in

കരിക്ക് കുടിച്ച് മാൽദീവ്‌സിൽ അടിച്ചു പൊളിച്ച് ജാൻവി കപൂർ: കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം

ചെറുപ്പം മുതലേ ബോളിവുഡിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ജാന്‍വിയുടേയും സഹോദരി ഖുഷിയുടേയും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് താത്പര്യമാണ്. 2018 ലായിരുന്നു ജാന്‍വി സിനിമ ലോകത്തേക്ക് അരങ്ങേറ്റം നടത്തിയത്.

അമ്മ ശ്രീദേവിയ്ക്ക് നല്‍കിയ അതേ പരിഗണനയും സ്വീകാര്യതയും ജാന്‍വിയ്ക്കും സിനിമ ലോകം നല്‍കി. ഇപ്പോള്‍ ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ജാന്‍വിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകരേറെയാണ്. 2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാന്‍വിയുടെ സിനിമാ പ്രവേശനം.

സിനിമയില്‍ പാര്‍ത്തവി സിംഗ് രാത്തൊര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലും താരം അഭിനയിച്ചു. പക്ഷേ താരം സിനിമ ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തിയത് ഗുഞ്ചന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ സിനിമയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

2018 ല്‍ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്തു അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി അവതരിച്ചു പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ ഹെലന്റെ ബോളിവുഡ് റീമേക് ‘മിലി’ യില്‍ താരം ശ്രദ്ധേയമായ അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ജാന്‍വി കപൂറിന് 15 മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ പലപ്പോഴും തന്റെ ചിത്രങ്ങള്‍ അവര്‍ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാലി ദ്വീപില്‍ അവധിക്കാല ആഘോഷത്തിനെത്തിയ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരിക്ക് കുടിക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

അഭിനയത്തിന് പുറമേ മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി. പലപ്പോഴും ജാന്‍വി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയുടെ മനം കവരാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ജാന്‍വി നടത്താറുണ്ട്. ഏതാണ്ട് സിനിമയില്‍ അരങ്ങേറി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ ജാന്‍വിക്ക് സാധിച്ചു.

2018ലാണ് താരം സിനിമയില്‍ സജീവമായത്ത് അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചു. അഭിനയ മികവും ഗ്ലാമര്‍ ലുക്കും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടാന്‍ സാധിച്ചത്. മോഡലിങിലും വളരെ സജീവമാണ് ജാന്‍വിയും സഹോദരി ഖുശിയും. പലപ്പോഴും വ്യത്യസ്ത തീമുകളിലുള്ള ഫോട്ടോഷൂട്ടുകളുമായി ഇരുവരും എത്താറുണ്ട്.

Written by Editor 3

ആളെ മനസ്സിലായോ? ഒരു കാലത്ത് മലയാളികൾക്ക് പ്രിയങ്കരിയായിരുന്ന നായിക: പുത്തൻ ഫോട്ടോസ് വൈറൽ

വിവാഹത്തെ പറ്റി ഒന്നും ചോദിക്കരുതെന്ന് ആദ്യമെ തന്നെ അവരോടു പറയും, എന്നാലും അഭിമുഖത്തിൽ അവർ അത് ചോദിക്കും, ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഉത്തരം അങ്ങ് പറയും; ശോഭന