ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ സൂപ്പര്‍താരമായിരുന്നു ദിലീപ്. ജനങ്ങള്‍ക്കിടയില്‍ മാത്രമല്ല സിനിമാ മേഖലയ്ക്ക് അകത്തും ദിലീപിന് ഉള്ള സ്വാധീനം വളരെ വലുതായിരുന്നു. സിനിമയില്‍ അക്കാലത്ത് തിളങ്ങി നിന്നിരുന്ന മഞ്ജു വാര്യരുമായുള്ള വിവാഹശേഷം ദിലീപ് എന്ന നടന്റെ കരിയറില്‍ വലിയ ഒരു ഉയര്‍ച്ച തന്നെ സംഭവിച്ചതായി കാണാം.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒന്നായിരുന്നു ദിലീപ്- മഞ്ജു ജോഡി. ഇരുവരും വേര്‍പിരിയുകയാണ് എന്നുള്ള വാര്‍ത്ത വളരെ വലിയ ഞെട്ടലോടെയാണ് സിനിമാസ്വാദകരും മലയാളികളും അറിഞ്ഞത്. ഇവര്‍ തമ്മില്‍ വേര്‍പിരിഞ്ഞതോടെ മകളായ മീനാക്ഷി അച്ഛനൊപ്പം താമസിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് ഒരു പ്രശസ്ത നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ മൊഴി പുറത്തു വന്നപ്പോള്‍, അതില്‍ ഇരുവരുടെയും ജീവിതം മാറ്റിമറിച്ച ആ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിരുന്നു.
മറ്റാരില്‍ നിന്നുമല്ല നേരിട്ട് തന്നെയാണ് മഞ്ജു തന്റെ ജീവിതം തകര്‍ത്ത ആ കാര്യങ്ങള്‍ അറിഞ്ഞത് എന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ചാറ്റ് മഞ്ജു നേരിട്ട് കണ്ടതോടെ അവര്‍ തകര്‍ന്നു പോവുകയായിരുന്നു. ഇതേ സംഭവത്തിന് ശക്തി പകരുന്ന പല തെളിവുകളും റിമിടോമി അടക്കമുള്ളവരില്‍ നിന്നും ആക്രമിക്കപ്പെട്ട നടിയില്‍ നിന്നും മറ്റും മഞ്ജു അറിയാനിടയാവുകയും ചെയ്തു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞാല്‍ മഞ്ജു പിന്നീട് ദിലീപിനോട് ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് ചോദിക്കുകയായിരുന്നു. എന്നാല്‍ ഇത് പിന്നീട് ദമ്പതിമാര്‍ക്കിടയില്‍ വലിയ വഴക്കില്‍ കലാശിക്കുകയും കൂട്ടുകാരുമായി സംസാരിക്കുന്നതിന് ഉള്‍പ്പെടെ വിലക്ക് വരികയും ആയിരുന്നു ഉണ്ടായത്. ഇതിനുശേഷമാണ് മഞ്ജു ദിലീപിന്റെ വീട്ടില്‍ നിന്നും ഇറങ്ങി പോരുന്നത്.
മകള്‍ക്ക് അച്ഛനൊപ്പം നില്‍ക്കാനാണ് ആഗ്രഹം എന്ന് അറിഞ്ഞപ്പോള്‍ അതും ആ അമ്മ അംഗീകരിച്ചു കൊടുക്കുകയായിരുന്നു. എന്നാല്‍, കുടുംബജീവിതത്തില്‍ തകര്‍ച്ചകള്‍ നേരിടേണ്ടി വന്നെങ്കിലും മറ്റൊരു രീതിയില്‍, പ്രത്യേകിച്ച് സിനിമ മേഖലയില്‍ വലിയ വിജയമായിരുന്നു മഞ്ജു വാര്യരെ കാത്തിരുന്നത്. ദിലീപിന്റെ തകര്‍ച്ച തുടങ്ങിയ കാലത്ത് തന്നെ മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞു.
ഇതിനിടെ തന്നെയാണ് ദിലീപ് പിന്നീട് കാവ്യാമാധവന്റെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഈ വിവാഹത്തിന് കാവ്യയുടെ അമ്മ എതിരായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദിലീപ് ദിലീപ് മൊത്തമുള്ളത് കാവ്യയുടെയും രണ്ടാം വിവാഹം ആയിരുന്നു. അക്കാലത്ത് കാവ്യയുടെ ആദ്യ വൈവാഹികജീവിതം തകരാന്‍ കാരണമായത് താനുമായുള്ള ബന്ധമാണെന്ന് പലരും പറഞ്ഞു പരത്തിയത് ദിലീപിന് ഏറെ മനോവിഷമം ഉണ്ടാക്കിയിരുന്നു.
രണ്ടാമതൊരു വിവാഹത്തിന് അക്കാലത്ത് താന്‍ തയ്യാറായിരുന്നില്ല എന്നും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം ഒന്നുകൊണ്ട് മാത്രമാണ് താന്‍ കവിയെ വിവാഹം ചെയ്തത് എന്നുമാണ് ദിലീപ് പറയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ മകളായ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണ തനിക്ക് ഉണ്ടായിരുന്നതായും ദിലീപ് വെളിപ്പെടുത്തുന്നു.
എന്തുവന്നാലും 100% നമുക്കിത് നടത്തണം എന്ന മീനാക്ഷിയുടെ ഒറ്റ വാക്കിന്റെ പുറത്താണ് എല്ലാം മാറിമറിഞ്ഞതെന്ന് വ്യക്തമാക്കുന്ന ദിലീപ് അച്ഛന്റെ വിവാഹത്തിന് മീനാക്ഷി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു എന്നും ഓര്‍ത്തെടുക്കുന്നു. എന്നാല്‍ കാവ്യയുടെ വീട്ടില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ദിലീപിന്റെ ആലോചനയുമായി വീട്ടിലേക്ക് പോയപ്പോള്‍ ഇപ്പോള്‍ കാവ്യയ്ക്ക് മറ്റ് ആലോചനകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണ് എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കുകയായിരുന്നു അമ്മ ചെയ്തത്.
കാവ്യ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നും പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാവ്യയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചത് എന്നുമാണ് ഇതില്‍ പറയുന്നത്. രണ്ടുമൂന്നു ദിവസം കൊണ്ട് പ്ലാന്‍ ചെയ്തതാണ് കല്യാണം നടത്തിയതെന്നും ദിലീപ് പറഞ്ഞു.