in

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ നിമിഷ സജയൻ, ആളാകെ മാറിയല്ലോ എന്ന് ആരാധകർ

മലയാള സിനിമയുടെ ശാലീനത നിറയുന്ന മുഖങ്ങളിൽ ഒന്നാണ് നടി നിമിഷ സജയന്റേത്. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന താരം ഇന്ന് മലയാള സിനിമ മേഖലയ്ക്ക് തന്നെ അഭിമാനമായി മാറുകയാണ്. തിരഞ്ഞെടുക്കുന്ന ഓരോ കഥാപാത്രത്തിലും വ്യത്യസ്തത നിറയ്ക്കുന്ന താരം ഇപ്പോൾ ഇതേ മികവ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടഷൂട്ട് ചിത്രങ്ങളിലും നിറയ്ക്കുകയാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമയിൽ എത്തുന്നത്. പിന്നീടങ്ങോട്ട് ഒട്ടനവധി കഥാപാത്രങ്ങളെയാണ് താരം മികച്ചതാക്കി മാറ്റിയത്. തനതു വേഷങ്ങൾ ചെയ്യാൻ യുവതലമുറയിൽ ആര് എന്ന ചോദ്യത്തിന് പലപ്പോഴും ഉത്തരമായത് നിമിഷ തന്നെയാണ്.

ഒട്ടേറെ നാടൻ വേഷങ്ങളിൽ നിമിഷ ചുരുങ്ങിയകാലം കൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ അതെല്ലാം ഒന്ന് മാറ്റിപ്പിടിക്കാൻ സമയമായി എന്നാണ് നിമിഷയുടെ പുതിയ ചിത്രങ്ങൾ പറയുന്നത്. സ്റ്റാൻഡ് അപ്പ്’ എന്ന സിനിമയിലാണ് അൽപ്പമെങ്കിലും നിമിഷയെ മോഡേൺ ആയി കണ്ടത്.

അല്ലെങ്കിൽ പൊതുവായി തനിനാടൻ വേഷങ്ങളാണ് നടിയെ തേടിയെത്തുക. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതൽ ഒരു തെക്കൻ തല്ല് കേസ് വരെയുള്ള വേഷങ്ങൾ അങ്ങനെയുള്ളതാണ്. ‘തുറമുഖം’ എന്ന ബിഗ് ബജറ്റ് സിനിമയിലും നിമിഷ വേഷമിടുന്നുണ്ട്. ഇതിനോടകം ‘ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലും നിമിഷ അഭിനയിച്ചു.

ഒരു തെക്കൻ തല്ല് കേസ് സിനിമയിൽ വാസന്തി എന്ന റോൾ ആയിരുന്നു നിമിഷയുടേത്. റോഷൻ മാത്യു ആണ് നിമിഷയുടെ നായകനായി ചിത്രത്തിൽ അഭിനയിച്ചത്. ജി. ആർ ഇന്ദുഗോപൻ്റെ കഥയാണ് ഈ ചിത്രം. യഥാർത്ഥ സംഭവങ്ങളെ കോർത്തിണക്കി അവതരിപ്പിച്ച ചിത്രത്തിൽ നിമിഷ മികച്ച പ്രചടനമാണ് കാഴ്ചവെച്ചത്.

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നിമിഷ സജയൻ. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചത്. അടുത്തിടെ നിമിഷ പങ്കുവച്ച ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് താരം. വട്ടപ്പൊട്ടും കുപ്പിവളയും അണിഞ്ഞ് സാരിയിൽ സുന്ദരിയായാണ് നിമിഷ എത്തുന്നത്. വഫാരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രീനാണ് സ്‌റ്റൈലിസ്റ്റ്.

വട്ടപ്പൊട്ടും കുപ്പിവളയും സാരിയുമായി അതീവ സുന്ദരിയായി നാടൻ ലുക്കിലാണ് നിമിഷ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശാലീന സുന്ദരിയായി നിമിഷ എത്തിയ ഈ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി മാറുകയാണ്.

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി പങ്ക് വെക്കുന്ന തന്റെ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. ഇതാദ്യമായി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ സജയൻ. ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മറാത്തിയില്‍ എത്തുന്നത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Written by Editor 5

കറുപ്പിൽ ഗ്ലാമറസായി ബിഗ് ബോസ് താരം ശിവാനി നാരായണൻ.. കിടിലൻ ഫോട്ടോസ് കാണാം

ഷക്കീല ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുമ്പോഴാണ് എന്റെ എൻട്രി… മോശമായി ചിത്രീകരിക്കില്ല എന്ന് സംവിധായകന്റെ വാക്ക് കേട്ട് അഭിനയിക്കാൻ ഇറങ്ങിയ തനിക്ക് സംഭവിച്ചത് ഇതാണ്..!