ചുരുക്കം ചില സമയങ്ങളിൽ മാത്രമാണ് കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ എത്തുക. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുത്തൻ വീഡിയോ ആണ് വൈറലായി മാറുന്നത്. ആഷ് കളർ ചുരിദാറിൽ അതി സുന്ദരി ആയി മീനാക്ഷിയുടെ ജിമുക്കയുമണിഞ്ഞെത്തിയ വീഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്. തന്റെ ഡാൻസ് ഗുരുനാഥനെക്കുറിച്ചും അദ്ദേഹം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമാണ് കാവ്യ സംസാരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം നടിയെ സ്ക്രീനിൽ കണ്ടതിന്റെ സന്തോഷം ആരാധകർ മറച്ചുവയ്ക്കുന്നതുമില്ല.
ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം. അത് എന്റെ ഗുരുനാഥന്റെ ആണ് എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തോട് തനിക്ക് നിർവ്വചിക്കാൻ ആകാത്ത ബന്ധമാണ് എന്നും എല്ലാവിധ ആശംസകളും അദ്ദേഹത്തിന് നേരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കാവ്യ സംസാരിച്ചു തുടങ്ങിയത്.
എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യവും ഉണ്ട്. അങ്ങനെയാണ് ഗുരുനാഥനിലേക്ക് എത്തുന്നത്. അവിടെ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു പിന്നീടുള്ള നൃത്ത പഠനം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാർത്ഥികളെ അദ്ദേഹം അത്രയും മനസിലാക്കിയാണ് അടവുകൾ പഠിപ്പിച്ചിരുന്നത് എന്നാണ്.
മാഷ് ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ കഴിഞ്ഞു അത് അദ്ദേഹം കാരണമാണ്. ഞാൻ അത്രയും കോൺഫിഡൻസും ധൈര്യവും ഉള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം കാരണമാണ്. എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ എനിക്ക് മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണ്.
മാഷുമായുള്ള അനുഭവം എന്ന് പറയുന്നത് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റിയ സംഭവം അല്ല. നമ്മൾ തളർന്നിയ്ക്കുമ്പോൾ പിടിച്ചെഴുന്നേല്പിക്കുന്ന ആളാണ് അദ്ദേഹം. ആ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ് അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും. അവിടേക്ക് ഏതാണ് കഴിയില്ലെങ്കിലും മനസ്സുകൊണ്ട് പെരിങ്ങോട്ടുകരയിൽ തന്നെ ഉണ്ട് എന്നും കാവ്യാ പറഞ്ഞു.
ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്. എന്നുളള കമന്റുകളും ആരാധകർ നൽകുന്നുണ്ട്.
നല്ലതേ വരൂ സന്തോഷമായിരിക്കൂ സോഷ്യൽ മീഡിയയിൽ സജീവമായി വരണം കാവ്യ. ഒരുപാട് കാലത്തിനു ശേഷം ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം ഇനിയും വരണം. ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ. ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ. ഒരു പാട് സന്തോഷം എന്നും ആരാധകർ പറയുന്നു.