in

ടോപ്‌ലെസ് ആയി ലഡു കഴിച്ചുകൊണ്ട് ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്ന ഉർഫി ജാവേദിന്റെ വീഡിയോ വിവാദം ആകുന്നു

എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു നടി വിവാദങ്ങളില്‍ പെടുന്നത്. കാഴ്ചക്കാരെ കൊണ്ട് മൂക്കത്ത് വിരല്‍ വയ്പ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് താരത്തിന്റെത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉര്‍ഫി. ഇതിലൂടെ തന്റെ വ്യത്യസ്ത വസ്ത്രധാരണ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്. ബോളിവുഡ് നടി എന്നതിലുപരി വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെയാണ് ഉർഫി ജാവേദ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്.

കോസ്റ്റ്യൂം ഡിസൈനറുടെ ആവശ്യമില്ലാതെ എന്ത് സാധനവും വസ്ത്രമാക്കി മാറ്റുന്നതും ആ വസ്ത്രത്തിൽ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും ഉർഫി ജാവേദ് ഹോബിയാക്കി മാറ്റി. ബ്ലേ ഡുകളും ഗ്ലാസുകളും ഒടുവിൽ പാറകളും മാത്രമല്ല വസ്ത്രമായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന എന്തും ഉർഫി പരീക്ഷിച്ചു നോക്കാറുണ്ട്.

ഇപ്പോഴിത ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഉര്‍ഫി പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വീഡിയോയില്‍ ടോപ്പ് ലെസ് ആയി എത്തിയാണ് ഉര്‍ഫി ആരാധകര്‍ക്ക് ദീപാവലി ആശംസ നേരുന്നത്.

വീഡിയോയുടെ പശ്ചാത്തലത്തില്‍ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനം ചേര്‍ത്ത്, ”എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍” എന്ന അടിക്കുറിപ്പും നല്‍കി. താരത്തിന്റെ ദീപാവലി ആശംസ വീഡിയോ കണ്ട് ഞെട്ടുകയാണ് ആരാധകര്‍.

എന്ത് കോപ്രായമാണ് ഈ കാണിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ താരത്തിനോട് ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിനെ വിമര്‍ശിച്ച് പോസ്റ്റിന് താഴെ എത്തുന്നത്. അതേസമയം ഉര്‍ഫി ഇത് ആദ്യമായിട്ടല്ല ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. നേരത്തെ ഗണേശ ചതുർഥിയിൽ ഉർഫി ജാവേദ് ഭജന നടത്തിയിരുന്നു.

ആ പൂജയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തതോടെ ഇതിന് നിരവധി ലൈക്കുകളാണ് ലഭിച്ചത്. എന്തായാലും ആരു വിമർശിച്ചാലും വെറൈറ്റി ഡ്രെസ് കളക്ഷനുകളുടെ കാര്യത്തിൽ തന്റെ ഇഷ്ടം അന്തിമമാണെന്നാണ് താരം പറയുന്നത്. സീരിയലിലൂടെ അഭിനയം ആരംഭിച്ച ഉര്‍ഫി ബിഗ് ബോസിലൂടെയാണ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്.

അതേസമയം മ്യൂസിക്കല്‍ വീഡിയോയിലെ വേഷത്തെചൊല്ലി നടി ഉര്‍ഫി ജാവേദിനെതിരെ കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 11ന് സരിഗമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസായ ‘ഹായേ ഹായേ മജ്ബൂരി’ എന്ന മ്യൂസിക്കല്‍ വീഡിയോയിലാണ് നടിയും സോഷ്യല്‍മീഡിയ താരവുമായ ഉര്‍ഫി ജാവേദ് അഭിനയിച്ചത്.

നടി ധരിച്ച വേഷം മാന്യമല്ലാത്തതാണെന്ന് പറഞ്ഞാണ് ഒരാൾ ഡല്‍ഹിയില്‍ കേസ് കൊടുത്തിരിക്കുന്നത്. സീനത്ത് അമന്‍ അഭിനയിച്ച പാട്ടിന്റെ പുനരാവിഷ്‌കാരമായിരുന്നു ‘ഹായേ ഹായേ മജ്ബൂരി’. ഓറഞ്ച് നിറത്തിലുള്ള സാരിയായിരുന്നു പുതിയ വീഡിയോയില്‍ നടിഉര്‍ഫി ജാവേദിന്റെ വേഷം.

 

View this post on Instagram

 

A post shared by Uorfi (@urf7i)

Written by Editor 3

ഊണിലും ഉറക്കത്തിലും എലാം ഈ ഒരു ചിന്ത മാത്രം.. കുളിക്കാൻ പോകുമ്പോൾ വരെ ഇതു തന്നെ പണി.. കൊതിച്ചതും താൻ ഇപ്പോൾ ഇതിപ്പെട്ടതും…!

എന്നും സത്യവും കഠിനാധ്വാനവും സ്നേഹവും വിജയിച്ചിട്ടേയുള്ളൂ, എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും അവളുടെ അരികിൽ ഞാൻ ഓടിയെത്തും; സുജ കാർത്തിക പറയുന്നത് ഇങ്ങനെ