in

തന്മാത്രയിൽ ആ രംഗം എടുക്കുന്നതിന് മുൻപ് തന്നെ ലാൽ സാർ എന്നോട് വന്ന് ക്ഷമ ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് മീര വാസുദേവ്

മീര വാസുദേവ് എന്ന നടിയെ പരിചയമില്ലാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സിനിമ ആസ്വദിക്കുന്നവർ ആയാലും സീരിയൽ ആസ്വദിക്കുന്നവർ ആയാലും ഏതു പ്രായത്തിലുള്ളവർ ആയാലും മീരാ വാസുദേവൻ എന്ന പേര് കേട്ടിട്ടുണ്ടാവും. ഒരു മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളികൾക്കിടയിൽ ഇത്രയേറെ സ്വീകാര്യയായ ഒരു നടി വേറെയില്ല.

കരിയറിൻറെ തുടക്കം മുതൽ ഈ നിമിഷം വരെ അവർ അഭിനയത്തിൽ വളരെ സജീവമായി തന്നെ നിലനിൽക്കുന്നു. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മീരാ വാസുദേവിനെ മലയാളം സിനിമ ആരാധകർ ശ്രദ്ധിച്ച് തുടങ്ങുന്നത്. മീര മലയാളി താരമാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ മീര ഒരു അന്യഭാഷ നടിയാണ്. മഹാരാഷ്ട്രയുടെ പുത്രിയാണ് മീര.

എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട താരമാണ്. മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ചിത്രമാണ് മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച തന്മാത്ര. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് മീരയാണ്. ഇപ്പോഴും അഭിനയ മേഖലയില്‍ നായികയായി തന്നെ സജീവമാണ് മീര. മീരയുടെ സോഷ്യല്‍ മീഡിയയില്‍ പോലും താരത്തോടുള്ള പ്രേക്ഷക പ്രീതി പ്രകടമാണ്.

തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീര സീരിയലുകളിലേക്ക് എത്തുന്നത്. കൈരളി ടി വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കനല്‍പൂവ് എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രമായാണ് താരം എത്തിയത്. പിന്നീട് ചില സിനിമകളിലും മീര എത്തി. നിലവില്‍ കുടുംബ വിളക്ക് എന്ന സീരിയലിന്റെ ഭാഗമാണ് മീര. കുടുംബ പശ്ചാത്തലത്തിന്റെ കഥപറയുന്ന പരമ്പരയില്‍ നായിക കഥാപാത്രമംയ സുചിത്രയായാണ് മീര എത്തുന്നത്.

തന്മാത്ര എന്ന സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ചിത്രമാണ്. ഓർമ്മ നഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിത കാലയളവിനെ സിനിമ അടയാളപ്പെടുത്തുകയും ചുറ്റുമുള്ള മനുഷ്യരുടെ വികാര വിചാരങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് ചേ യത്. മോഹൻലാലിന്റെ നായികയായി എത്തിയത് മീര ആണ്. ചിത്രത്തിൻറെ ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. ചിത്രത്തിൽ ഒട്ടനവധി ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നു. ഇത് എങ്ങനെയാണ് അഭിനയിച്ചതെന്നാണ് താരം വ്യക്തമാക്കുന്നത്.

എന്റെ പ്രൊഫെഷൻ അഭിനയമാണ്, ജോലി എന്റെ ദൈവമാണ്. അതുകൊണ്ട് തന്നെ അതിൽ എന്റെ നൂറ് ശതമാനം കൊടുക്കണം. തന്മാത്ര എന്ന ചിത്രത്തെ കുറിച്ച് ബ്ലെസ്സി സാർ എന്നോട് ആദ്യ മീറ്റിങ്ങിൽ തന്നെ ചിത്രത്തിലെ രംഗങ്ങളെ കുറിച്ച് വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചോദിച്ചത്, ആ രംഗം സിനിമയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് എന്നാണ്.

ലാല്‍സര്‍ പൂര്‍ണ നഗ്നനായിട്ടാണ് നില്‍ക്കുന്നത്. അത് അദ്ദേഹത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ രംഗം എടുക്കുന്നതിന് മുൻപേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചിരുന്നു, ‘എവിടെയെങ്കിലും ഞാന്‍ നിങ്ങളെ നാണം കെടുത്തുകയാണെങ്കില്‍ എന്നോട് ക്ഷമിക്കണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അവിടെ നാണിക്കേണ്ട കാരമില്ല, ഇത് ജോലിയാണ് എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.

Written by Editor 5

തന്റെ 17 ആം വയസിൽ അച്ഛനെക്കാൾ പ്രായമുള്ള ആളെ വിവാഹം കഴിച്ചു, എന്നാൽ ഗർഭിണി ആയതിന് ശേഷമാണ് അയാളുടെ 4 ആം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്; നടി അഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

അമ്പോ… സ്വിമ്മിംഗ് പൂളിൽ കളിച്ചുല്ലസിച്ച് പ്രിയ മോഡൽ; താരം പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ