ കുറിച്ചും വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചും ബിഗ്ഗ് ബോസ് ഷോയില്‍ ജാസ്മിന്‍ പറഞ്ഞിരുന്നു. തന്നെ രണ്ട് വിവാഹം കഴിപ്പിച്ച് അയച്ച വീട്ടുകാര്‍, ആ വീട്ടില്‍ തനിയ്ക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും പിന്തുണച്ചില്ല. സ്വന്തം വീട്ടില്‍ നിന്നും മാനസിക പീഡനങ്ങള്‍ നേരിട്ട് തുടങ്ങിയപ്പോഴാണ് ജാസ്മിന്‍ വീട് വിട്ട് ഇറങ്ങിയത്.
ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് ഒരിക്കല്‍ അപര്‍ണ മള്‍ബറി, ഈ ഷോ കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകുമോ, വീട്ടുകാരോട് ശത്രുതയുണ്ടോ എന്ന് ജാസ്മിനോട് ചോദിച്ചിരുന്നു. വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ല, അവരോട് എനിക്ക് ശത്രുതയില്ല, പക്ഷെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അന്ന് ജാസ്മിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം ജാസ്മിന്‍ പങ്കുവെച്ചിരുന്നു.
ബിഗ് ബോസിന് ശേഷം സിനിമയിലും അരങ്ങേറിയിട്ടുണ്ട് ജാസ്മിൻ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലാണ് ജാസ്മിൻ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പാട്ടിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജാസ്മിന് സിനിമയിൽ മുഖം കാണിക്കാൻ സാധിച്ചല്ലോയെന്ന സന്തോഷമാണ് ആരാധകർക്ക്. ചിത്രം ഈ മാസം അവസാനം തിയേറ്ററുകളിലെത്തും.
View this post on Instagram