മോഡലിങ്ങിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. പ്രീസ്റ്റ്, വൂള്‍ഫ്, ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്ക് എന്ന സൂപ്പര്‍ഹിറ്റ് വെബ് സീരിസിലൂടെയാണ് താരം പ്രേക്ഷകഹൃദയം കീഴടക്കിയത്.
സോഷ്യല്‍ മീഡിയയിലും അമേയയ്ക്ക് ധാരാളം ആരാധകരുണ്ട്. ഗ്ലാമര്‍ വേഷത്തിലുള്ള ഫോട്ടോകള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന് പലപ്പോഴും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം ചുട്ടമറുപടി നല്‍കാറുണ്ട് അമേയ.
ഇപ്പോഴിതാ രസകരമായ അടിക്കുറിപ്പിനൊപ്പം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്. ഫോട്ടോകള്‍ക്കൊപ്പം രസകരമായ ക്യാപ്ഷനുകളുംഅമേയ നല്‍കാറുണ്ട്.”കുമാരി സാറ്റര്‍ഡേ നൈറ്റില്‍ മോണ്‍സ്റ്ററടിച്ച് ചതുരം പോലെ നടന്ന് കൂമനായി ജയ ജയ ജയഹേ പാടുന്നു..
അപ്പോ എല്ലാം സെറ്റാണ്..”, എന്ന ക്യാപ്ഷനോടെ തന്റെ പുതിയ ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ഫോട്ടോഷൂട്ട് അമേയ പങ്കുവച്ചിരിക്കുകയാണ്. യദു വേണുഗോപാലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാര്‍ഥ നാമം. ആട് ടുവിലൂടെ അരങ്ങേറി. പൊന്നപ്പന്റെ കാമുകിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്.
അതിനു പിന്നാലെ ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു. കരിക്കിലെ ഭാസ്‌കരന്‍ പിള്ള ടെക്‌നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അമേയ സിനിമയിലെത്തുന്നത്. ചിഞ്ചു മാത്യു എന്നാണ് യഥാര്‍ഥ നാമം.
ആട് ടുവിലൂടെ അരങ്ങേറി. പൊന്നപ്പന്റെ കാമുകിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. അതിനു പിന്നാലെ ഒരു പഴയ ബോംബ് കഥയിലും അഭിനയിച്ചു. കരിക്കിലെ ഭാസ്‌കരന്‍ പിള്ള ടെക്‌നോളജി എന്ന എപ്പിസോഡാണ് അമേയയെ താരമാക്കിയത്.
അടുത്തിടെ വണ്ണം കുറച്ചു സാരി ഉടുത്ത് കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശരീര ഭാരം എട്ട് കിലോ കുറച്ചാണ് ഇവര്‍ ആരാധകരെ ഞെട്ടിച്ചത്. ”വണ്ണം കുറഞ്ഞുപോയതിന്റെ പേരില്‍ സിനിമയില്‍ ഒരു കാലത്ത് അവസരങ്ങള്‍ നഷ്ടപ്പെട്ട ഒരാളായിരുന്നു ഞാന്‍. ചിട്ടയായ വര്‍ക്ക്ഔട്ടും ഡയറ്റും പിന്തുടര്‍ന്നപ്പോള്‍ എട്ട് കിലോയോളം ഭാരം കൂടി.
അതിനുശേഷം വന്ന കുറച്ചുകാലം ശരീരം ശ്രദ്ധിക്കാന്‍ സാധിച്ചില്ല. അങ്ങനെ ഭാരം ക്രമാതീതമായി വര്‍ധിച്ചു. പക്ഷേ ഈ ലോക്ഡൗണില്‍ സമയം കിട്ടിയപ്പോള്‍ വണ്ണം കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. അങ്ങനെ 62 കിലോയില്‍നിന്നും 54 കിലോയിലെത്തി. നമ്മുടെ ശരീരത്തെ നമ്മള്‍ എത്രത്തോളം ശദ്ധിക്കുന്നുവോ ചെയ്യുന്നോ, അത്രത്തോളം സ്‌നേഹം നമുക്ക് ശരീരം തിരിച്ചും നല്‍കും” എന്നും അമേയ പറഞ്ഞു.
അച്ഛന്റെ മരണമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും ആ വേര്‍പാട് തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് കണ്ഠമിടറി അമേയ പറഞ്ഞിരുന്നു. പ്ലസ്ടുവിന് പാസ് ആകുമോ എന്ന് പോലും പേടിച്ച് നിന്നിരുന്ന ഒരാളായിരുന്നുവെന്നും ആ സമയത്ത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയിരുന്നതെന്നും അമേയ പറഞ്ഞിരുന്നു.