in

കുടുംബ വിളക്കിലെ പ്രേക്ഷകരുടെ പ്രിയ താരം.. മീര വാസുദേവിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഉത്തമയായ ഭാര്യ, മരുമകള്‍, അമ്മ എന്നിങ്ങനെയാണ് കുടുംബ വിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കാണുന്നത്. പക്ഷെ സുമിത്രയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വളരെ വിചിത്രമാണ് എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്. പ്രശ്നങ്ങള്‍ക്ക് ഒന്നും പോകാതെ തന്നെ സുമിത്രയെ തേടി നിരന്തരം പ്രശ്നങ്ങളുടെ ഘോഷയാത്ര തന്നെയാണ്.

എന്നാല്‍ ഒരു കാലത്ത് സുമിത്രയായി അഭിനയിക്കുന്ന മീര വാസുദേവിന്റെ ജീവിതവും ഇതുപോലെ പ്രശ്നങ്ങള്‍ക്കുമേല്‍ പ്രശ്നങ്ങള്‍ തന്നെയായിരുന്നു. അതിനെ എല്ലാം അതിജീവിച്ച് മുന്നേറിയ അമ്മ തന്നെയാണ് മീര വാസുദേവനും. മീരയെ കുറിച്ച് അധികമാരും അറിയാത്ത ചില കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച മീര വാസുദേവ് ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. മലയാളത്തില്‍ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കുന്നത് തന്മാത്ര എന്ന ചിത്രത്തിലെ വേഷം തന്നെയാണ്. സിനിമകള്‍ക്ക് ഒപ്പം സീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച മീര സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

കരിയറില്‍ ഏറ്റവും നന്നായി ശോഭിച്ചു നില്‍ക്കുന്ന സമയത്ത് ആയിരുന്നു മീര വാസുദേവിന്റെ ആദ്യത്തെ വിവാഹം. അന്ന് ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ മീരയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത ബോളിവുഡ് ക്യാമറമാന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ ആയിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്.

ആ വിവാഹ ജീവിതത്തില്‍ ഞാന്‍ ഒരുപാട് അനുഭവിച്ചു എന്നാണ് ജെബി ജംഗ്ഷനില്‍ വന്നപ്പോള്‍ ഒരിക്കല്‍ മീര പറഞ്ഞത്. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങള്‍ക്ക് മാനസികമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണം- മീര വാസുദേവ് പറഞ്ഞു. ഇപ്പോള്‍ മകനൊപ്പം സ്വസ്തവും സമാധാനവുമായ ജീവിതമാണ് മീരയുടേത്.

വര്‍ക്കൗട്ടിലാണ് കൂടുതലും ശ്രദ്ധിയ്ക്കുന്നത്. തന്റെ മുന്‍ ഭര്‍ത്താക്കന്മാരെ കുറിച്ച് ചോദിക്കുമ്പോള്‍ ആ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട നല്ല കാര്യങ്ങളെ കുറിച്ച് പറയാന്‍ മാത്രമേ മീര താത്പര്യപ്പെടുന്നുള്ളൂ. എല്ലാവര്‍ക്കും അവരുടെ സ്പേസ് ഉണ്ടെന്നാണ് മീരയുടെ പക്ഷം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പുതിയ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുകയും ഫോട്ടോയിലേക്ക് താരം എത്തിയതിന്റെ കാരണങ്ങളും പാതകളും വളരെ വിശദമായി ക്യാപ്ഷനില്‍ കുറിക്കുകയും ചെയ്തിരിക്കുകയാണ്. നാലു വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെയും കഠിനമായ വര്‍ക്ക് ഔട്ടുകളുടെയും പോഷകാഹാരത്തിന്റെയും ഫലമായാണ് ഇങ്ങനെ ഒരു ഫിറ്റ് ബോഡി ഉണ്ടായത് എന്നാണ് താരം കുറിച്ചിരിക്കുന്നത്.

4 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും മികച്ച പോഷകാഹാരത്തിന്റെയും പരിശ്രമമാണ് ആ ശരീരഘടന എന്നും 8 വര്‍ഷം മുമ്പ് എന്റെ ഒരു വയസ്സുള്ള മകനുമായി എന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഞാന്‍ നടത്തിയ ഒരു ഭാരിച്ച യാത്രയാണെന്ന് എന്നെ അറിയുന്നവര്‍ക്ക് അറിയാം. എനിക്ക് 97 കിലോയില്‍ കൂടുതല്‍ ഭാരമുണ്ടായിരുന്നു. എന്നും ഞാന്‍ സ്ഥിരമായി പരിശീലനം നടത്തി എന്നും അത് കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ കഠിനാധ്വാനത്തിന്റെയും എന്നിലുള്ള വിശ്വാസത്തിന്റെയും ആഘോഷമാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു.

Written by Editor 3

വിവാഹത്തെ പറ്റി ഒന്നും ചോദിക്കരുതെന്ന് ആദ്യമെ തന്നെ അവരോടു പറയും, എന്നാലും അഭിമുഖത്തിൽ അവർ അത് ചോദിക്കും, ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഉത്തരം അങ്ങ് പറയും; ശോഭന

വിവാഹം പോലൊരു അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല; നടി ചാർമി കൗർ പറയുന്നത് ഇങ്ങനെ