in

അങ്ങനെ അവസാനം തന്റെ കുടുംബത്തെ കണ്ടുമുട്ടി, തന്റെ ഉമ്മയുടെയും ഉപ്പയുടെയും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ബിഗ് ബോസ് താരം ജാസ്മിൻ മൂസ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍ എം മൂസ. തുടക്ക ദിവസങ്ങളില്‍ തന്നെ ജാസ്മിന്‍ പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടിയെടുത്തിരുന്നു. ബോഡിബില്‍ഡറും മോഡലും ഒക്കെ ആയ ജാസ്മിന്‍ വ്യക്തി ജീവിതത്തിലൂടെയാണ് പലര്‍ക്കും പ്രചോദനം ആയി മാറിയത്.

ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ആ വാര്‍ത്ത, ജാസ്മിന്‍ തന്റെ കുടുംബത്തിനൊപ്പം. ബിഗ്ഗ് ബോസ് മലയാളം സീസ 4 കണ്ട ഓരോ മലയാളി പ്രേക്ഷകരുടെയും ആഗ്രഹമായിരുന്നു ജാസ്മിന്‍ തിരിച്ച് വീട്ടില്‍ കയറണം എന്നത്. അങ്ങനെ ഒടുവില്‍ അത് സംഭവിച്ചു. കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ജാസ്മിന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.

അവസാനം ഞാന്‍ എന്റെ കുടുംബവുമായി കൂടി കാഴ്ച നടത്തി എന്ന് പറഞ്ഞുകൊണ്ട് ആണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി കമന്റുകലാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. ദൈവം അനുഗ്രഹിയ്ക്കും, ഞങ്ങള്‍ കാണാന്‍ ആഗ്രഹിച്ചത് എന്നൊക്കെ പറഞ്ഞ് ആരാധകരും സെലിബ്രിറ്റി സുഹൃത്തുക്കളും എത്തുന്നു.

ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് എല്ലാം ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്. നിങ്ങളുടെ സഹോദരന്മാര്‍ ഇരട്ടകളാണോ എന്ന് ചോദിച്ചപ്പോള്‍ അതിന് ജാസ്മിന്‍ അതെ എന്ന് മറുപടി നല്‍കുകയായിരുന്നു. ഡെയ്‌സി, ആര്യ, ഫുക്രു, റിയാസ് സലിം, ശീതള്‍ ശ്യാം, ഡിംപല്‍ ഭല്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് എഴുതിയിരിയ്ക്കുന്നത്.

തനിയ്ക്ക് വീട്ടുകാരോട് വെറുപ്പ് തോന്നിയതിനെ കുറിച്ചും വീട് വിട്ട് ഇറങ്ങിയതിനെ കുറിച്ചും ബിഗ്ഗ് ബോസ് ഷോയില്‍ ജാസ്മിന്‍ പറഞ്ഞിരുന്നു. തന്നെ രണ്ട് വിവാഹം കഴിപ്പിച്ച് അയച്ച വീട്ടുകാര്‍, ആ വീട്ടില്‍ തനിയ്ക്ക് കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും പിന്തുണച്ചില്ല. സ്വന്തം വീട്ടില്‍ നിന്നും മാനസിക പീഡനങ്ങള്‍ നേരിട്ട് തുടങ്ങിയപ്പോഴാണ് ജാസ്മിന്‍ വീട് വിട്ട് ഇറങ്ങിയത്.

ബിഗ്ഗ് ബോസ് ഹൗസില്‍ വച്ച് ഒരിക്കല്‍ അപര്‍ണ മള്‍ബറി, ഈ ഷോ കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകുമോ, വീട്ടുകാരോട് ശത്രുതയുണ്ടോ എന്ന് ജാസ്മിനോട് ചോദിച്ചിരുന്നു. വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ച് പോകില്ല, അവരോട് എനിക്ക് ശത്രുതയില്ല, പക്ഷെ അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് അന്ന് ജാസ്മിന്‍ പറഞ്ഞിരുന്നത്.

Written by Editor 3

വിവാഹം എന്നത് ഒരു ബഹുമതിയാണോ? ആരും ഒരു സ്ത്രീയോടും ഇങ്ങനെ ഒരിക്കലും ചോദിക്കാൻ പാടില്ല; മാധ്യമപ്രവർത്തകർക്കെതിരെ തുറന്നടിച്ച് വരലക്ഷ്മി

ഇതാരാ മാലാഖയോ..? തൂവെള്ള സാരിയിൽ അതിസുന്ദരിയായ ഹണി.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ