കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഷക്കീല പ്രധാന അതിഥിയായി എത്താനിരുന്ന പ്രമോഷൻ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ഒമർ ലുലു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഷക്കീല വരുമെന്നറിഞ്ഞപ്പോൾ മാൾ അധികൃതർ സെക്യൂരിറ്റി പ്രശ്നങ്ങൾ പറഞ്ഞ് താരത്തെ വിലക്കുകയായിരുന്നു എന്നാണ് ഒമർ ലുലു പറഞ്ഞത്. തുടർന്ന് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള ആളുകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ഷക്കീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഷക്കീലയെ കുറിച്ച് ബിഗ് ബോസ് താരം റിയാസ് സലിം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അത്ഭുതപ്പെടുത്തുന്ന ഈ മനുഷ്യനെ കണ്ടുമുട്ടാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു. നിങ്ങൾ ചെയ്യുന്ന ജോലിയും നിങ്ങളുടെ വെളിച്ചവും ഞങ്ങളിലൂടെ പ്രകാശിക്കുന്നു! സമൂഹത്തിൽ നാം അഭിമുഖീകരിക്കുന്ന നിരവധി അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ നിലകൊള്ളാൻ വെളിച്ചമായതിന് നന്ദി. നിങ്ങളോട് ഞങ്ങൾക്കുള്ള സ്നേഹം വാക്കുകളിൽ വിവരിക്കാനാവില്ല. ഈയടുത്ത് ഷക്കീല മാം നേരിട്ട സംഭവം എടുത്തുപറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കുന്ന ഒരു സിനിമാ പ്രമോഷൻ പരിപാടിയുടെ ഭാഗമായിരുന്നു അവർ.
എന്നാൽ പരിപാടിയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, മാൾ അധികൃതർ ഷക്കീല മാം പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തതിനാൽ ഇവന്റ് റദ്ദാക്കിയതായി അറിയിച്ചു! സിനിമാ മേഖലയിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള ഷക്കീലാ മാമിനെ പോലെയുള്ള ഒരാൾ ഇപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നു എന്നത് ഹൃദയഭേദകമാണ്.
അവരുടെ സിനിമകൾ, പാട്ടുകൾ, ചിത്രങ്ങൾ എന്നിവ ലൈക്ക് ചെയ്യുകയും പങ്കിടുകയും അഭിപ്രായപ്പെടുകയും ചെയ്യുമ്പോൾ, യഥാർത്ഥ പിന്തുണയുടെ കാര്യത്തിൽ നമ്മൾ അവയ്ക്ക് നേരെ കണ്ണടയ്ക്കുന്നു എന്നാണ് റിയാസ് കുറിച്ചത്. വിഷയത്തിൽ തങ്ങളുടെ നിലപാട് പറഞ്ഞ് ഷക്കീലയും ഒമർ ലുലുവും രംഗത്തെത്തിയിരുന്നു. എനിക്ക് ഇത് ആദ്യ അനുഭവമല്ല, കാലകാലങ്ങളായി നടക്കുന്നതാണ്.
ഞാൻ എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട് നിന്ന് എനിക്ക് കുറേ മെസ്സേജ് വന്നു. എന്നാൽ എനിക്ക് നല്ല വേദന ആണ് ഉണ്ടായത്. നിങ്ങൾ തന്നെ ആണ് എന്നെ ഈ അന്തസിലേക്ക് എത്തിച്ചത്. എന്നിട്ട് നിങ്ങൾ തന്നെ എനിക്ക് അംഗീകാരം തരുന്നില്ല. ഷക്കീല പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താല്‍ പരിപാടിയുടെ അനുമതി നിഷേധിച്ച മാള്‍ അധികൃതര്‍ക്കെതിരെ വ്യാപകമായ പ്രധിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്.
വിവിധ കാരണങ്ങളും പറഞ്ഞുകൊണ്ട് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തരുത് എന്ന് കേരള ജനതയോടുള്ള അപേക്ഷയാണ് ഫെയ്‌സ്ബുക്കിലൂടെ ഷക്കീല. മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ട്. എനിക്ക് നല്ല ഒരു ഓ്പണിംഗ് തരണം എന്ന് കരുതിയാണ് ഒമര്‍ ലുലു വിളിക്കുന്നത്. എന്നാല്‍ അവിടെ സംഭവിച്ചത് മറ്റുചിലതായിരുന്നു. എനിക്ക് ഇനിയും മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ഷക്കീല പറഞ്ഞത്. ഇനി ഇത് തുടരാൻ പാടില്ല എന്നുമാണ് ഷക്കീല വ്യക്തമാക്കിയത്.