in

വിമർശിക്കാൻ ഇപ്പോഴും കുറച്ചുപേർ ഉണ്ടാവും; അതിനുളള എന്റെ മറുപടി ഇതായിരിക്കും; മോഡൽ ഹസീ ക്വാസി തുറന്നടിക്കുന്നു

സമൂഹ മാധ്യമങ്ങളുടെ വരവോടെ ദിനംപ്രതി വളര്‍ന്ന് വരുന്ന ഒരുപാട് താരങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്. ഒരു സമയം വരെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരങ്ങളോ പ്ലാറ്റുഫോമുകളോ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ വെറും 15-30 സെക്കന്റുകള്‍ കൊണ്ട് തന്നെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒറ്റ വീഡിയോ കൊണ്ട് തന്നെ ചിലപ്പോള്‍ അവരുടെ ജീവിതം മാറി മറിയുകയും സമൂഹ മാധ്യമങ്ങളില്‍ ഒരുപാട് ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്യാറുണ്ട്.

ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടി അവര്‍ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് ആയി മാറാറുമുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുന്നത്. അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കാറുണ്ട്.

ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്.

ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നുവന്നത്.

മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്. ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല.

അതുകൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെതന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇതില്‍ ഏറ്റവും പുതിയതായി വൈറലായത്മോഡല്‍ ഹസീ ക്വാസിയുടെ ചിത്രങ്ങളാണ്. ആലപ്പുഴ സ്വദേശിയാണ് ഹസീ. മികവുറ്റ ചിത്രങ്ങള്‍ പങ്കുവെക്കുന്ന സൈസ് പ്ലസ് സുന്ദരിയാണ് ഹസീ.

തന്റെ ഫോട്ടോഷൂട്ടുകളില്‍ വ്യത്യസ്തത കൊണ്ടുവരുന്ന ആള്‍ കൂടി ആണ് ഹസീ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടി ആയ ഹസീ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെ ആയി മോഡലിംഗ് രംഗത്ത് സജീവമാണ്. സുമേഷ് ദാസ് ആണ് ഹസീയുടെ കൂടുതല്‍ ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നത്. തടിച്ചി തള്ളയെന്നും കിളവി എന്നും അമ്മച്ചിയെന്നും കളിയാക്കി വിളിക്കുന്നവരുണ്ട്.

ആദ്യമൊക്കെ വല്ലാത്ത സങ്കടം തോന്നി. സൈസ് പ്ലസ് മോഡലുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വരുന്നത് ഇത്തരത്തില്‍ ഉള്ള കളിയാക്കലുകള്‍ ആണെന്ന് ഹസീ പറയുന്നു. കളിയാക്കുമ്പോള്‍ അത് ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം അത് തുടരട്ടെ എന്നാല്‍ തന്നെ ഒരിക്കല്‍ പോലും അതൊന്നും ബാധിക്കില്ല എന്നും ഹസീ പറയുന്നു.

കളിയാക്കലുകള്‍ അതിജീവിച്ച ആള്‍കൂടിയാണ് ഹസീ. കുത്തി നോവിക്കാന്‍ നിന്നവര്‍ക്ക് തന്റെ ഒരു പുതിയ ഷൂട്ടുകളും ആണ് മറുപടി. ജിം ട്രൈനര്‍ കൂടിയാണ് താരം. തടിയുള്ളതില്‍ തനിക്ക് ഒരിക്കല്‍ പോലും വിഷമം തോന്നിയിട്ടില്ല എന്നാല്‍ താന്‍ വര്‍ക്ക് ഔട്ട് ചെയ്യും അത് തന്റെ ആകാരവടിവ് നിലനിര്‍ത്താന്‍ ആണെന്നും താരം പറയുന്നുണ്ട്.

Written by Editor 3

നമ്മളെ കാണാൻ സംവിധായകന് ഏതു വേഷത്തിൽ ആണോ ഇഷ്ട്ടം ആ വസ്ത്രമാണ് നമുക്ക് ലഭിക്കുക, പറഞ്ഞത് അടിവസ്ത്രം ഇല്ലാതെ നിശാവസ്ത്രം ധരിച്ചുകൊണ്ട് വരാനായിരുന്നു..!

ഊണിലും ഉറക്കത്തിലും എലാം ഈ ഒരു ചിന്ത മാത്രം.. കുളിക്കാൻ പോകുമ്പോൾ വരെ ഇതു തന്നെ പണി.. കൊതിച്ചതും താൻ ഇപ്പോൾ ഇതിപ്പെട്ടതും…!