in

ബിയറിന്റെ മണം ഇഷ്ടമല്ല, വിസ്‌കിയേക്കാൾ എനിക്ക് ഇഷ്ടം വോട്ക; സനുഷ പറയുന്നത് ഇങ്ങനെ

കരുമാടിക്കുട്ടൻ, രാവണപ്രഭു, ഈ പറക്കും തളിക, മീശമാധവൻ, എന്റെ വീട് അപ്പുവിന്റെയും തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ച സനുഷ കാഴ്ച എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി.

അതിന് ശേഷവും കുറെ സിനിമകളിൽ സനുഷ ബാലതാരമായി തന്നെ അഭിനയിച്ചു. മാമ്പഴക്കാലം, കീർത്തി ചക്ര, ഛോട്ടാ മുംബൈ എന്നിവയായിരുന്നു അത്. സീരിയലുകളിലും ബാലതാരമായി സനുഷ അഭിനയിച്ചിരുന്നു. സ്വപ്നം, ഉണ്ണിയാർച്ച, അമ്മ മനസ്സ് തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചിട്ടുള്ളത്. ദിലീപിന്റെ മിസ്റ്റർ മരുമകനിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്.

ബാലതാരമായി തിളങ്ങിയത് പോലെ നായികയായി തിളങ്ങാൻ സനുഷയ്ക്ക് സാധിച്ചില്ല. തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. സക്കറിയുടെ ഗർഭിണികൾ എന്ന സിനിമയിലെ പ്രകടനത്തിന് ജൂറിയുടെ പ്രതേക പരാമർശത്തിന് സംസ്ഥാന അവാർഡിൽ അർഹയായിരുന്നു.

സപ്തമശ്രീ തസ്കരഹാ, മിലി, നിർണായകം, വേട്ട, ജേഴ്സി തുടങ്ങിയ സിനിമകളിൽ സനുഷ അഭിനയിച്ചിട്ടുണ്ട്.  ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ സനുഷ. സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമായ സനുഷ മരതകം എന്ന മലയാള സിനിമയിൽ അഭിനയിച്ച് ഷൂട്ടിംഗ് പൂർത്തിയായിട്ടിരിക്കുകയാണ്.

പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയില്‍ അച്ഛനും അമ്മയും അറിയാത്ത ചില കാര്യങ്ങളെ കുറിച്ച് സനുഷ ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു. മദ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് അച്ഛനും അമ്മയും ഈ അഭിമുഖം കാണരുതേ എന്ന് പറഞ്ഞുകൊണ്ട് സനുഷ ചില കാര്യങ്ങള്‍ പറഞ്ഞത്.

ബിയറാണോ വൈനാണോ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ വൈന്‍ എന്ന് ഉത്തരം. വോട്കയോ വിസ്‌കിയോ എന്ന ചോദ്യത്തിന് വോട്ക എന്നും മറുപടി പറഞ്ഞു. ബിയറിന്റെ മണം ഇഷ്ടമല്ല എന്നാണ് സനുഷ പറയുന്നത്. കഴിക്കാതെ എങ്ങിനെ മണം അറിയാം എന്ന ചോദ്യത്തിന് സനുഷയ്ക്ക് ഉത്തരമില്ല…

‘നെക്സ്റ്റ് ക്വസ്റ്റ്യന്‍’ എന്നായിരുന്നു ആ ചോദ്യത്തോടുള്ള പ്രതികരണം. വീട്ടുകാര്‍ അറിയാത്ത വേറെയും ചില കാര്യങ്ങള്‍ സനുഷ വെളിപ്പെടുത്തി. കൂട്ടുകാരുടെ പ്രണയത്തിന് സനുഷ സഹായം ചെയ്തു കൊടുക്കാറുണ്ട്.

അനിയനും ചില ടിപ്സുകളൊക്കെ പറഞ്ഞുകൊടുക്കാറുണ്ടെന്നും സനുഷ പറഞ്ഞു. എന്നാല്‍ തനിക്ക് മറ്റാരോടും പ്രണയം തോന്നിയിട്ടില്ല എന്നാണ് സനുഷ പറയുന്നത്. എനിക്കെന്നോടാണ് ഏറ്റവും ഇഷ്ടം. ജീവിതത്തോടാണ് പ്രണയം എന്ന് സനുഷ ഉത്തരം പറഞ്ഞു.

Written by Editor 3

തന്റെ ജന്മദിനം കളർഫുൾ ആക്കി നടി അക്ഷയ പ്രേംനാഥ്, ആശംസകളുമായി ആരാധകർ… ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയ ഒട്ടാകെ വൈറലായ ഗേ കപ്പിൾസ് ജാസി–അസി ജോഡി തല്ലിപ്പിരിഞ്ഞു.. സംഭവം ഇങ്ങനെ