നർമ്മത്തിലൂടെയും സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരദമ്പതികൾ ആണ് വിധുപ്രതാപും ദീപ്തിയും. ചിരിപ്പിക്കുന്ന തമാശകളും പാട്ടും നൃത്തവുമായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രണ്ടു പേരും.ഈ ലോക്ഡോൺ കാലത്ത് ആണ് ഇരുവരും യൂട്യൂബ് ചാനൽ ആരംഭിച്ചത്. ചാനലിൽ വളരെ സജീവമായതും കോവിഡ് കാലത്തായിരുന്നു. താരങ്ങൾക്ക് സബ്സ്ക്രൈബ് ലഭിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലധികം ആളുകൾ മിക്കപ്പോഴും വീഡിയോ കാണാറുണ്ട്. താരങ്ങൾക്ക് ആരാധകർ മികച്ച കമൻറുകൾ ആണ് നൽകുന്നത്. ഇപ്പോഴിതാ ദീപ്തിയുടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേരിടുന്നത്.
പലപ്പോഴും ശരീരവണ്ണം വെച്ചുവെന്നും കറുത്തുപോയെന്നും ആരെങ്കിലും കമന്റ് ചെയ്താല്‍ എന്തായിരിക്കും പറയുക എന്ന അവതാരകയുടെ ചോദ്യത്തിനാണ് ദീപ്തി രസകരമായി മറുപടി നൽകിയത്.‘ഇടയ്‌ക്കൊക്കെ വണ്ണം വെയ്ക്കാറുണ്ട്. കുറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ കുറയുന്നു എന്ന് ഒന്നും ആരും പറയുന്നിലെന്നും വണ്ണം വെയ്ക്കുന്നത് മാത്രം കൃത്യമായി പറയുന്നുണ്ടെന്നും അത് മലയാളികളുടെ മാത്രം പ്രത്യേകതയാണെന്ന് താരം പറയുന്നു.
ഒരാളെ കാണുമ്പോള്‍ അയാള്‍ നന്നായിട്ടിരിക്കുകയാണെങ്കില്‍ നല്ലത് പറയില്ല. നല്ലത് പറയാൻ ഒരിക്കലും ശ്രമിക്കാറില്ല അതേസമയം അവർ തടി വെച്ചു എന്നും കറുത്തുപോയി എന്നും അല്ലെങ്കിൽ വല്ലാതെ മെലിഞ്ഞു പോയി എന്നും പറഞ്ഞ് നമ്മളെ വിഷമിപ്പിക്കാറാണ് പതിവ് .ഇങ്ങനെ പറയുന്നവരോട്, ആരും അത് ഓര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ല എന്നാണ് താരത്തിന് പറയാനുള്ളത് .