in

ദീപികയുടെ ഷഡ്ഢിയുടെ കളർ പ്രശ്നം.. പത്താൻ സിനിമയെ വിലക്കണം എന്ന് ആവിശ്യം, വിവാദം

ഷാറൂഖ് ഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പഠാൻ. ബോളിവുഡ് സിനിമ പ്രേക്ഷകർ എല്ലാം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഇത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബോളിവുഡിൽ ഇറങ്ങുന്ന സിനിമകൾ എല്ലാം തുടരെത്തുടരെ പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇതിനെല്ലാം ഈ സിനിമയുടെ റിലീസിനു ശേഷം ഒരു അറുതി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം പ്രതീക്ഷയാണ് ഈ സിനിമയിൽ ആരാധകർ എല്ലാവരും അർപ്പിച്ചിരിക്കുന്നത്. നാലു വർഷങ്ങൾക്കു ശേഷം റിലീസ് ചെയ്യുന്ന ഷാറൂഖ് ഖാൻ ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോൺ ആണ് ഈ സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമയിലെ ഒരു ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വളരെ മികച്ച അഭിപ്രായം ആണ് ഗാന രംഗത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. വളരെ പ്രണയാർദ്രമായ ഒരു ഗാനമാണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം ഈ ഗാനത്തിനെതിരെ ഇപ്പോൾ വിമർശനവുമായി ഒരു വിഭാഗം ആളുകൾ എത്തിയിരിക്കുകയാണ്.

കാവി നിറത്തിലുള്ള ബിക്കിനി ആണ് ദീപിക പദുക്കോൺ ഈ ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്നത്. മാത്രവുമല്ല പാട്ടിൻറെ പേര് ബേശരം രംഗ് (നാണമില്ലാത്ത നിറം) എന്നുകൂടിയാണ്. ഇതുകൂടി ചൂണ്ടിക്കാണിച്ചുകൊണ്ട് ആണ് ഒരു വിഭാഗം ആളുകൾ ഇതിനെതിരെ പ്രചരണം നടത്തുന്നത്. ദീപിക പതുക്കോണും സിനിമയുടെ അണിയറ പ്രവർത്തകരും ഹിന്ദുക്കളെ അപമാനിച്ചു എന്നാണ് വലതുപക്ഷ പ്രവർത്തകർ പറയുന്നത്.

കാവി ഹിന്ദുക്കളുടെ നിറമാണ് എന്നും ഇത് അറിഞ്ഞുകൊണ്ട് മനപൂർവ്വമാണ് ഇത്തരത്തിൽ ഒരു നിറം ബിക്കിനിക്ക് വേണ്ടി അണിയറ പ്രവർത്തകർ തിരഞ്ഞെടുത്തു എന്നുമാണ് ഇപ്പോൾ ഇവർ അവകാശപ്പെടുന്നത്. അതേ സമയം സന്യാസിമാർ ധരിക്കുന്ന വസ്ത്രത്തിന്റെ നിറം കൂടിയാണ് കാവി. ചില സന്യാസിമാർ അടിവസ്ത്രം മാത്രമാണ് ധരിക്കുക.

ഇവർ തിരഞ്ഞെടുക്കുന്ന നിറം പോലും കാവി ആയിരിക്കും. അങ്ങനെയാണെങ്കിൽ സന്യാസിമാർ ധരിക്കുന്ന കാവി നിറത്തിലുള്ള കോണകവും പ്രശ്നം ആക്കേണ്ടെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ സിനിമയ്ക്ക് ഗുണം അല്ലാതെ ദോഷം ഒന്നും ചെയ്യില്ല എന്ന വിലയിരുത്തലിൽ ആണ് പ്രേക്ഷകർ.

പെപ്പി ഡാന്‍സ് നമ്പറോടു കൂടിയ ഗാനത്തില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ഷാരുഖ് ഖാനും ദീപികയും പ്രത്യക്ഷപ്പെടുന്നത്. കുമാറിന്റെ വരികള്‍ക്ക് വിശാലും ശേഖറുമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാല്‍പ റാവു ആണ് ഗായിക. സ്പാനിഷ് വരികളിലൂടെയാണ് ഗാനം തുടങ്ങുന്നത്. ഇത് എഴുതിയിരിക്കുന്നത് വിശാല്‍ ദദ്ലാനിയാണ്.

ഏറെ നാളുകള്‍ക്കു ശേഷം റൊമാന്റിക് ലുക്കിലുള്ള ഷാരുഖിന്റെ വരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍. 24 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. ദീപികയുടേയും ഷാരുഖിന്റേയും കെമിസ്ട്രിയേയും പുകഴ്ത്തുന്നവരുണ്ട്. ആക്ഷന്‍ ത്രില്ലറായി റിലീസ് ചെയ്യുന്ന പത്താനില്‍ ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ദാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം ജനുവരി 25 നാണ് റിലീസ് ചെയ്യുക.

Written by Editor 3

കഠിനമായ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി സ്വാസിക, അപ്പൊ ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണല്ലേ എന്ന് ആരാധകർ: വീഡിയോ

ആളെ മനസ്സിലായോ? ഒരു കാലത്ത് മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന നായിക: പുത്തൻ ഫോട്ടോസ് വൈറൽ