in

മൂന്ന് കുട്ടികൾ ഉള്ളയാളെ പ്രണയിച്ച് അയാളുടെ രണ്ടാം ഭാര്യയായി, വ്യക്തി ജീവിതം നിറയെ വിവാദങ്ങൾ, നടി ജയപ്രദയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

ഒരു കാലത്തു തെന്നിന്ത്യയില്‍ മികച്ച അഭിനയം കാഴ്ച്ച വെച്ച നടിയായിരുന്നു ജയപ്രദ സിനിമയില്‍ ഒരുകാലത്തു സജീവമായ നടി നിരവധി സൂപ്പര്‍സ്റ്റാറുകളോടൊപ്പവും എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിലെ ആദ്യ ചുവടു വെപ്പ്.

താരത്തിന് സിനിമ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയ മേഖലയിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഒരു വിശ്വ സുന്ദരി തന്നെ ആയിരുന്നു ജയപ്രദ. എന്നാല്‍ കഴിവും, സൗന്ദര്യവും അവരുടെ വ്യക്തി ജീവിതത്തില്‍ വളരെ പോരായ്മകള്‍ സൃഷ്ടിച്ചിരുന്നു.

ഒരു കാലത്തു സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫല0 വാങ്ങുന്ന ഒരു നടി കൂടിയായിരുന്നു ജയപ്രദ. ആദായ വകുപ്പില്‍ ഒരു കൃത്യത പോലും ഇല്ലാത്തതിനാല്‍ ടാക്‌സ് നോട്ടീസ് പോലും ആയിച്ചിരുന്നു. നിയമ നടപടികള്‍ പോലും വല്ലാതെ തളര്‍ത്തിയിരുന്നു നടിയെ.

അത് താരത്തിന്റെ വ്യക്തിജീവിതത്തെ പോലും തളര്‍ത്തിയിരുന്നു. ആ സമയത്താണ് പ്രൊഡ്യൂസര്‍ ശ്രീകാന്ത് നഹ്ത ഒരു സഹായ ഹസ്തം പോലെ താരത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. ഈ കാരണം കൊണ്ട് ശ്രീകാന്തുമായി ഒരു സൗഹൃദവും അതോടൊപ്പം പ്രണയവും വളര്‍ന്നത്.

വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായിരുന്നു. നിയപരമായി ആദ്യ ബന്ധം വേര്‍പെടുത്തിയതിനു ശേഷം ആണ് ജയപ്രദയെ വിവാഹം കഴിച്ചതും. ശ്രീകാന്തിന്റെ വീട്ടുകാരോ ബന്ധുക്കളോ ഈ ബന്ധത്തിന് അനുകൂലം ആല്ലാത്തതിനാല്‍ ഇരുവരും ഒന്നിച്ചു കഴിഞ്ഞിരുന്നില്ല.

ഭര്‍ത്താവു രണ്ടാം വിവാഹത്തില്‍ ആയിരുന്നു എങ്കിലും അതൊന്നും ജയപ്രദയെ അതൊന്നും ബാധിച്ചിരുന്നില്ല അത്രമാത്രം ഇഷ്ട്ടം ഉണ്ടായിരുന്നു ഇരുവര്‍ക്കും. എന്നാലും ഒരുമിച്ചു ജീവിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല ആ സംഭവം ജയപ്രദയെ അകെ തളര്‍ത്തിയിരുന്നു അത് യഥാര്‍ത്ഥ ജീവിതത്തിലും, സിനിമ ജീവിതത്തിലും താരം തന്നെ ഇത് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്.

നല്ല ഭര്‍ത്താക്കന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പലപ്പോഴും പരാജയപ്പെട്ടു പോകുന്നതായി ജയപ്രദ പറഞ്ഞു. പെണ്‍കുട്ടികളെ നല്ല ഭാര്യമാരായി വളര്‍ത്തിയെടുക്കാന്‍ സമൂഹം വര്‍ഷങ്ങളോളം പരിശ്രമിച്ചിട്ടുണ്ട്. എങ്കിലും പുരുഷന്‍മാരെ നല്ല ഭര്‍ത്താക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടതായി ജയപ്രദ അഭിപ്രായപ്പെട്ടു.

വിവാഹ ശേഷം ഭര്‍ത്താവ് എങ്ങനെയായാലും അവരെ അംഗീകരിക്കണം എന്നാണ് സമൂഹം ഓരോ പെണ്‍കുട്ടികളെയും പറഞ്ഞ് പഠിപ്പിച്ചതെന്നും എന്നാല്‍ ഭാര്യമാരോട് എങ്ങനെ പെരുമാറണമെന്നും ഒരു നല്ല ഭാര്യ എങ്ങനെയായിരിക്കണമെന്നും സമൂഹം പഠിപ്പിക്കുന്നില്ലെന്നും താരം പറഞ്ഞു.

താനിപ്പോള്‍ ‘പെര്‍ഫക്ട് പതി’ എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സീരിയലില്‍ അമ്മയും അമ്മായി അമ്മയായും അഭിനയിക്കുന്നുണ്ട്. മാതാപിതാക്കള്‍ മക്കളെ മനസിലാക്കണം എന്നാല്‍ മകന്റെ എല്ലാ തെറ്റുകളും കണ്ണുമടച്ച് ക്ഷമിക്കരുതെന്നും ജയപ്രദ കൂട്ടിച്ചേര്‍ത്തു.

Written by Editor 3

സൗഹൃദങ്ങൾക്ക് വിലക്ക്, ജോലിയുടെ കാര്യത്തിൽ പോലും നിയന്ത്രണം, എങ്കിലും ആ ഒരു കാര്യത്തിന് വേണ്ടി ഞങ്ങൾ ഇടയ്ക്ക് ഒരുമിച്ച് താമസിക്കാറുണ്ട്; ഭർത്താവിനെ കുറിച്ച് നീന കുറുപ്പ് മനസ്സ് തുറക്കുന്നു

എന്റെ ശരീരത്തിലേക്ക് അയാൾ ഇഴുകി ചേർന്നു, ആസ്വദിച്ചോളാൻ ആണ് സംവിധായകൻ പറഞ്ഞത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി