in

അമ്പോ.. മാൽദീവ്സിൽ പൊളിച്ചടക്കുന്ന ബോള്ളിവുഡ് താര റാണി.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ് യുവനടി ജാന്‍വി കപൂര്‍. ബോളിവുഡില്‍ മാത്രമല്ല മലയാളികള്‍ക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി കപൂര്‍. അഭിനയശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും ജാന്‍വിയ്ക്ക് കഴിഞ്ഞു. ഫിറ്റ്‌നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമൊക്കെ അതീവശ്രദ്ധാലുവാണ് ജാന്‍വി. മോഡലിംഗ് രംഗത്തും വളരെ സജീവമാണ് ജാന്‍വി.

2018 ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മൂത്ത മകളായ ജാന്‍വിയുടെ സിനിമാ പ്രവേശനം. ബോളിവുഡില്‍ വളര്‍ന്ന് വരുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. ഫിറ്റ്‌നസില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ജാന്‍വി. പലപ്പോഴും താരം തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

മാത്രമല്ല യോഗയും ജാന്‍വി ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും താരം ചെയ്യാറുമില്ല. ഡാന്‍സ് വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. മോഡലിങിലും വളരെ സജീവമാണ് ജാന്‍വിയും സഹോദരി ഖുശിയും. പലപ്പോഴും വ്യത്യസ്ത തീമുകളിലുള്ള ഫോട്ടോഷൂട്ടുകളുമായി ഇരുവരും എത്താറുണ്ട്. ഇന്ത്യ ഒട്ടാകെ നിരവധി ആരാധകര്‍ ആണ് ജാന്‍വിക്ക് ഉള്ളത്.

ജാന്‍വിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ജാന്‍വിയുടെ ഫാഷന്‍ സെന്‍സിനും ആരാധകരേറെയാണ്. അമ്മയുടേയും ചേച്ചിയുടേയും പാത പിന്തുടര്‍ന്ന് ഖുഷിയും സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ പലപ്പോഴും തന്റെ ചിത്രങ്ങള്‍ അവര്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ബി ക്കിനി ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരിപാടിയായ കോഫി വിത്ത് കരണിലെത്തിയിരുന്നു ജാന്‍വി. ഒപ്പം നടി സാറയുമുണ്ടായിരുന്നു. നിരവധി തുറന്നു പറച്ചിലുകളാണ് ഷോയില്‍ ഇരുവരും നടത്തിയത്. അമ്മ ശ്രീദേവിയുമായുള്ള ഓര്‍മ്മകളും ജാന്‍വി ഷോയില്‍ പങ്കുവെച്ചു.’അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു ഞാന്‍.

അന്നത്തെ ജീവിതം സ്വപ്ന തുല്ല്യമായിരുന്നു എന്ന് വേണം പറയാന്‍. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്.” അമ്മയുമായുളള നിമിഷങ്ങള്‍ ജാന്‍വി ഓര്‍ത്തു. തന്റെ സഹോദരങ്ങളായ അര്‍ജുന്‍ കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും താരം പറഞ്ഞു.”അന്‍ഷുല ദീദിയും അര്‍ജുന്‍ ഭയ്യയും ഇല്ലായിരുന്നെങ്കില്‍ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.

ആ നഷ്ടം നികത്താന്‍ യാതൊന്നിനും കഴിയില്ല. എന്നാല്‍ ഇതൊരു പുതിയ ഊര്‍ജമാണ്. ഞാന്‍ ഒരു പുതിയ വ്യക്തിയായതായി ഞാന്‍ കരുതുന്നു.” ജാന്‍വി പറഞ്ഞു. ജാന്‍വി കപൂറിന്റെ അച്ഛന്‍ ബോണി കപൂര്‍ നേരത്തെ മോന കപൂറിനെ വിവാഹം ചെയ്തിരുന്നു. അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും ബോണിയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്.

Written by Editor 3

ഗ്ലാമറസ് രംഗങ്ങളിൽ ആരാധകരെ ഞെട്ടിച്ച് ഹണി റോസ്: വീഡിയോ സോങ് വൈറൽ

മകളുടെ പേരും ചിത്രവും പങ്കുവെച്ച് പ്രിയ താര ജോഡിയായ ആര്യ സയേഷ ദമ്പതികൾ… ആശംസകൾ അറിയിച്ച് ആരാധകർ