in

ഈ വസ്ത്രമിട്ടാൽ ഏത് ആണായാലും കയറി പിടിക്കും എന്ന് വീഡിയോ താൻ കണ്ടു, നാളെ നിന്റെയൊക്കെ അമ്മയോ പെങ്ങളോ ഇട്ടാലും ഇതുതന്നെ ചെയ്യുമോ എന്ന് തിരിച്ചടിച്ച് നടി സാനിയ ഇയ്യപ്പൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. ക്വീൻ’ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്.

പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രം സാനിയ ചെയ്തു. ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രമാണ് സാനിയയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ സിനിമയിൽ മുഴുനീള കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്.

പ്രേതം 2, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് സാനിയ കാഴ്ച വച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

കഴിഞ്ഞ ജന്മദിനാഘോഷവേളയിൽ ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്തിരുന്നു. തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത് രംഗത്തുവന്ന സദാചാരവാദികൾക്ക് കുറിക്കു കൊള്ളുന്ന മറുപടിയും താരം കൊടുത്തിരുന്നു. നീണ്ട നാളുകൾക്കുശേഷം വീണ്ടും ഗ്ലാമറസായുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സാനിയ.

താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും സദാചാര വാദികളെ പ്രകോപിപ്പിക്കാറുണ്ട്. താരത്തിന് നേരെ ഏറെ സൈ ബ ര്‍ ബു ള്ളിയിങും അതുകാരണം ഉണ്ടാകാറുണ്ട്. ഈയടുത്ത് സിനിമാ പ്രമോഷനായി കോഴിക്കോട് എത്തിയ സാനിയയ്ക്ക് നേരെ അതിക്രമവും ഉണ്ടായി.

കയ റി പിടിക്കാന്‍ ശ്രമിച്ചയാളെ സാനിയ കൈനീട്ടി തല്ലുന്നതിന്റെ വീഡിയോയും പുറത്തെത്തിയിരുന്നു. വിഷയത്തില്‍ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇപ്പോഴിതാ അന്നു നടന്ന ആ സംഭവത്തെ ന്യായീകരിക്കുന്നവര്‍ക്ക് നേരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ഹൈലൈറ്റ് മാളില്‍ എനിക്കു നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കുന്ന ഒരു വിഡിയോ കണ്ടെന്നും ‘ഇത്തരം വസ്ത്രമിട്ടു വന്നാല്‍ ഏത് ആണാണെങ്കിലും കയറിപ്പിടിച്ചു പോകും’- എന്നാണ് അവര്‍ പറയുന്നതെന്നും സാനിയ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, നാളെ ഇവരുടെ അമ്മയോ അനിയത്തിയോ ഇങ്ങനെ വസ്ത്രം ധരിച്ചാല്‍ അയാള്‍ അങ്ങനെ ചെയ്യുമെന്നാണോ പറയുന്നത്?

ഇത്തരം മനോഭാവമുള്ളവര്‍ അടങ്ങിയ സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും താരം തുറന്നടിക്കുന്നു. കൂടാതെ താന്‍ അന്ന് അടിച്ചത് തന്നെ ഉപദ്രവിച്ച വ്യക്തിയെ അല്ല എന്നാണ് പലരും പറയുന്നത്. പക്ഷെ തനിക്ക് ഉറപ്പാണ് അവനെ തന്നെയാണ് അടിച്ചതെന്നും അടി കിട്ടിക്കഴിഞ്ഞും അയാള്‍ ചിരിക്കുന്നതു ഞാന്‍ കണ്ടെന്നും സാനിയ പറയുന്നു. അത് ഒരു കൂസലുമില്ലാത്ത ചിരിയായിരുന്നു എന്നാണ് സാനിയ പറയുന്നത്.

അതേസമയം, താന്‍ ആ സമയത്ത് അത്രയേറെ ധൈര്യം കാണിച്ചിട്ടും അതു സൃഷ്ടിച്ച ട്രോ മ വലുതാണ്. ആള്‍ക്കൂട്ടത്തില്‍ പോകാനും മുഖത്ത് നോക്കി സംസാരിക്കാനുമൊക്കെ പേടി തോന്നി. ആകെ ഒരു അര ക്ഷി തത്വം ആയിരുന്നെന്നും താന്‍ പതുക്കെയാണ് അതില്‍ നിന്നു പുറത്തു വന്നതെന്നും ഇത്തരത്തില്‍ പതുക്കെ, പതുക്കെ നാടും മാറും എന്നാണ് വിശ്വാസമെന്നും സാനിയ പറയുന്നു.

Written by Editor 5

സിനിമയിൽ അവസരം വേണമെങ്കിൽ ഒത്തുതീർപ്പിന് തയ്യാറായെ പറ്റൂ: തന്റെ അനുഭവം വെളിപ്പെടുത്തി യുവ നടി..!

ദേവത.. പൂക്കൾക്ക് ഇടയിൽ അഴകിന് ദേവതയായി നടി സാധിക, കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ