in

അന്ന് ദിലീപുമായുള്ള വിവാഹത്തിന് വേണ്ടി വളരെ വിഷമത്തോടെ ആണ് ഞാൻ മഞ്ജുവിനെ ഒരുക്കിയത്, അതിന് ഒരു കാരണവും ഉണ്ട്; അനില ജോസഫ് വെളിപ്പെടുത്തുന്നു

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച താര വസന്തമായിരുന്നു മഞ്ജു വാര്യര്‍. നായികയായി വെള്ളിത്തിരയിലേക്ക് എത്തിയതു മുതൽ ഇന്ന് വരെ മഞ്ജു ഓരോ പ്രക്ഷകനേയും തൻ്റെ അഭിനയ മികവ് കൊണ്ട് ഞെട്ടിക്കുകയാണ്.

മഞ്ജു ഇപ്പോഴും ഷൂട്ടിംഗ് തിരക്കുകളിലാണ്.തൻറെ ഏറ്റവും പുതിയ ചിത്രം ആയിഷയ്ക്ക് വേണ്ടിയുള്ള തിരക്കിലാണ് താരം. മഞ്ജു ഇന്നും മലയാളിക്ക് ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്. മഞ്ജുവിൻ്റെ സിനിമയിലേയ്ക്കുള്ള കടന്നു വരവ് തന്നെയായിരുന്നു ജീവിതത്തെ ഒന്നാകെ മാറ്റി മറിച്ചതും.

ആദ്യ ചിത്രമായ സല്ലാപത്തിൽ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് പിന്നീട്‌താരത്തിന്റെ ജീവിതത്തിലേയ്ക്കും കടന്നുവന്നു . ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയില്‍ നിന്ന് തന്നെ പ്രണയത്തിലാവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കരട ഒന്നാകെ ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ആരാധകരും ആഗ്രഹിച്ചത് പോലെ ദിലീപ് മഞ്ജു വാര്യർ പ്രണയ ജോഡികൾ വിവാഹിതരായി.

വിവാഹിതരായി വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിച്ച ഇവർക്ക് ഒരു മകളും ഉണ്ട്. എന്നാൽ ആരാധകരെ ഞെട്ടിച്ച് ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. സമയം വർഷങ്ങൾക്ക് മുൻപുള്ള ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

നടിമാരെ ഇത്രയും സുന്ദരിയായി കാണുന്നതിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരുടെ പങ്ക് വളരെ വലുതാണ്. താരവിവാഹങ്ങളോട് അനുബന്ധിച്ചാണ് പല സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെ കുറിച്ചും പുറംലോകം അറിയുന്നത്.

എത്രയോ വര്‍ഷങ്ങളായി മലയാള നടിമാരെ സുന്ദരിമാരാക്കി മാറ്റുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫിനെ കുറിച്ച് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അനില തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പം കൊടുത്ത കുറിപ്പുകളുമായിരുന്നു ശ്രദ്ധേയമായത്.

മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.

മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാന്‍ വേണ്ടി വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷന്‍ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.

ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലര്‍ന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു.

Written by Editor 5

ഫീൽഡിൽ നിൽക്കുമ്പോൾ നമ്മൾ അതൊക്കെ മനസിലാക്കി നിൽക്കണം, കയ്പ്പേറിയ സിനിമ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അതിഥി രവി

വന്ദനത്തിലെ നമ്മുടെ ‘ഗാഥ’, നടി ഗിരിജ ഇപ്പോൾ ലണ്ടനിലെ തെരുവുകളിൽ കാറ് കഴുകുന്നു; ശ്രീനിവാസൻ വെളിപ്പെടുത്തുന്നു