ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാനിധ്യം ആയിരുnna ഒരു താരം ആയിരുന്നു കൃഷ്ണ കുമാര്‍. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഓരേ പോലെ തിളങ്ങി നില്ക്കുന്ന താരം കൂടിയാണ്. കാശ്മീരം എന്ന സിനിമയില്‍ കൂടിയാണ് താരം ആദ്യമായി സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമയില്‍ താരം അഭിനയിച്ചു.
നിരവധി നല്ല അവസരങ്ങള്‍ താരത്തെ തേടി എത്തി. വില്ലനായും നായകനായും ഓരേ സമയം അരങ്ങു വാഴാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ സജിവമായി അഭിനയിക്കുബോള്‍ ആണ് താരം ആദ്യമായി മിനി സ്ക്രീനില്‍ അരങ്ങേറിയത്. എന്നാല്‍ ഇടയ്ക്ക് കൊറേ കാലം കൃഷ്ണകുമാര്‍ മിനി സ്ക്രനില്‍ നിന്നും ഇടവേള എടുത്തിരുന്നു.
സീരിയലില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും സിനിമയില്‍ താരം സജീവമായി തന്നെ അഭിനയിക്കുണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ സീരിയലില്‍ വീണ്ടും സജിവമായിരിക്കുകയാണ് താരം. ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പമ്പരയില്‍ കൂടി വീണ്ടും മിനി സ്ക്രീനില്‍ എത്തിയിരിക്കുകയാണ് താരം.
താരം വിവാഹം കഴിച്ചത് സിന്ധു കൃഷ്ണയെ ആണ് ഇരുവരുടേതും പ്രണയ വിവാഹം ആയിരുന്നു. ഇവര്‍ക്ക് നാല് പെണ് മകള്‍ ആണ് ഉള്ളത്. അഹാന, ഇഷാനി, ദിയ, ഹന്‍സിക.. ഇതില്‍ അഹാന മലയാളത്തിലെ അറിയപ്പെടുന്ന ഒരു യുവ താരം ആണ്. കുടാതെ ഇഷാനിയും ഇപ്പോള്‍ സിനിമയില്‍ അരങ്ങേറിയിരികുകയാണ്. സിനിമയില്‍ എന്ന പോലെ തന്നെ എല്ലാവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
‘മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കില്‍ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാല്‍ മതി. 25-26 വയസുള്ള ഒരു പെണ്‍കുട്ടി വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും.
കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനും ഒടുവില്‍ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും. ഉദാഹരണത്തിന് സിനിമയില്‍ നായകന്റെ കൂടെയുള്ള ഒരു സീന്‍. ഇത് ഭര്‍ത്താവും അവന്റെ കൂട്ടുകാരും കാണുമ്പോള്‍, നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ മനസില്‍ ഒരു കരടായി. ഒരു പ്രായം കഴിയുമ്പോള്‍ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാള്‍ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്.’
നാല് മക്കളും നാല് പ്രായത്തില്‍ നില്‍ക്കുന്നവരാണ്. മൂത്ത മകള്‍ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകള്‍ ഹന്‍സികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെയാളുമാണ് എന്നോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത്. മക്കളോട് ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണമെന്നാണ്. പണ്ട് മുതലേ ആളുകള്‍ ചോദിക്കുന്നത് നാല് പെണ്മക്കളാണല്ലോ എങ്ങനെ വളര്‍ത്തുമെന്ന്.
പക്ഷേ ഞാന്‍ അവരുടെ ഓരോ വളര്‍ച്ചയും നന്നായി ആസ്വദിച്ചയാളാണ്. ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവര്‍ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ട്. അതേസമയം അഹാനയുടേയും സഹോദരിമാരുടേയും നൃത്ത വീഡിയോകള്‍ക്കും ആരാധകരേറെയാണ്. ഇടയ്ക്കിടെ കുടുംബം യാത്രകളും നടത്താറുണ്ട്. യാത്ര പോകുന്ന വീഡിയോകളും ഇവര്‍ പങ്കുവയ്ക്കാറുണ്ട്.