യുവ നടിമാരില്‍ ശ്രദ്ധേയയാണ് സ്വാസിക. ചുരുങ്ങിയ കാലത്തിനുള്ളി മലയാളികളുടെ പ്രിയതാരമാകാന്‍ സ്വാസിക കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ ചതുരത്തിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതിന് നിരവധി പേര് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് താരം ഇപ്പോള്‍.
കഥയും കഥാപാത്രത്തെയും കുറിച്ച് പറഞ്ഞതിനൊപ്പം വിവാഹ ബന്ധങ്ങളെയും ഡിവോസിനെയും കുറിച്ച് പറയുകയാണ് താരം. സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി കഴിഞ്ഞു. സീരീസ് പറയുന്നത് സമൂഹത്തില്‍ കണ്ട് വരുന്ന ടോക്സ് ബന്ധങ്ങളെ കുറിച്ചാണ്. കേരളത്തില്‍ കഴിഞ്ഞ മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത സ്ത്രീധന മരണങ്ങളും സീരീസിന് ഉദാഹരണമാണ്.
ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇതില്‍ ഒട്ടുമിക്കപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം.
ഞാന്‍ വിവാഹം കഴിച്ചതിന് ശേഷം പങ്കാളിയുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് പരസ്പരം പറഞ്ഞുതീര്‍ക്കാനും എന്താണ് ഞങ്ങള്‍ക്കിടയിലെ പ്രശ്നമെന്ന് മനസിലാക്കാനും ശ്രമിക്കണം എന്നൊക്കെയാണ് തീര്‍ച്ചയായും ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് ആഗ്രഹവും.
എന്നുവെച്ച് തീരെ സഹിക്കാന്‍ പറ്റാതാകുന്നത് വരെ കാത്തുനില്ക്കുകയും അവസാനം ആത്മഹത്യയെ കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിവാഹം പോലെ തന്നെ പവിത്രമായി വിവാഹമോചനത്തെയും കാണാന്‍ നമുക്ക് പറ്റണം. നന്നായി ആലോചിച്ചുവേണം ആ തീരുമാനമെടുക്കാന്‍ എന്നുള്ളതാണ് കാര്യം എന്നും സ്വാസിക പറഞ്ഞു.
അതേസമയം സ്വാസിക ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്. നര്‍ത്തകി ആയതുകൊണ്ട് തന്നെ അതിലൊരു കുറവും താരത്തിന് പ്രതേകിച്ച് വരില്ലെങ്കിലും ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല താരം. ഇപ്പോഴിതാ തന്റെ ട്രെയിനര്‍ വടി കൈപിടിച്ച് കൊണ്ട് സ്വാസികയെ വര്‍ക്ക് ഔട്ട് ചെയ്യിപ്പിക്കുന്ന ഒരു വീഡിയോ വൈറലാവുന്നത്. ട്രെയിനറായ ദില്‍സില്‍ എം ഇക്ബാലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.