in

സ്വാസികയും ഞാനും ഒരുമിച്ച്‌ ഒരു കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോൾ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്; അലൻസിയർ പറയുന്നു

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരത്തിന് മികച്ച റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

പണത്തിന്റെ ഹുങ്കുള്ള ഇഷ്ടപ്പെട്ടതെല്ലാം വെട്ടിപിടിക്കാന്‍ മടിക്കാത്ത എതിര്‍ക്കുന്നവരെ അടിച്ചു പരത്തുന്ന ഒന്നിലും വിട്ടുവീഴ്ചയില്ലാത്ത അച്ചായന്റെ രണ്ടാം ഭാര്യയായി സെല്‍നയായാണ് സ്വാസികയെത്തുന്നത്. വാര്‍ധക്യത്തിലേക്ക് കടന്ന അച്ചായന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സുന്ദരിയായി സെല്‍നയെ അയാള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാനായി പണം കൊടുത്തു വാങ്ങുകയായിരുന്നു. ടോക്സിക് ബന്ധത്തിലൂടെ കടന്നു പോകുന്ന സെല്‍ന.

ഇടയ്ക്ക് വെച്ച് അച്ചായന്‍ കിടപ്പിലാവുകയും ഇയാളെ നോക്കാനെത്തുന്ന റോഷന്‍ മാത്യുവിന്റെ കഥാപാത്രവുമായുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. ട്രെയിലര്‍, ടീസര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സ്വാസികയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ തങ്ങള്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് അലന്‍സിയര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലില്‍ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവള്‍ക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്. ഞങ്ങള്‍ വെറും പകര്‍ന്നാട്ടമാണ് ചെയ്തത്. കാണുന്നവനാണീ പ്രശ്നം. ഞങ്ങളുടെ ഇമോഷന്‍സാണ് നിങ്ങള്‍ പങ്കുവെച്ചത്. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഒരു ഇമോഷന്‍സും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്.

ആര്‍ട്ടിന്റെ മാജിക്. ഞങ്ങള്‍ വേറെയൊരു കഥാപാത്രമായി മാറുകയാണ്. അവിടെ ഞങ്ങള്‍ ഇല്ല. ഞങ്ങള്‍ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളുമൊക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീര്‍ക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

അതേസമയം ടെലിവിഷന്‍ പ്രേക്ഷകര്‍ സ്വാസിക എന്ന നടിയെ ഇഷ്ടപ്പെടാന്‍ കാരണം, സീത എന്ന സീരിയലിലെ കഥാപാത്രം കണ്ടിട്ട് ആണ്. ഇന്ദ്രന്‍ – സീത ജോഡി പൊരുത്തം കുറച്ചൊന്നുമല്ല ജനങ്ങള്‍ക്ക് സ്വാസികയോടുള്ള ഇഷ്ടം കൂട്ടിയത്. ഇപ്പോഴിതാ ചതുരത്തില്‍ മികച്ച കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് താരം.

ചതുരം ഒരു എ സര്‍ട്ടിഫൈഡ് പടം ആയിരിയ്ക്കും എന്ന് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. ഇന്ന ഇന്ന രംഗങ്ങള്‍ എല്ലം ഉണ്ടാവും എന്നും വേഷ വിധാനം ഇങ്ങനെയൊക്കെ ആയിരിയ്ക്കും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷെ കഥ കേട്ടപ്പോള്‍ ഈ പടം ചെയ്യുന്നത് തെറ്റില്ല എന്ന് എനിക്ക് തോന്നി. ഇങ്ങനെയൊക്കെ ഉണ്ടെങ്കിലും സിനിമയുടെ ടോട്ടല്‍ കഥ മികച്ചതാണ്. നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമാണ്.

ഈ വേഷം ഞാന്‍ ചെയ്തില്ല എങ്കില്‍ മറ്റാരെങ്കിലും ചെയ്യും. അപ്പോള്‍ നഷ്ടം എനിക്ക് മാത്രമാണ്. എ സര്‍ട്ടിഫൈഡ് പടം ആണെന്നല്ലേ ഉള്ളൂ, ഞാന്‍ അഭിനയിച്ചത് പോണ്‍ സിനിമയില്‍ ഒന്നും അല്ലല്ലോ എന്നാണ് സ്വാസിക ചോദിയ്ക്കുന്നത്. സിനിമയിലേക്ക് വരുന്ന സമയത്ത് ഒരിക്കലും കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കില്ല, ലിപ് ലോക്ക് ചെയ്യില്ല, ഷോട്സ് ഇടില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു.

പക്ഷെ പിന്നീട് ആണ് സിനിമയെ കുറിച്ച് കൂടുതല്‍ അറിയുന്നതും കാഴ്ചപ്പാടുകള്‍ മാറുന്നതും. കഥാപാത്രത്തിന് വേണ്ടി ഓരോരുത്തരും എടുക്കുന്ന എഫേട്സ് അത്രയും ആണ്. ഏത് സിനിമ വരുമ്പോഴും അമ്മയോട് എല്ലാം വിശദമായി പറയാറുണ്ട്. ചതുരം വന്നപ്പോള്‍ തന്നെ കഥാപാത്രം എങ്ങിനെയുള്ളതാണ് എന്നും, ഏതൊക്കെ രംഗങ്ങള്‍ ഉണ്ടാവും എന്നും, ഡ്രസ്സിങ് സ്റ്റൈല്‍ എങ്ങിനെയായിരിയ്ക്കും എന്നും എല്ലാം പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

Written by Editor 3

ലാലേട്ടൻ കുടിച്ച കപ്പിൽ മാംഗോ ജ്യൂസ് കുടിക്കാൻ എനിക്കും കഴിഞ്ഞു; തനിക്ക് ലഭിച്ച ഭാഗ്യത്തെ കുറിച്ച് സ്വാസിക പറയുന്നു

സ്ഥിരമായി ശാരീ രിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ചെറുപ്പമാകാൻ സഹായിക്കും; തന്റെ അനുഭവം തുറന്ന് പറഞ്ഞ് ഉർഫി ജാവേദ്