in

നമ്മുടെ ഐഷ അല്ലെ ഇത്, ഗ്ലാമറസ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് നടി ഇഷ തൽവാർ.. ഫോട്ടോസ്

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു നടിയാണ് ഇഷ തല്‍വാര്‍. ഉമ്മച്ചി കുട്ടിയായി എത്തിയ ഇഷയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി തന്നെ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി സിനിമകള്‍ ഇഷയെ തേടി വന്നുവെങ്കിലും ആയിഷയെ മറ്റൊരു സിനിമയിലും കാണാന്‍ കഴിഞ്ഞില്ല എന്നതുതന്നെയായിരുന്നു ആ കഥാപാത്രത്തിന്റെ വിജയവും.

ഉമ്മച്ചി കുട്ടിയോട് നായര്‍ ചെക്കന് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയാണ് തട്ടത്തിന്‍ മറയത്ത്. മോഡലിങ് രംഗത്ത് നിന്നുമാണ് ഇഷ ഈ സിനിമയലേക്ക് എത്തിയത്. ”അവളാ തട്ടമിട്ട് വന്നാലുണ്ടല്ലോ സാറെ, പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല” എന്ന ഡയലോഗ് മലയാളികളുടെ മനസില്‍ ആഴത്തിലായിരുന്നു പതിഞ്ഞത്.

മലയാളത്തിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അന്യഭാഷ സിനിമകളിലും അഭിനയിച്ചു. അഭിനേത്രി മാത്രമല്ല ഇഷ കഥക് നര്‍ത്തകി കൂടിയാണ്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷത്തില്‍ ഇഷ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണം എന്ന പൃഥ്വിരാജ് ചിത്രത്തിലും ഇഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.2000ല്‍ ‘ഹമാര ദില്‍ ആപ്‌കെ പാസ് ഹേ’ എന്ന ഹിന്ദി ചലചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമാ രംഗത്തെക്കെത്തിയത്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഇഷ മുംബൈയ് സെന്റ് സേവ്യേര്‍സ് കോളേജില്‍ നിന്ന് 2008ല്‍ ബിരുദവും തുടര്‍ന്ന് മുംബൈയിലെ തന്നെ ഡാന്‍സ് കമ്പനിയായ ”ടെറന്‍സ് ലൂയിസില്‍” കണ്ടെമ്പററി ഡാന്‍സ് പരിശീലനവും തുടര്‍ന്ന് ജോലിയും ചെയ്തിരുന്നു.

കുടുംബത്തില്‍ അഭിനയം പുതുമ അല്ലാത്ത ഇഷ രണ്ട് വര്‍ഷക്കാലം മോഡലിംഗിനും ശേഷം സിനിമയില്‍ നല്ലൊരു തുടക്കത്തിനു വേണ്ടി കാത്തിരുന്നതിനു ശേഷമാണ് അഭിനയപ്രാധാന്യമുള്ളൊരു വേഷം തിരഞ്ഞെടുത്ത് മലയാളത്തിലെത്തുന്നത്.

രണ്ട് മാസത്തെ വോയിസ് ടെക്‌നിക്കുകളും മലയാള ഭാഷാ പരിശീനത്തിനും ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘തട്ടത്തിന്‍ മറയത്തിലെ’ നായികയായ ”ആയിഷ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ അടുത്തിടെ ഒ.ടി.ടിയില്‍ ഇറങ്ങിയ തീര്‍പ്പാണ് ഇഷയുടെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം. മറ്റു ഭാഷകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

കുക്കോയുടെ സ്‌റ്റൈലിങ്ങില്‍ ധ്രുവ് കപൂറിന്റെ ഡിസൈനിലുള്ള ഇഷയുടെ പുതിയ ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷെന്നോന്‍ മിഖായില്‍ ലോബോയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അനുരാധ രാമനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആ പഴയ ഉമ്മച്ചി കുട്ടിയാണോ ഇങ്ങനെ ഗ്ലാമറസായി പുതിയ മേക്കോവറിലെന്നാണ് ആരാധകരുടെ കമന്റുകള്‍.

Written by Editor 3

ഇഷ്ടപ്പെട്ട പൊ സിഷൻ ഏതാണ്? ചോദിച്ച ഞരമ്പന് കിടിലൻ മറുപടിയുമായി യാഷിക

അമ്പോ… ജിമ്മിൽ കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി ദീപ്തി സതി, ഏറ്റെടുത്ത് ആരാധകർ