പ്രിയ വാര്യർ എന്ന പേരു കൊണ്ടുതന്നെ സ്വയം അടയാളപ്പെടുത്താൻ ഒരൊറ്റ സിനിമയെ വേണ്ടി വന്നുള്ളൂ ഈ താരത്തിന്. ഒരുപക്ഷേ സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ ഇത്രയേറെ സ്വീകാര്യതയും സ്നേഹവും പിടിച്ചുപറ്റാൻ സാധിച്ച ചുരുക്കം ചില താരങ്ങൾ മാത്രമേ മലയാളത്തിന് സ്വന്തമായുള്ളൂ. ഇതിൽ ചെറുപ്പത്തിൽ തന്നെ പ്രിയ വാര്യർ എന്ന പേര് പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. മാണിക്യ മലരായ എന്ന് തുടങ്ങുന്ന പാട്ടിലൂടെ കണ്ണുറുക്കിയാണ് പ്രിയ വാര്യരെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്.
സിനിമയിൽ തിളങ്ങിയതോടെ സോഷ്യൽ മീഡിയയിലും ദശലക്ഷക്കണക്കിന് ആരാധകരാണ് പ്രിയയെ പിന്തുടരുന്നത്. എന്നാൽ വിമർശനവും കുറവല്ല. ഇപ്പോൾ തന്റെ ശരീരത്തിൽ ചെയ്തിരിക്കുന്ന ടാറ്റുവിനെ കുറിച്ച് പറയുകയാണ് താരം.
ആരും കാണാത്ത ഭാഗത്തുൾപ്പെടെ തന്റെ ശരീരത്തിൽ 18 ടാറ്റൂ ഉണ്ടെന്ന് നടി പ്രിയ വാര്യർ പറയുന്നത്. തന്റെ പുതിയ ചിത്രമായ ഫോർ ഇയേഴ്സിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. ഫോർ ഇയേഴ്സിൽ ഏറ്റവും അവസാനം കാസ്റ്റ് ചെയ്യപ്പെട്ട നടി ഞാനാണ്. രഞ്ജിത്ത് ശങ്കർ സാർ എന്നെ എങ്ങനെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തുവെന്നത് ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്. എന്റെ മുൻകാമുകനുമായി എനിക്കിപ്പോഴും സൗഹൃദമുണ്ട്.
ഞാനെടുത്ത ചില തെറ്റായ തീരുമാനങ്ങളുടെ പേരിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. കലിപ്പൻ കാന്താരി മൂഡിലുള്ള പ്രണയം എനിക്കുണ്ടായിട്ടില്ല. അങ്ങനൊന്ന് തുടങ്ങാൻ പോലും ഞാൻ അനുവദിക്കില്ലെന്നും നടി അഭിമുഖത്തിൽ വ്യക്തമാക്കി. വിമർശനങ്ങളൊന്നും എന്നെ ബാധിക്കാറില്ല. ശരീരത്തിലൊട്ടാകെ പതിനെട്ട് ടാറ്റുവുണ്ട്. അതിൽ ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തിട്ടുണ്ട്.’ സിനിമയിലേക്ക് വന്ന ശേഷം തനിക്ക് ഒരുപാട് പോസിറ്റീവ് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും പ്രിയ വാര്യർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം താരം മദ്യപിച്ച് എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻറെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് താരം രംഗത്തെത്തുകയും ചെയ്തു. ആ വീഡിയോ പുറത്തുവന്നതില്‍ തനിക്ക് ടെന്‍ഷനില്ലെന്നും എല്ലാവരും ചെയ്യുന്ന കാര്യമാണ് താനും ചെയ്‌തെന്നും പ്രിയ വാര്യര്‍ പറഞ്ഞു. താന്‍ പബ്ലിക് ഫിഗറായതാണ് പ്രശ്‌നം. ബംഗളൂരുവില്‍ വെച്ച് എടുത്ത വീഡിയോയാണ് അത്. ആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു. എന്റെ അമ്മ ആ വീഡിയോ കണ്ട് ചിരിക്കുകയാണ് ചെയ്തത്.
എന്തിനാണ് മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് എന്ന് മാത്രമാണ് അച്ഛന്‍ ചോദിച്ചത്. വേറൊന്നും പറഞ്ഞിട്ടില്ല. അച്ഛനോട് പറഞ്ഞശേഷമാണ് ആദ്യത്തെ തവണ കുടിക്കാന്‍ പോയതെന്നും നടി വെളിപ്പെടുത്തി. അത്രയും ഫ്രീഡം എനിക്ക് ഫാമിലി തന്നിട്ടുണ്ട്. ഞാന്‍ മറുപടി കൊടുക്കേണ്ടവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളതൊന്നും എന്റെ പ്രശ്‌നമല്ല. ആ വീഡിയോയില്‍ നിറയെ പോസിറ്റീവ് കമന്റും കണ്ടിരുന്നുവെന്ന് പ്രിയ വാര്യര്‍ പറഞ്ഞു.