in

തന്നെക്കാൾ പ്രായക്കുറവുള്ള ആളുമായി പ്രണയ വിവാഹം, തെറ്റ് ചെയ്ത തന്റെ ഭർത്താവിനോട് രണ്ടു വട്ടം ക്ഷമിച്ചു; നടി സറീന വഹാബിന്റെ ജീവിതം ഇങ്ങനെ

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഒരു നടിയാണ് സറീന വഹാബ്. 1970-കളിലെ നിരൂപക ശ്രദ്ധ നേടിയ ചിത്‌ചോര്‍, ഗോപാല്‍ കൃഷ്ണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഭരതന്റെ ചാമരം, മദനോല്‍സവം, പാളങ്ങള്‍, ആദാമിന്റെ മകന്‍ അബു എന്നീ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിലെ ഒരു മുസ്ലീം കുടുംബത്തിലാണ് സറീന ജനിച്ചത്. തെലുഗു, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളറിയാവുന്ന സറീന പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചിട്ടുണ്ട്. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

തന്റെ അഭിനയ ജീവിതം സറീന തുടങ്ങുന്നത് ചലച്ചിത്രനിര്‍മാതാവ് രാജ് കപൂറിനോടൊപ്പം ആണ്. 1976 ല്‍ ബാസു ചാറ്റര്‍ജിയുടെ ചിത് ചോര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1977 ല്‍ ഘരോണ്ട എന്ന ചിത്രത്തില്‍ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഗെയര്‍ പുരസ്‌കാരത്തിനു നിര്‍ദ്ദേശിക്കപ്പെട്ടു. പിന്നീട് ധാരാളം തെലുഗു, തമിഴ്, മലയാളം ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചു.

മലയാല്‍ത്തില്‍ കമലഹാസനുമൊത്ത് അഭിനയിച്ച മദനോല്‍സവം, പ്രതാപ് പോത്തെനുമായി അഭിനയിച്ച ചാമരം എന്നിവ പ്രസിദ്ധമാണ്. ഒരു ഇടവേളക്കു ശേഷം കലണ്ടര്‍ എന്ന മലയാളച്ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് ഇവര്‍ ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു. ഷാരൂഖ് ഖാന്‍ അഭിനയിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അമ്മ വേഷം സറിനയാണ് ചെയ്തത്.

തെന്നിന്ത്യന്‍ ചിത്രങ്ങളെ ഇഷ്ടപെടുന്ന സറീന തന്റെ മകളായ സനയെ തെലുഗു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പ്രോത്സാഹിപ്പിച്ചു. സന 2006 മുതല്‍ അഭിനയ ജീവിതം തുടങ്ങി. ചലച്ചിത്രങ്ങള്‍ കൂടാതെ സറീന ടെലിവിഷന്‍ പരമ്പരകളിലും ഇപ്പോള്‍ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. തന്റെ ജീവിത പങ്കാളിയായ ആദിത്യ പഞ്ചോളിയെ കണ്ടു മുട്ടിയത് കലന്‍ കാ ടിക എന്ന ചിത്രത്തിനിടക്കാണ്. അവര്‍ തമ്മില്‍ 1986 ല്‍ വിവാഹം കഴിച്ചു.

ഒരു മകന്‍ – സൂരജ്, മകള്‍ സന. തന്റെ പങ്കാളി തന്നേക്കാള്‍ പ്രായം കുറഞ്ഞതുകൊണ്ട് അവര്‍ക്ക് ധാരാളം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സറീനയെക്കാള്‍ ആറ് വയസിനു ഇളയതാണ് ആദിത്യ പഞ്ചോളി. ഇപ്പോഴും യവരുടെ ദാമ്പത്യ ജീവിതം വിജയകരമാണെങ്കിലും ഇതിനിടയില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 1993 ല്‍ ആദിത്യ പഞ്ചോളിയും പൂജ ബേദിയും തമ്മിലുള്ള അടുപ്പം സെറീനയ്ക്ക് ഒരു പ്രശ്‌നമായിരുന്നു. അത് കൂടാതെ ഈ പൂജയുടെ വീട്ടു ജോലിക്കാരിയും ആദിത്യക്കെതിരെ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്നായിരുന്നു ആരോപണം. ഇത് പിന്നീട് പ്രശ്‌നമായപ്പോള്‍ ആദിത്യ വീണ്ടും പൂജയെ ഉപേക്ഷിച്ച് സെറീനയുടെ അടുത്തുതന്നെ വന്നു. കൂടാതെ നടി കങ്കണയും ആദിത്യ തന്നെ ഉപയോഗിച്ചു എന്ന രീതിയില്‍ മുന്നോട്ട് പോയപ്പോള്‍ അപ്പോഴും തന്റെ ഭര്‍ത്താവിന് പൂര്‍ണ പിന്തുണ കൊടുത്ത് സറീന ഒപ്പമുണ്ടായിരുന്നു.

ഇപ്പോള്‍ തന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയും കങ്കണയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സെറീന പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞവള്‍ ആണ് കങ്കണ. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞ് കങ്കണയെ എങ്ങനെയാണ് താന്‍ ഒരു മകളായി കാണുന്നതെന്നാണ് സെറീന ചോദിക്കുന്നത്. ആദിത്യ ഒരു മോശം വ്യക്തി ആയിരുന്നു എങ്കില്‍ എന്തിന് ഇത്രയും നാള്‍ അയാള്‍ക്കൊപ്പം കങ്കണ കഴിഞ്ഞുവെന്നും സെറീന ചോദിക്കുന്നു.

Written by Editor 3

ഞാൻ നന്നായി വെള്ളം കുടിക്കും, പിന്നെ ഉറങ്ങും, തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി ലക്ഷ്മി ​ഗോപാലസ്വാമി

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന താര റാണി.. നഗ്മയുടെ ലുക്കിന് ഇന്നും ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആരാധകർ