in

അമ്പോ.. ആരും മോഹിക്കും ലുക്കിൽ നടി അഞ്ജലി അമീർ, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ബിഗ്‌ബോസിലൂടെയെത്തി, ഇപ്പോൾ ബിഗ് സ്‌ക്രീനിൽ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി അമീർ. ബിഗ് ബോസ് മലയാളം ആദ്യ സീസണിൽ ട്രാ ൻസ്ജെൻഡർ മോഡൽ കൂടിയായ അഞ്ജലി അമീർ വൈൽഡ് കാർഡ് എൻട്രി വഴിയാണ് ഷോയിൽ പ്രവേശിച്ചത്.

നിർഭാഗ്യവശാൽ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ജലിയ്ക്ക് ഷോയിൽ നിന്ന് പുറത്തു പോകേണ്ടിവന്നെങ്കിലും . ഷോയിൽ പങ്കെടുക്കാനായത് തന്റെ സമൂഹത്തിന് ലഭിച്ച അംഗീകാരമായിരുനെന്ന് അഞ്ജലി ഷോയിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ട്രാന്‍സ് വിഭാഗത്തില്‍ പെട്ടവര്‍ സമൂഹത്തിലെ നിരവധി ഉയര്‍ന്ന നിലകളില്‍ അവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അഭിനയ രംഗത്തും ഒരുപാട് പേരുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരുപക്ഷെ ആദ്യത്തെ ട്രാന്‍സ് നായിക അഞ്ജലി അമീര്‍ തന്നെ ആയിരിയ്ക്കും. എന്റെ ചെറുപ്പത്തിലേ ഉമ്മ മരിച്ചു. ഞാൻ തറവാട്ടിലാണു വളർന്നത്.

ചെറുപ്പം മുതലേ ഞാൻ മെഹന്ദിയും നെയിൽ പോളിഷും ഉപയോഗിച്ചിരുന്നു. ചെറിയകുട്ടി ആയിരുന്നതിനാൽ ആരും എതിരു പറഞ്ഞില്ല. പത്താം ക്ലാസ് ആയപ്പോഴേക്കും ഞാൻ എന്റെ വഴി തിരഞ്ഞെടുത്തല്ലോ. പിന്നീട് ആരോടും ഉത്തരം പറയേണ്ടി വന്നിട്ടില്ല. മോഡലിങ്ങിലും സിനിമയിലും എത്തിപ്പെടുക എന്നതിനേക്കാൾ അതു തുടർന്നുകൊണ്ട് പോകാനാണ് പ്രയാസം.

വരുന്ന കഥാപാത്രങ്ങൾ എല്ലാം ട്രാൻസ് വുമണിന്റേത് ആയാൽ മുന്നോട്ടു പോകാനാവില്ല. മാറി ചിന്തിക്കണം എന്നുള്ളതുകൊണ്ട് ഞാൻ എല്ലാത്തരം വേഷങ്ങളും ചെയ്യാറുണ്ട്. വിവിധതരം വേഷങ്ങൾ നൽകാൻ സംവിധായകരും നിർമാതാക്കളും തയാറാകണം. അതൊരു വലിയ വെല്ലുവിളി തന്നെയാണ്.

നല്ലൊരു വ്യക്തിയെ വിവാഹം ചെയ്യണം. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം. ദുബായിൽ സെറ്റിൽ ആകണം. ഒരു വീട് വയ്ക്കണം. എല്ലാ സ്ത്രീകളെയും പോലെ ഇതൊക്കെയാണ് എന്റെയും ആഗ്രഹം- അഞ്ജലി പറയുന്നു. കോഴിക്കോട്ടുകാരിയായ അഞ്ജലി അമീര്‍ തന്റെ സ്വത്വം നിലനിര്‍ത്താന്‍ വേണ്ടി ആദ്യം പോയത് ചെന്നൈയിലേക്കാണ്.

അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് ചേക്കേറി. ഒരുപാട് ശസ്ത്രക്രിയകള്‍ നടത്തി പൂര്‍ണമായും ഒരു സ്ത്രീ ആയി മാറുകയായിരുന്നു. പിന്നീട് മോഡലിങിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടു.
സോഷ്യല്‍ മീഡിയയില്‍ സജീവമയിട്ടുള്ള അഞ്ജലി ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലുള്ള ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

മമ്മൂട്ടി നായകനായി എത്തിയ പേരന്‍പ് എന്ന ദ്വിഭാഷ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ചെയ്തുകൊണ്ടാണ് അഞ്ജലിയുടെ തുടക്കം. പേരന്‍പിലെ മീര എന്ന കഥാപാത്രത്തിന് ശേഷം സുവര്‍ണ പുരുഷന്‍, സൂചിയും നൂലും എന്നീ ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചു. തെലുങ്കിലും മലയാളത്തിലുമായി പുതിയ സിനിമകളുമായി തിരക്കിലാണ് ഇപ്പോള്‍ താരം.

Written by Editor 3

എന്റെ പൈസക്ക് ഞാൻ വാങ്ങി ഇടുന്നതിന് ബാക്കി ആളുകൾ എന്തിനാണ് അത് ചെയ്യരുതെന്ന് പറയുന്നത്; സാനിയ ഇയ്യപ്പൻ തുറന്നടിക്കുന്നു

ഫുക്രുവിനെ ചുംബിക്കുന്നതിന്റെയും മടിയിൽ കിടക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചു, എന്നാൽ ഇതേപ്പറ്റി ഭർത്താവ് ഒരു കാര്യവും എന്നോട് ചോദിച്ചിട്ടില്ല; മഞ്ജു പത്രോസ് തുറന്ന് പറയുന്നു