സിനിമയിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന വളരെ ചുരുക്കം ചില താരങ്ങളെ മലയാളത്തില്‍ ഇപ്പോഴുള്ളൂ. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ‘പട്ടുസാരി’യിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ അഭിനയത്രിയാണ് സാധിക വേണുഗോപാല്‍.
സാധികയുടെ ഏറ്റവും വലിയ പ്രത്യേകത ഒരേ സമയം സാധിക ടെലിവിഷന്‍ രംഗത്തും സിനിമ രംഗത്തും സജീവമായി നില്ക്കുന്ന ഒരാളാണ്. ഒരു ബ്രേക്കിന് ശേഷം മോഹന്‍ലാല്‍ ചിത്രം ആയ ആറാട്ടിലൂടെ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് സാധിക വേണുഗോപാല്‍.
സിനിമയില്‍ ബ്രേക്ക് വന്നപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ്.ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പാപ്പന് എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ താരം സോഷ്യല്‍ മീഡിയയില്‍ മുന്‍പ് പങ്കു വെച്ചിരുന്നു. എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു താരം വേഷം കൈകാര്യം ചെയ്തത്.
എന്തുകൊണ്ടാണ് സീരിയലില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തില്‍ മാത്രം നിലനില്‍ക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് – സാധിക പറഞ്ഞു.
ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയാണ് സാധിക. ഗ്ലാമര്‍ ചിത്രങ്ങളിലൂടെ താരം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ എത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് സാധിക പതിവായി ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളത്.
അഭിനയരംഗത്ത് തന്റേതായ മികവ് പുലര്‍ത്തുന്നതോടൊപ്പം തന്നെ സാമൂഹിക കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തുവാന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അധികവും ഗ്ലാമര്‍ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും പലപ്പോഴും താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്.
ഇപ്പോഴിതാ മുന്നാറിലെ ഹെസ് ആന്‍ഡ് കൈറ്റ് എന്ന റിസോര്‍ട്ടിലെ പൂളില്‍ നീന്തി കളിക്കുന്ന രീതിയില്‍ ഒരു ഫോട്ടോഷൂട്ടുമായി രംഗത്ത് വന്നിരിക്കുകയാണ്. ക്ലിന്റ് പോളാണ് സാധികയുടെ ഈ ഷൂട്ടിലെ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. എന്തൊരു ഹോട്ടാണ് സാധികയെ ചിത്രങ്ങളില്‍ കാണാന്‍ എന്നാണ് മിക്കവരും കമന്റ് ചെയ്തത്.