അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇ ഫോർ എന്റർടെയിൻമെന്റും എ.വി.എ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച് പുറത്തിറക്കിയ ചിത്രമാണ് ഇഷ്ക്. ഷെയ്ൻ നിഗം നായകനായി എത്തിയ ചിത്രം വൻ കൊമേഷ്യൽ സക്സസ് ആയിരുന്നു. ചിത്രത്തിൽ ഷൈൻറെ നായികയായി എത്തിയത് ആൻ ശീതളാണ്. ഇഷ്കിലൂടെയാണ് ആൻ മലയാള സിനിമയിലെ നായികമാരുടെ തലത്തിലേയ്ക്ക് എത്തിയത്.
ഇഷ്‌കിന് പിന്നാലെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിരുന്നു. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രമാണ് ആന്‍ ശീതളിന്റെ പുതിയ ചിത്രം. ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികാ വേഷത്തിലാണ് ആന്‍ ശീതള്‍ എത്തുന്നത്. ഇഷ്കിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ…
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ആം ഷൈന്‍ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇഷ്കിൽ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഷെെൻ എത്തിയത്. സിനിമയിൽ വില്ലൻ വേഷങ്ങളിൽ എത്തുന്ന ഷെെൻ ജീവിതത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാണെന്നാണ് താരം പറയുന്നത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം പറഞ്ഞത്. പുള്ളിക്കാരന്‍ വളരെ സ്വീറ്റാണ്. ഇത്രയും നല്ലൊരു ജന്റില്‍മാനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നമ്മള്‍ എപ്പോഴും ശരിക്കും കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തും. ഇഷ്‌കില്‍ ആള് വില്ലനാണെങ്കിലും നേരിട്ടുള്ള സ്വഭാവം അതിന്റെ നേര്‍ വിപരീതമാണ്. ഭയങ്കര സ്വീറ്റാണ്. നമ്മുക്ക് എപ്പോഴും ഒരു സുരക്ഷിതത്വം തോന്നും.
സത്യം പറഞ്ഞാല്‍ പുള്ളിക്കാരന്റെ കൂടെ ഒരു റൂമില്‍ ഇരുന്നാലും സേഫ് ആയി തോന്നും എന്നാണ് ആന്‍ ശീതള്‍ പറഞ്ഞത്. പുള്ളിക്കാരന്‍ തഗ് മനുഷ്യനാണ് അദ്ദേഹം എന്നും ആന്‍ ശീതല്‍ പറഞ്ഞു. ഷൈൻ അടുത്തിടെ ചില വിവാദങ്ങളിൽ അകപ്പെട്ട് ഏറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഷൈൻ മറ്റൊരു മനുഷ്യനാണ് എന്നും നിങ്ങൾ കാണുന്നതല്ല യാഥാർത്ഥ്യം എന്നും പറഞ്ഞ് ഐശ്വര്യ ലക്ഷ്മി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനിന്റെ വെളിപ്പെടുത്തൽ .
ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത് സിനിമയുടെ കഥയാണ്. സിനിമ നൽകുന്ന സന്ദേശം മികച്ചതാണ്. വസുധ എന്ന കഥാപാത്രത്തിന് വലിയ റോളുണ്ടായിരുന്നു. അത്കൊണ്ടാണ് ഇഷ്‌ക്കിനെ തിരഞ്ഞെടുത്തത് എന്നാണ് ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച് താരം പണ്ട് പറഞ്ഞത്.