in

മിന്നിത്തിളങ്ങി മാളവിക.. ആരാധകരുടെ മനം കവർന്ന് മാളവികയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്: ഫോട്ടോസ്

നടി, മോഡല്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മാളവിക മോഹനന്‍. മലയാള സിനിമയില്‍ നിന്നാണ് തുടക്കമെങ്കിലും ഇപ്പോള്‍ മറ്റ് നിരവധി ഭാഷകളിലും ശ്രദ്ധേയമാണ് താരം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് മാളവിക സിനിമയിലേയ്ക്ക് എത്തുന്നത്.

ഇപ്പോള്‍ മറ്റ് ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമായിരിക്കുകയാണ് താരം. രജനീകാന്ത്, വിജയ്, ധനുഷ് എന്നീ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാളവിക എത്തി. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പമായിരുന്നു മാളവികയുടെ തമിഴ് അരങ്ങേറ്റം. പേട്ട എന്ന ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളുടെ ഭാഗമായി മാളവിക.

മാളവികയുടെ ഫാഷന്‍ സെന്‍സും സ്‌റ്റൈലുമെല്ലാം പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. മിക്കപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഫിറ്റ്‌നസിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് നടി.

ഹിന്ദി സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ കെ.യു. മോഹനന്റെയും ജേര്‍ണലിസ്റ്റായ ബീന മോഹന്റെയും മകള്‍. മുംബൈയില്‍ വളര്‍ന്നിട്ടും മാളവികയുടെ ഇഷ്ടങ്ങളുടെ വേര് ഇങ്ങു കേരളത്തിലാണ്. മലയാളത്തില്‍ തുടങ്ങി തമിഴിലും ഹിന്ദിയിലും നായികാപദവി ഉറപ്പിക്കുമ്പോഴും അതിനൊരു മാറ്റവുമില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു താരത്തിന്റെ അമ്മയുടെ അച്ഛന്റെ എണ്‍പതാം ജന്മദിനം. അതാഘോഷിക്കാന്‍ എല്ലാവരും ബേക്കല്‍ കോട്ടയില്‍ ഒത്തുകൂടിയിരുന്നു. കൊച്ചിയിലെ കൂട്ടുകാരെ കാണാനും ഇടയ്ക്കിടെ വരാറുണ്ടെന്ന് നടി പറയുന്നു. പണ്ട് മുംബൈയില്‍ നിന്ന് പയ്യന്നൂരിലേക്കു വരാന്‍ ഇഷ്ടമേ ഇല്ലായിരുന്നു.

ആകെയുള്ള ഇഷ്ടം മാമ്പഴ മധുരമാണ്. അന്നേ ടോംബോയ് ആണ് ഞാന്‍, മാവില്‍ കയറാന്‍ മിടുക്കി. കുട്ടിക്കാലത്തെ പയ്യന്നൂര്‍ യാത്രകളൊക്കെ രസമുള്ള ഓര്‍മയാണ്. ഫഹദ് വിളിക്കുമ്പോഴൊക്കെ പറയും, നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന്.

ജൂഡ് ആന്റണിയെയും ദിലീഷ് പോത്തനെയും വലിയ ഇഷ്ടമാണ്. എപ്പോള്‍ ഓഫര്‍ വന്നാലും മലയാളം ചെയ്യാന്‍ മോഹമുണ്ടെന്നും മാളവിക പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്ക മറുപടി നല്‍കാറുണ്ട് താരം. പഠനകാലത്ത് തന്നെ മോഡലിങ്ങില്‍ സജീവമായി താരം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്.

ഇതിനോടകം വളരെ ചുരുങ്ങിയ മലയാളം ചിത്രങ്ങളില്‍ മാത്രമേ താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ. താരത്തിന്റെ അടുത്ത ചിത്രം രുദ്ര എന്ന പേര് നല്‍കിയ ഹിന്ദി ചിത്രമാണ്. സിദ്ധാര്‍ത്ഥ ചതുര്‍വേദിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മാസഭ മാസഭ എന്ന നെറ്റ് ഫ്‌ലിക്‌സ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹോട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. ഹാലോവീന്‍ പാര്‍ട്ടിക്കൊരുങ്ങിയ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മിന്നിത്തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ഇതിനോടകം ലഭിച്ചത്.

Written by Editor 3

ഒരു ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും എന്റെ അനുഭവം ഇതാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ

തന്റെ മകൾ അനന്തനാരായണിയുടെ മുഖം ആദ്യമായി പുറത്ത് വിട്ട് ശോഭന, ശോഭനയുടെ മകൾ ഇതിൽ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ