in , ,

എന്റെ കരിയർ നശിപ്പിച്ചത് ആ നടനും പ്രൊഡക്ഷൻ കൺട്രോളറും ചേർന്നാണ്, എന്നാൽ ആ കാരണം പുറത്തു പറയാൻ കൊള്ളില്ല; തുറന്ന് പറഞ്ഞ് നടി ഗീത വിജയൻ

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറെ ശ്രദ്ധയായിരുന്നു ഒരു അഭിനയത്രിയാണ് ഗീതാ വിജയൻ. ഇനി ഹരിഹർ നഗർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന താരം ആ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ഏറെ ജനപ്രീതി നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ഹിന്ദിയിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

എന്ന് അഭിനയിലോകത്ത് ഏറെക്കുറെ 150 ഓളം ചിത്രങ്ങൾ ചെയ്തിട്ടുള്ള താരത്തിന് പിന്നീട് ഒരുകാലത്ത് പെട്ടെന്ന് അവസരങ്ങൾ കുറയുന്ന അവസ്ഥയും ഉണ്ടായിരുന്നു. അതിനുള്ള പ്രധാനകാരണം അന്നത്തെ ഒരു നടനും ഒരു പ്രൊഡക്ഷൻ കൺട്രോളറും ആണെന്ന് തുറന്നു പറയുകയാണ് ഗീത.

ഗീതയുടെ കസിൻ കൂടിയായിരുന്ന നടീ രേവതി വഴിയാണ് സിനിമയിലേക്ക് താരം ചുവട് വെക്കുന്നത്. വളരെ അപ്രതീക്ഷിതമായിട്ടാണ് താൻ സിനിമ ലോകത്തേക്ക് എത്തിപ്പെടുന്നത് എന്നും, ഇത്താരാ ആഗ്രഹിച്ചില്ല എങ്കിൽ കൂടിയും തനിക്ക് ഈ മേഖലയിൽ ഏറെ ശത്രുക്കൾ ഉണ്ടായി എന്നും താരം വെളിപ്പെടുത്തുന്നു.

അവരിൽ പ്രധാനി ആയിരുന്നത് ഒരു നടനും ഒരു പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഇവരുമായി ഉള്ള യഥാർത്ഥ പ്രശ്നം എന്താണ് എന്ന് തനിക്ക് പുറത്ത് പറയാൻ പോലും കഴിയാത്ത അത്ര മോശമാണ് എന്ന് വെളിപ്പെടുത്തുന്ന താരം, എന്നാൽ തീർച്ചയായും അത് തന്റെ ഭാഗത്ത് പോലെ നിന്നുണ്ടായ പാകപ്പിഴവുകൾ അല്ല എന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും എന്നും വ്യക്തമാക്കുന്നു.

ഈ നടനും പ്രൊഡക്ഷൻ കൺട്രോളറും കാരണം തനിക്ക് നഷ്ടമായത് ഏകദേശം പത്തോളം സിനിമകളാണ് എന്ന് പറയുന്ന താരം ഇതെല്ലാം തനിക്ക് അറിയാവുന്ന ചിത്രങ്ങളാണ് എന്നും കൂട്ടിച്ചേർക്കുന്നു. ഇതല്ലാതെ മറ്റു ചിത്രങ്ങൾ നഷ്ടമായോ എന്ന് തനിക്ക് വ്യക്തമായി അറിയില്ല എന്നും, തന്നെ ഏറ്റവും അധികം വിഷമിപ്പിച്ച കാര്യം സൈൻ ചെയ്തശേഷം ചിത്രങ്ങൾ പലതും മുടങ്ങിപ്പോയത് എന്ന് ഓർക്കുമ്പോൾ ആണ് എന്നും തുറന്ന് ടപറയുന്നു. എന്നാൽ ഇതിനെക്കുറിച്ച് ഒന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും പലപ്പോഴും സിനിമക്കാർ കാണിക്കാറില്ല.

അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ തങ്ങളുടെ ശാപവാക്കുകൾ ഫലിക്കും എന്ന് ഓർത്തെടുക്കുന്ന താരം അത്തരത്തിലുള്ള ഒരു സംഭവവും തുറന്നു പറയുന്നു. ഒരിക്കൽ തന്നെ ഒരു സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ താൻ എന്തോ ശാപവാക്കുകൾ ഒക്കെ പറഞ്ഞു എന്നും അതിനുശേഷമാണ് കുടുംബം ശ്യാമള എന്ന ചിത്രം തന്നെ തേടി എത്തിയത് എന്നും താരം പറയുന്നു.

സകുടുംബം ശ്യാമള എന്ന ചിത്രം വലിയ വിജയമായി മാറിയപ്പോൾ, തന്നെ ഒഴിവാക്കിയ മറ്റേ ചിത്രം ഒരു വർഷത്തോളം പെട്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു എന്ന് താരം പറയുന്നു. ഇറങ്ങിയപ്പോഴും ഒരു കുഞ്ഞു പോലും ആ സിനിമ കാണാനില്ലായിരുന്നു എന്നും താരം ഓർത്തെടുക്കുന്നു. അഭിനയിച്ച സിനിമകളിൽ ചിലതൊക്കെ പരാജയം ആയിട്ടുണ്ട് എന്ന് തുറന്നു പറയുന്ന താരം, എന്നാൽ തന്നെ വിഷമിപ്പിച്ച് പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ പരാജയം ആയിരുന്നു എന്നും പറയുന്നു.

Written by Editor 4

അന്ന് ഉച്ച ആയപ്പോഴേക്കും അവിടെയും ഇവിടെയും ഒക്കെ ലൂസായി; ആദ്യമായി സാരിയുടുത്ത അനുഭവം തുറന്ന് പറഞ്ഞ് അനു സിത്താര

സിനിമയിലെ സൂപ്പർ താര നടി, എന്നാൽ ദാമ്പത്യ ജീവിതം ദാരുണ പരാജയമായി മാറി; നടി സുകന്യക്ക് ജീവിതത്തിൽ യഥാർഥത്തിൽ സംഭവിച്ചത് ഇങ്ങനെ