in

ബ്ലൗസ് ലെസ് ഫോട്ടോഷൂട്ടുമായി ഹോട്ട് ലുക്കിൽ തിളങ്ങി ശ്രുതി മേനോൻ, ഫോട്ടോസ് ഏറ്റടുത്ത് ആരാധകർ

മലയാള ചലച്ചിത്ര നടി അവതാരിക എന്നി നിലകളില്‍ പ്രശസ്തയാണ് ശ്രുതിമേനോന്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ക്കൊക്കെ വളരെ മികച്ച പ്രതികരണം തന്നെയാണ് മലയാളികള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരികയായി എത്തിയാണ് ശ്രുതി മേനോന്‍ മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്.

സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത് കൊണ്ടാണ് ശ്രുതി തന്റെ കരിയര്‍ കെട്ടിപ്പടുക്കുന്നത്. പിന്നീട് മിസ് കേരള റണ്ണറപ്പായ താരം സിനിമയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. 2004ല്‍ ലിജി ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സഞ്ചാരം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. രണ്ടു പെണ്‍കുട്ടികളുടെ പ്രണയവും സ്വവര്‍ഗ്ഗരതിയും വിഷയമാക്കിയ ചിത്രത്തില്‍ ശക്തമായ ലെസ്ബിയന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രം അന്താരാഷ്ട്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും അതിനുശേഷം മുല്ല എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുവാന്‍ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

അപൂര്‍വ രാഗം, ഇലക്ട്ര, കിസ്മത്ത് എന്നിവ ഉള്‍പ്പെടെ 15ലധികം ചിത്രങ്ങളില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ട താരം കിസ്മത്തിലെ അഭിനയത്തിലൂടെ മികച്ച നിരൂപക പ്രശസ്ത നേടിയെടുക്കുകയുണ്ടായി. അഭിനയത്തിന് പുറമേ ടെലിവിഷന്‍ സ്റ്റേജ് ഷോകളുടെ അവതാരിക എന്ന നിലയിലും പ്രശസ്തയായ താരം 2006, 2007 കാലഘട്ടത്തില്‍ അമൃത ടിവി സൂപ്പര്‍സ്റ്റാര്‍ സീസണ്‍ ഒന്നിന്റെ അവതാരികയായി ആയിരുന്നു കരിയര്‍ തുടങ്ങുന്നത്.

തുടര്‍ന്ന് പല മലയാളം ചാനലുകളിലും റിയാലിറ്റി ഷോകളുടെ അവതാരികയായി താരം പ്രത്യക്ഷപ്പെട്ടു. സോനു നിഗത്തിന്റെ ലോകമെമ്പാടുമുള്ള മ്യൂസിക് ഷോകളുടെ അവതാരികയായിരുന്നു ശ്രുതി. 2017ല്‍ ബിസിനസുകാരനായ സാഹില്‍ ടമ്പാടിയെ താരം വിവാഹം കഴിക്കുകയുണ്ടായി. ഇന്ന് അഭിനയലോകത്തും ആങ്കറിങ്ങിന്റെ ലോകത്തും ശ്രുതി സജീവമല്ല എങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം തിളങ്ങി നില്‍ക്കാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം പലപ്പോഴായി സൈബര്‍ലോകത്ത് പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഒരു മാസികയ്ക്ക് വേണ്ടിയുള്ള വധുവിന്റെ ടോപ് ലെസ് ഫോട്ടോഷൂട്ട് താരത്തിനെ വിവാദത്തിലേക്ക് നയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുകളുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതില്‍ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ട താരം കൂടിയാണ് ശ്രുതിമേനോന്‍. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു.

ബ്ലാക്ക്‌ടോപ്പിലും ജീന്‍സിലും ഷര്‍ട്ട് ധരിച്ചുള്ള ബോള്‍ഡ് ചിത്രങ്ങള്‍ ആയിരുന്നു അന്ന് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. നേരത്തെയും താരത്തിന്റെ ഫോട്ടോ ഷൂട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വലിയതോതിലുള്ള വിമര്‍ശനം നേരിട്ടപ്പോഴും അതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും ഇതില്‍ ഒന്നും തോന്നിയില്ല എന്നും താരം പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് പങ്കുവെച്ചിരിക്കുന്നത്. പതിവുപോലെതന്നെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ തന്നെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ധാരാളം ആരാധകരെ താരം നേടിയെടുക്കുകയും ചെയ്തു. അതീവ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ബ്ലൗസ് ലെസ് സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് ശ്രുതി മേനോന്‍ ഇത്തവണ എത്തിയിരിക്കുന്നത്.

Written by Editor 3

അമ്പോ.. സോഷ്യൽ മീഡിയയെ ഞെട്ടിച്ച് നിമിഷയും ഗൗരിയും… ഫോട്ടോസ് വൈറൽ

ലാലേട്ടനോപ്പം ഒപ്പം അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്യുന്നത്… മോഹൻലാലുമായുള്ള തന്റെ കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മീന