നിരവധി ആരാധകരുള്ള താരമാണ് ടിനി ടോം. നല്ല അഭിനേതാവും കൂടിയായ ടിനി ടോമിനെതിരെ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ എല്ലാത്തിനേം വളരെ കൂളായി എടുക്കുന്നയാളാണ് താരം. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടന്‍ ടിനി ടോം.
മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലാണ് ടിനി ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ പട്ടാളം എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് പ്രേക്ഷകര്‍ താരത്തിന് തിരിച്ചറിഞ്ഞ് തുടങ്ങിയത്. ഏഷ്യാനെറ്റിലെ ഹിറ്റായ സിനിമാല, ഫൈവ് സ്റ്റാര്‍ തട്ടുകട തുടങ്ങിയ കോമഡി പരിപാടികളിലൂടെയും ശ്രദ്ധേയമായ താരമാണ് ടിനി.
കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രു ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. ടെലിവിഷന്‍ ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നു. അണ്ണന്‍ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തില്‍ ഭൂതം തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാപ്പന്‍, പത്തൊന്‍പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിലാണ് ടിനി അവസാനമായി അഭിനയിച്ചത്. ടിനി വീണ്ടും പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ടിനി ടോം, കനിഹ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പെര്‍ഫ്യൂം എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബില്‍ ഇറങ്ങിയിരിക്കുകയാണ്.
പ്രണയാര്‍ദ്രമായ രംഗങ്ങളാണ് പാട്ടിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയെയാണ് പെര്‍ഫ്യൂമില്‍ കാണുക. പ്രശസ്ത സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറാണ് വൈറലാകുന്നത്. നിരവധി പേരാണ് ടീസര്‍ ഇതിനോടകം കണ്ടു കഴിഞ്ഞത്.
പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂമിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
നഗരത്തില്‍ കഴിയുന്ന അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അവള്‍ക്കു തന്നെ ഒരു കെണിയായി മാറുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറഞ്ഞു.
ഇതൊരു സ്ത്രീയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ മാത്രമല്ല അവളുടെ അതിജീവനം കൂടി കാട്ടിത്തരുന്നുണ്ട് കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന ഈ പ്രമേയം ഒരു സമ്പൂര്‍ണ എന്റര്‍ടെയ്നറായി ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്.