in

അമ്പോ… ജിമ്മിൽ കിടിലൻ വർക്ക്‌ഔട്ട്‌ വീഡിയോയുമായി ദീപ്തി സതി, ഏറ്റെടുത്ത് ആരാധകർ

ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും തന്റേതായ സ്ഥാനം സിനിമയില്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ദീപ്തി സതിയ്ക്ക്. മോഡലിങ് രംഗത്തു നിന്നാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. നിരവധി ഫോട്ടോഷൂട്ടുകളുടെയും പരസ്യ ചിത്രങ്ങളുടേയും ഭാഗമാണ് ദീപ്തി.

ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറല്‍ ആകുന്നത്. ജിമ്മില്‍ നിന്ന് കിടിലന്‍ വര്‍ക്ക്ഔട്ട് ആണ് താരം ചെയ്യുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയ രംഗത്തെത്തിയ താരമാണ് ദീപ്തി സതി

നീന എന്ന സിനിമയ്ക്കു അനുയോജ്യമായ കഥാപാത്രത്തിനു വേണ്ടിയുള്ള ഓഡിഷനിലൂടെ ആണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്തത്. മികച്ച പ്രതികരണമാണ് നീന എന്ന കഥാപാത്രത്തിലൂടെ ദീപ്തിക്കു ലഭിച്ചതും, താന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നീന എന്ന കഥാപാത്രവുമായി നിരവതി സാമ്യങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടുതന്നെ അങ്ങനെ ഒരു വേഷം ചെയ്യാന്‍ എളുപ്പത്തില്‍ സാധിച്ചു എന്നും ദീപ്തി പറയുകയുണ്ടായി.

മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ ദീപ്തിയെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 2016ല്‍ കന്നട – തെലുഗു എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു.

2012ല്‍ ദീപ്തി സതി മിസ്സ് കേരള കിരീടം നേടി. 2014 ല്‍ മിസ് ഫെമിന ഇന്ത്യയില്‍ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡില്‍ ഒരു പ്രധാന വേഷത്തില്‍ ദീപ്തി എത്തുന്നുണ്ട്. പൃഥ്വിരാജും നയന്‍ താരയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

വിനയന്‍ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ദീപ്തി അഭിനയിച്ചിരുന്നു. ദീപ്തിയുടെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇന്നിപ്പോള്‍ മലയാളം തെലുങ്ക്, മറാഠി, കന്നട തുടങ്ങിയ സിനിമയില്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഒട്ടാകെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.

Written by Editor 3

നമ്മുടെ ഐഷ അല്ലെ ഇത്, ഗ്ലാമറസ് ലുക്കിൽ ആരാധകരുടെ മനം കവർന്ന് നടി ഇഷ തൽവാർ.. ഫോട്ടോസ്

ചിലർ ഒക്കെ വേറെ രീതിയിൽ കാണും.. എന്നാലും നിങ്ങളെ കാണിക്കാനും ഹോട്ട് ആവാനും എനിക്ക് വളരെ ഇഷ്ടമാണ്