സിനിമയിലൊരു വേഷത്തിനായി പല നടിമാരും പല വിധത്തിലുള്ള അപമാനങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്. പല ഭാഷകളിലും സംവിധായകരും, നിര്‍മാതാക്കളും പല നടിമാരോടും ഹീനമായ പ്രവര്‍ത്തികള്‍ കാണിച്ചിട്ടുണ്ട്.
എന്നാല്‍ മിക്ക നടികളും ഈ കാര്യങ്ങള്‍ തുറന്നുപറയാന്‍ സന്നദ്ധയാകും, അങ്ങനെ ഒരു അനുഭവം ആണ് നടി മാഹി ഗില്‍ പറയുന്നത്. ദേവ് ഡി പോലെയുള്ള ബോളിവുഡിലെ പത്ത് ബ്രേക്കിംഗ് സിനിമകളിലെ നായികയായി കയ്യടി നേടിയ താരമാണ് മാഹി ഗില്‍, തനിക്കു ഒരു സംവിധയകനില്‍ നിന്നും വൃ ത്തിഹീനമായ അനുഭവം നേരിടേണ്ടി വന്നു.
ഒരിക്കല്‍ ഒരു സംവിധയകാന്‍ തന്നോട് പറഞ്ഞത് ഒരു നെറ്റി ഇട്ടുകൊണ്ട് വരാന്‍ ആണ്. നീ ചുരിദാര്‍ ധരിച്ചു വന്നാല്‍ ഒരാളും നിന്നെ സിനിമയില്‍ അഭിനയിപ്പിക്കിയില്ല, ഒരുപാടു സംവിധായകരില്‍ നിന്നും പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ആരുടയും പേര് ഓര്‍മയില്ല, ഇനിയും മറ്റൊരു സംവിധയകാന്‍ പറഞ്ഞത് അ ടിവസ്ത്രം ഇല്ലാതെ നി ശാവസ്ത്രം ധരിച്ചു കൊണ്ട് വരാന്‍ ആണ്.
ഞാന്‍ അന്ന് പുതിയ ആളാണ് അതുകൊണ്ടു തന്നെ എനിക്ക് നല്ലതും, ചീത്തയും അറിയാന്‍ വളരെ പ്രയാസം ആയിരുന്നു. ഞാന്‍ ശരിക്കും ചിന്തിച്ചിട്ടുണ്ട്, സല്‍വാര്‍ ധരിച്ച് പോയാല്‍ വേഷം കിട്ടില്ലെന്ന്. എല്ലാവരും നമ്മള്‍ക്ക് ഉപദേശം തരാന്‍ തുടങ്ങും.
ശരിയായ ആളുകളെ കണ്ടുമുട്ടുക എന്നത് തന്നെ വലിയ പാടാണ്,ശരിക്കും ചിലപ്പോള്‍ നമ്മള്‍ക്ക് വലിയ മാനസിക പ്രശ്നങ്ങള്‍ തന്നെ ഉണ്ടാകും. ഇതിനൊക്കെ ശേഷം, ആരെയാണ് കാണേണ്ടതെന്നോ എങ്ങനെയാണ് കാണേണ്ടതെന്നോ നമുക്ക് അറിയാതാകും. ഞാന്‍ ആളുകളെ അവരുടെ ഓഫീസില്‍ പോയി കാണുന്നത് തന്നെ നിര്‍ത്തിയ സമയമുണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ക്ക് പണവും വേണം താരം പറയുന്നു.
സ ഹിബ് ബീവി ഓര് ഗാം ഗ്സ്റ്റെര് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മാഹി ഗില്‍ തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയുണ്ടായി. തനിക്ക് ഒരു മകളുണ്ടെന്നും താന്‍ അവിവാഹിതയാണെന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മാഹി പറയുന്നത്.
മകള്‍ക്ക് ഈ ഓഗസ്റ്റില്‍ മൂന്ന് വയസ്സാകും. വെറോണിക എന്നാണ് അവളുടെ പേര്. വിവാഹിതയല്ല, എന്നാല്‍ താന്‍ പ്രണയത്തിലാണെന്നും മാഹി പറഞ്ഞു. ”ഒരു മകളുടെ അമ്മയെന്ന നിലയില്‍ ഞാന്‍ വളരെ സന്തോഷത്തിലാണ്. അതെ, ഞാന്‍ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണമെന്ന് തോനുന്നത് അപ്പോള്‍ ഞാന്‍ വിവാഹിതയാകും. ” – മാഹി അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ ഒരിക്കലും സ്വകാര്യ ജീവിതത്തെ കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. ആരും തന്നോട് ചോദിച്ചിട്ടുമില്ലെന്നും മാഹി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ മാഹി തന്റെ മകളെ ഇതുവരെ കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും മാഹി മകളെ മാറ്റി നിര്‍ത്തി.
43 കാരിയായ മാഹിയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് വിവാഹത്തിന്റെ ആവശ്യമെന്നായിരുന്നു മറു ചോദ്യം. സമയവും ചിന്തയും അനുസരിച്ചാണ് ഇതെല്ലാമിരിക്കുന്നത്. കുടുംബവും കുട്ടികളുമെല്ലാം വിവാഹം ചെയ്യാതെയും ഉണ്ടാകും.
അതില്‍ തെറ്റുണ്ടെന്ന് താന്‍ കരുതുന്നില്ല. വിവാഹം മനോഹരമായ ഒന്നാണ്, എന്നാല്‍ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തീര്‍ത്തും വ്യക്തിപരമാണെന്നും മാഹി പറഞ്ഞു. ജിമ്മി ഷെര്ഗില്ലിനൊപ്പമുളള ഫാമിലി ഓഫ് താ ക്കുര്ഗഞ്ചാണ് മാഹി ഗില്ലിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ദേവ് ഡി, ദ ദ ബാംഗ് സീരീസ്, സഞ്ജീര്‍, പാ ന്സിംഗ് തോമര്‍ എന്നീ ചിത്രങ്ങളില്‍ മാഹി അഭിനയിച്ചിട്ടുണ്ട്.