in

അമ്പോ..വർക്ക്ഔട്ട് കഴിഞ്ഞിറങ്ങിയ പ്രിയ താരത്തിന്റെ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

മിക്ക സെലിബ്രറ്റികളും തങ്ങളുടെ ശരീര സൗന്ദര്യത്തിനായി ജിമ്മില്‍ പോകാറുണ്ട്, യോഗ ചെയ്യാറുണ്ട്. ഡയറ്റ് നോക്കാറുണ്ട്. ഇക്കാര്യങ്ങളെല്ലാം താരങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തങ്ങളുടെ വര്‍ക്കൗട്ട് വിഡിയോകള്‍, ഡയറ്റ് പ്ലാനുകള്‍ യോഗ വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ആരാധകരാണെങ്കില്‍ ഇവയെല്ലാം ഏറ്റെടുക്കാറുമുണ്ട്. നിമിഷ നേരം കൊണ്ട് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലെതന്നെ അഭിനേതാക്കളും അഭിനേത്രികളും ജിമ്മിലേക്ക് പോകുന്നതോ വരുന്നതോ ആയ വഴിയില്‍ ആരാധകര്‍ പകര്‍ത്തുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പ്രചരിക്കാറുണ്ട്.

ഇപ്പോള്‍ അറിയപ്പെടുന്ന ഒരു ഇറ്റാലിയന്‍ മോഡലും നടിയും നര്‍ത്തകിയുമായ ജോര്‍ജിയ ആന്‍ഡ്രിയാനിയുടെ ഫോട്ടോകളാണ് ഇതുപോലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഡല്‍, നടി, നര്‍ത്തകി എന്ന നിലയില്‍ പ്രശസ്തി നേടിയിട്ടുള്ള താരത്തിന് നിരവധി ആരാധകരുണ്ട്.

നടിയുടെ ബാല്യവും കൗമാരവും ലണ്ടനിലും ഇറ്റലിയിലുമായിരുന്നു. മോഡലായാണ് ജോര്‍ജിയ തന്റെ കരിയര്‍ ആരംഭിച്ചത്. കൂടാതെ വ്യത്യസ്ത എന്‍ഡോഴ്സ്മെന്റ് പ്രോജക്റ്റുകള്‍ക്കായി ധാരാളം ഷൂട്ടുകളും ചെയ്തിട്ടുണ്ട്. പരസ്യ മേഖലകളിലും മോഡലിംഗ് രംഗത്തും ഒരുപോലെ സജീവമാകാന്‍ താരത്തിന് സാധിച്ചതിനോടൊപ്പം തന്നെ അഭിനയ മേഖലയിലും താരം തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ ഗസ്റ്റ് ഐന്‍ ലണ്ടന്‍ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2017 -ല്‍ ഐ ലവ് യു ട്രൂലി എന്ന ഒരു സിനിമയും ചെയ്തു. ഒരു ഹ്രസ്വ റൊമാന്റിക് സിനിമ താരം അഭിനയിച്ചത് പുറത്തിറങ്ങാനുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഭിനയമേഖലയിലും വളരെ പെട്ടെന്ന് തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വ്യത്യസ്തമായ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടയാളാണ് നടി. അതേസമയം 22 വയസ്സ് കൂടുതലുള്ള, വിവാഹ മോചിതനായ ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായി നടി ഡേ റ്റിംഗ് നടത്തുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അര്‍ബാസ് ഖാന്‍ ആവട്ടെ നിര്‍മാതാവും നടനും.

വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് കടന്ന മലൈകയും അര്‍ബാസിനും അര്‍ഹാന്‍ ഖാന്‍ എന്ന മകനും ജനിച്ചു. എന്നാല്‍ 2017 ഓടെ അര്‍ബാസ് ഖാനും മലൈകയും വേര്‍പിരിഞ്ഞു. മലൈകയെ പറ്റി അര്‍ബാസിന്റെ കാമുകി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് ഹം?ഗാമയുമായുളള അഭിമുഖത്തില്‍ മലൈകയെ പരിചയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തനിക്ക് മലൈകയെ അറിയാമെന്നും ഇടയ്ക്ക് നേരില്‍ കണ്ടിട്ടുണ്ടെന്നും ജോര്‍ജിയ വ്യക്തമാക്കി. എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. അവളുടെ കരിയറിലെ ഈ യാത്രയെ ഞാന്‍ അഭിനന്ദിക്കുന്നു.അവള്‍ സീറോയില്‍ നിന്നാണ് തുടങ്ങിയത്. ഒരു മോഡലായിരുന്ന അവള്‍ പതിയെ ഇന്നത്തെ നിലയിലേക്കെത്തി. ഞാനതില്‍ അവളെ അഭിനന്ദിക്കുന്നു. ഞാന്‍ ആരാധിക്കുന്ന വ്യക്തിയാണവര്‍, ജോര്‍ജിയ പറഞ്ഞതിങ്ങനെ.

അര്‍ബാസിന്റെ കുടുംബവുമായി തനിക്ക് നല്ല അടുപ്പമാണെന്നും അവര്‍ വളരെ നല്ല ആളുകളാണെന്നും ജോര്‍ജിയ പറഞ്ഞു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കാമുകിയുമായി തനിക്കുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് അര്‍ബാസ് ഖാന്‍ സംസാരിച്ചിരുന്നു.

അര്‍ബാസ് ഖാന്റെ പ്രായം 55 ആണ്. കാമുകിയുടെ പ്രായം 33 ഉം. ഇത് ചൂണ്ടിക്കാട്ടി പലപ്പോഴും അര്‍ബാസിനെതിരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ജോര്‍ജിയയുടെ യോഗ കഴിഞ്ഞുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ചിത്രം ആരാധകര്‍ ഏറ്റെടുത്തത്.

Written by Editor 3

വളരെ ചെറിയ കുട്ടിയാണ് റോഷൻ.. അതിന്റെ ഒരു ചമ്മൽ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ ആണ്: ആ ചുംബന രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം

എന്റെ മോനെ.. പ്രിയ വാര്യരുടെ ഇന്റിമേറ്റ് രംഗങ്ങളുമായി ഫോർ ഇയേഴ്സിലെ പുതിയ ഗാനം, വീഡിയോ വൈറൽ