ബിഗ് ബോസി’ലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിമാറിയ താരമാണ് മഞ്ജു പത്രോസ്. പാട്ടുപാടിയും, അല്ലാതെയും ഷോയിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ മഞ്ജുവിന് സാധിച്ചിട്ടും ഉണ്ട് . ബിഗ് ബോസിന് മുന്‍പ് നിരവധി ചിത്രങ്ങളിലും മിനി സ്ക്രീനിലും മികച്ച പ്രകടനം കാഴ്ചവച്ച മഞ്ജുവിന് ഒട്ടനേകം ആരാധകരാണുള്ളത്.
ബിഗ് ബോസില്‍ എത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വെറുപ്പ് നേരിടേണ്ടി വന്നെങ്കിലും, പതിവ് ചിരിയിലൂടെ താരം വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തന്നെ മുന്പോട്ട് പോവുന്നതും ഉണ്ട്. കഴിഞ്ഞദിവസം ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കവെ മഞ്ജു നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ഫുക്രുവിന്റെ പേരില്‍ വലിയ വിവാദമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്. ഫുക്രുവിനെ മഞ്ജു ഉമ്മ വെയ്ക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പല തവണ ഫുക്രുവും മഞ്ജുവും മറുപടി നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ മനസ് തുറന്നിരിക്കുകയാണ് മഞ്ജു പത്രോസ്. അച്ഛനും അമ്മയ്ക്കും കൂട്ടുകാരി സിമിയ്ക്കും ഒപ്പമാണ് മഞ്ജു വേദിയിലെത്തിയത്. ‘ഫുക്രുവിന് ഞാന്‍ പല ആംഗിളില്‍ നിന്നും ഉമ്മ കൊടുക്കുന്ന ചിത്രങ്ങളും അവന്റെ മടിയില്‍ കിടക്കുന്നതുമൊക്കെയാണ് പുറത്ത് വന്നത്.
ഇതിന്റെ പേരില്‍ ഞാന്‍ ഇഷ്ടം പോലെ തെറിവിളി കേട്ടു. നേപ്പാളില്‍ നിന്നൊക്കെ ചിലര്‍ വിളിച്ചിട്ട് നിനക്കെന്താടീ, പിള്ളേരുടെ കൂടെ നീ എന്താണ് കാണിക്കുന്നത് എന്നൊക്കെയാണ് ചോദിച്ചു’ മഞ്ജു പറഞ്ഞു. ഇതെല്ലാം കണ്ടിട്ടും ഭര്‍ത്താവ് സുനിച്ചന് എന്നാല്‍ തന്നോട് ഒന്നും സംസാരിച്ചില്ലെന്നും മഞ്ജു പറയുന്നു.
അവള് എന്താണീ കാണിക്കുന്നതെന്ന് സുനിച്ചന് തന്റെ സുഹൃത്തിനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ കാര്യങ്ങള്‍ ഇതുവരെ വിവാഹമോചനത്തിലെത്തിയിട്ടില്ലെന്നും മഞ്ജു പറയുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകും മുന്‍പേ ഒരു അപകടം തനിക്ക് ഉണ്ടായി.
ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ആണ് ബൈക്ക് അപകടത്തില്‍ പറ്റിയതെന്നും ഒരു കോടിയില്‍ പങ്കെടുക്കവെ നടി മഞ്ജു പത്രോസ് പറയുന്നു. കാലിനും കൈയ്ക്കും അപകടം പറ്റി കിടന്നുപോയാലോ എന്ന് ഭയന്ന് കാലു പൊക്കി പിടിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നും നടി പറഞ്ഞു. വണ്ടി മറിഞ്ഞു നിലത്തുവീണപ്പോള്‍ മുഖത്തിന്റെ ഒരുഭാഗം കംപ്ലീറ്റായി മുറിഞ്ഞു.
അത് ചികിത്സിക്കാന്‍ വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതെന്നും പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നും, അതല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ലായിരുന്നുവെന്നും മഞ്ജു ഷോയില്‍ വച്ച് പറയുന്നുണ്ട്. ആ സിനിമയില്‍ നിന്നും അവര്‍ മാറ്റും എന്ന് കരുതി പക്ഷേ അവരുടെ നല്ല മനസ്സുകൊണ്ടാണ് തനിക്ക് അഭിയിക്കാന്‍ അവസരം കിട്ടിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും, കടത്തില്‍ മുങ്ങിയ ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും മഞ്ജു പത്രോസ് ഷോയില്‍ വച്ചു പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ അന്നുമുതലാണ് ശരിക്കും ദുഃഖം താന്‍ അനുഭവിച്ചു തുടങ്ങിയതെന്നും സുനിച്ചന് വിവാഹത്തിന് മുന്‍പേ ഉണ്ടാക്കിയ കടം ഒരുപാട് ഉണ്ടായിരുന്നുവെന്നും അത് തീര്‍ക്കാന്‍ തന്റെ സ്വര്‍ണ്ണം മുഴുവനും കൊടുക്കേണ്ടി വന്നുവെന്നും മഞ്ജു പറഞ്ഞു.