in

ആ നടൻ കഴിഞ്ഞേ എനിക്ക് മറ്റാരും ഉള്ളു, അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിൽ എന്തൊക്കെയോ നടക്കുന്നത് പോലെയാണ് എനിക്ക് തോന്നാറ്; തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി മാറിയ തെന്നിന്ത്യന്‍ നടിയാണ് മീര ജാസ്മിന്‍. സൂത്രധാരനിലൂടെ ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം സത്യന്‍ അന്തിക്കാട് ജയറാം കൂട്ടുകെട്ടിലൂടെ തിരിച്ചെത്തി.

അടുത്തിടെ താരം നല്‍കിയ അഭിമുഖം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരരാജാവിനെ കുറിച്ച് മീര പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്‍ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും.

ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു അനുഭവമായിരുന്നു. ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടന് എല്ലാ സിനിമകള്‍ ചെയ്യുമ്പോഴും ഇന്‍ഡ്രസ്റ്റാണ്. ഇത്രയും സിനിമകള്‍ ചെയ്ത ആളാണെന്ന് പുള്ളിയെ കാണുമ്പോള്‍ തോന്നില്ല. അഭിനയം കണ്ടാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്.

അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില്‍ ഒരാളാണ്. നമ്മള്‍ എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. ടോപ് ഫൈവ് എന്നൊന്നും പറയാന്‍ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാല്‍ എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരും ഉളളൂവെന്നും അഭിമുഖത്തില്‍ മീര പറഞ്ഞു.

അതേസമയം ദൈവം എനിക്ക് നല്ല ആയുന്ന് തന്നാല്‍ 80- 90 വയസ്സുവരെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനയിക്കും. വേറെ എവിടെയും പോകില്ല. കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. കുറെ കമ്മിറ്റ്മെന്റ്സ് ഉണ്ട്. ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട്, ഡയറക്ടേഴ്സ് ഒരുപാട് പേരുണ്ട്. അന്‍വര്‍ റഷീദിന്റെകൂടെയൊക്കെ വര്‍ക്ക് ചെയ്യണമെന്നുണ്ട്.

അധികം സംസാരിക്കാതിരിക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്. സംസാരിച്ച് കാര്യങ്ങള്‍ ശരിയാക്കുന്നയൊരാളാണ് ഞാനെന്ന് എനിക്ക് തോന്നിയിട്ടില്ല. ആവശ്യമില്ലാത്ത പരിപാടികളില്‍ ഇടപെടാറില്ല, ആരോടും എനിക്ക് ശത്രുതയില്ല, ഹാപ്പിയായിരിക്കാനാണ് ഇഷ്ടം, അമ്മയാണ് എന്നെ വളരെ സ്വാധീനിച്ചിട്ടുള്ളത്.

ഇപ്പോള്‍ അമ്മയുടെ ചിക്കന്‍ സ്റ്റൂ ഒക്കെ വളരെ മിസ് ചെയ്യുന്നുണ്ട്, സത്യന്‍ അങ്കിളിനെ ഭയങ്കര ഇഷ്ടമാണ്, ആരെയും പറ്റിയും അദ്ദേഹം നെഗറ്റീവ് പറയില്ല. കെപിഎസി ലളിത ചേച്ചി ഷൂട്ടിനിടയില്‍ ആശുപത്രിയിലായപ്പോഴൊക്കെ അങ്കിള്‍ ഭയങ്കര കണ്‍സേണ്‍ ആയിരുന്നു. എല്ലാ ആര്‍ടിസ്റ്റുകളോടും ഭയങ്കര സ്നേഹമാണ്. അദ്ദേഹത്തോടൊപ്പം അഞ്ചാമത്തെ ചെയ്യാനായതില്‍ ഭയങ്കര അനുഗ്രഹമാണ്, അനൂപ് എന്ന പുതിയൊരു കൂട്ടുകാരനേയും എനിക്ക് കിട്ടി, അവരില്‍ നിന്നൊക്കെ ഒരുപാട് പഠിക്കാനുണ്ട്. പുതിയ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്.

ഇന്‍സ്റ്റയൊക്കെ തുടങ്ങിയപ്പോള്‍ പുതിയ നടിമാരൊക്കെ എന്നോട് മെസ്സേജ് ചെയ്യാറുണ്ട്. എനിക്ക് ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സര്‍പ്രൈസായി. മഞ്ജുചേച്ചിയുണ്ട്, ഭാവന ഇപ്പോള്‍ വരുന്നു. ഞാന്‍ പലപ്പോഴും സൗഹൃദം അത്ര കാത്തു സൂക്ഷിക്കാത്തയാളാണെന്നും താരം പറയുന്നു.

Written by Editor 3

യൂട്യൂബിൽ എന്നെ തിരഞ്ഞാൽ ആദ്യം തന്നെ വരുന്ന വാർത്ത അതാണ്, എന്നാൽ ആളുകൾക്ക് വേണ്ടതും അതാണ്; നടി ഉമ നായർ തുറന്ന് പറയുന്നു

ഒരു നടനെ ഞാൻ പ്രണയിച്ചു, എന്നാൽ അവൻ എൻ്റെ വിശ്വാസം തകർത്തു, ഇപ്പോൾ പേടിയാണ്; ഇല്യാന പറയുന്നു