in

മലയാള സിനിമ മാറ്റത്തിൻ്റെ പാതയിൽ.. ലിപ് ലോക്കിന്റെ ഒക്കെ കാലം കഴിഞ്ഞു, ബോൾഡ് രംഗങ്ങളുമായി പുതിയ സിനിമ കാഴ്ചകൾ..!

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നായിക. സിനിമയിലൂടെ ശ്രദ്ധ നേടിയ സ്വാസിക ശ്രദ്ധ സീരിയലിലും തിളങ്ങി. ഒരേസമയം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന വളരെ ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സ്വാസിക.

സ്വാസികയുടെ സിനിമാ കരിയറില്‍ തന്നെ വഴിത്തിരിവായേക്കാവുന്ന സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കരിയറിലെ ആദ്യ ഗ്ലാമറസ് റോളുമായി നടി സ്വാസിക വിജയ് എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍.

വലിയ കൈയ്യടികള്‍ക്കൊപ്പം രൂക്ഷ വിമര്‍ശനങ്ങളും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ട നടി സ്വാസികയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിലാണ് സ്വാസിക ഗ്ലാമറസ് വേഷം അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ നാലിന് റിലീസ് ചെയ്യും.

റോഷന്‍ മാത്യുവാണ് ചതുരത്തില്‍ സ്വാസികയുടെ നായകന്‍. സ്വാസികയുടേയും റോഷന്റെയും ബെഡ് റൂം സീനാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.

ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ. സംഗീതം പ്രശാന്ത് പിള്ള. ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയില്‍ ഗ്ലാമറസായി ഒരു ബെഡ് റൂം സീനില്‍ എത്തിയതിന്റെ പേരില്‍ നടി ഒട്ടനവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയ സമയത്ത് താരം ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു.

അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡള്‍ട്ട്‌സ് ഒണ്‍ലി എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം.

അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകര്‍ക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററില്‍ സിനിമ കാണാം. പഴയത് പോലെയല്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കൂ, പ്ലീസ്. തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക പറഞ്ഞത്.

ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം നവംബര്‍ നാലിനു തിയറ്ററിലെത്തും. നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചെറുപ്പക്കാരിയായ ഭാര്യയും വയസനായ കിടപ്പിലാകുന്ന ഭര്‍ത്താവും, ഇവര്‍ക്കിടയിലേക്കു കടന്നുവരുന്ന ഒരു യുവാവും, യുവാവിനെ അന്വേഷിച്ച് കാമുകിയും എത്തുന്നതോടെ സംഘര്‍ഷമാകുന്ന കഥാഗതിയാണ് ചിത്രത്തിന്റെത്. പ്രണയവും ഡ്രാമയും ത്രില്ലര്‍ സ്വഭാവവുമൊക്കെയായി ഒരുക്കുന്ന ചിത്രത്തില്‍ ചെസും ഒരു പ്രധാന ഘടകമാണ്.

Written by Editor 3

വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം ഒരിക്കലും ഒരു തെറ്റല്ല; ഗായത്രി സുരേഷ് പറയുന്നത് ഇങ്ങനെ

എന്റെ ആ മറുകിലാണ് ആരാധകരുടെ കണ്ണ്.. ആരാധകരുടെ മനം കുളിരും ഫോട്ടോസുമായി പ്രിയ താരം