in

തന്റെ ശരീരത്തിന്റെ ഷേപ്പ് നഷ്ടപ്പെട്ടു, 20 കിലോ ശരീര ഭാരം കൂടി; പ്രസവശേഷം രൂപം മാറിയതിനെ കുറിച്ച് മോശം കമന്റിട്ടവർക്കെതിരെ സോനു സതീഷ് പറയുന്നു

സീരിയലുകളിലൂടെയും നൃത്തത്തിലൂടെയും പ്രശസ്തയായ നടിയാണ് സോനു. സീരിയലുകളിൽ പൊതുവെ വില്ലത്തി റോളുകളിൽ ആണ് താരം പ്രത്യക്ഷപ്പെടാറ്. എങ്കിലും സെന്റിമെന്റൽ റോളുകളിലൂടെയും താരം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്.

താരത്തിന്റെ സ്ത്രീധനം പരമ്പരയിലെ അഭിനയ മികവാണ് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്. പിന്നീട് നിരവധി പരമ്പരകളിലും വേഷമിട്ട സോനു വിവാഹത്തിന് ശേഷവും അഭിനയരംഗത്തുണ്ടായിരുന്നു.

ഇപ്പോൾ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും, നൃത്തത്തിനും, അധ്യാപനത്തിനും അൽപ്പം ഇടവേള നൽകിയിരിക്കുകയാണ്. പ്രസവാനന്തരം തന്റെ ശരീരത്തിന് വന്ന മാറ്റങ്ങളെ കുറിച്ച് സോനു എഴുതിയ പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സോനു പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്നെക്കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാലും ബോഡി ഷെയ്മിങ് നടത്തിയാലും എനിക്ക് കുഴപ്പമില്ല. ഞാൻ മൈൻഡ് ചെയ്യാറില്ല എന്ന് പറയുകയാണ് സോനു.

പലരും മോശം കമന്റുകളിൽ തകരും. എല്ലാവരും സ്ട്രോങ് അല്ലല്ലോ. അങ്ങനെയുള്ളവർക്കു ധൈര്യം പകരാനായിട്ടാണ് പോസ്റ്റ് പങ്കിട്ടതെന്നും സോനു പറഞ്ഞു. മകൾ ആത്മീയയ്ക്ക് ഇപ്പോൾ 5 മാസമാണ് പ്രായം. താനിപ്പോൾ നൃത്തത്തിൽ പി.എച്ച്.ഡിക്കു ജോയിൻ ചെയ്തുവെന്നും ഭർത്താവിനൊപ്പം ആന്ധ്രയിൽ ആണെന്നും സോനു പറയുന്നു.

ഭർത്താവ് സോഫ്റ്റ് വെയർ എൻജിനീയറാണ്, തങ്ങൾക്കൊപ്പം അമ്മയുമുണ്ട് എന്നും വിശേഷങ്ങൾ പങ്കിടുന്ന കൂട്ടത്തിൽ സോനു പറഞ്ഞു. ലുക്ക് തിരികെപ്പിടിക്കാനുള്ള ശ്രമത്തിലൊന്നുമല്ല. ബോഡിയുടെ ചെറിയ ചില ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നടക്കാൻ തുടങ്ങി എന്നും സോനു പറഞ്ഞു.

മോൾക്കാണ് തൽക്കാലം മുൻഗണന എന്നും അഭിമുഖത്തിൽ സോനു കൂട്ടിച്ചേർത്തു. ശരീരത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിങ്ങളുടെ അമ്മയോട് തന്നെ ചോദിയ്ക്കുക. നിങ്ങളെ പ്രസവിച്ച സമയത്ത് ഈ അവസ്ഥയിലൂടെ എല്ലാം അവര്‍ എങ്ങിനെയാണ് കടന്ന് പോയത് എന്ന് വളരെ വ്യക്തമായി അവര്‍ വിശദീകരിച്ചു തരും.

പ്രസവത്തിന് ശേഷം ഒരു സ്ത്രീയെ കാണുമ്പോള്‍ അവളോട് അവളുടെ ശരീരത്തെ കുറിച്ച് കമന്റ് ചെയ്യുന്നതിന് പകരം, സുഖമാണോ എന്ന് ഒന്ന് ചോദിയ്ക്കുക- എന്നും സോനു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ രൂപ മാറ്റത്തെ കുറിച്ച് നിരന്തരം കമന്റ് ഇടുന്നവർക്കുള്ള മറുപടിയാണ് സോനുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പറയുന്നത്. പ്രസവത്തിന് മുമ്പുള്ളതും ഗര്‍ഭിണിയായപ്പോഴും ഉള്ള രണ്ട് ചിത്രങ്ങള്‍ ചേര്‍ത്ത് വച്ചുകൊണ്ടാണ് സോനു പോസ്റ്റ് ഇട്ടിരിക്കുന്നത്.

തൻ്റെ പോസ്റ്റ് മുഴുവനായും വായിക്കണം എന്ന് നടി പ്രത്യേകം എടുത്തു പറയുന്നുണ്ട്. മാതൃത്വം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്നും, അതിലേക്കുള്ള യാത്ര എത്രത്തോളം മനോഹരമാണെന്നും വർണിക്കാൻ തനിക്ക് വാക്കുകളില്ല. പ്രസവശേഷം 20 കിലോ ശരീര ഭാരം കൂടി. മാത്രമല്ല എന്റെ വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുകളും ഉണ്ടായിട്ടുണ്ട്. നടുവേദനയും തലവേദനയും ഒപ്പം വന്നു.

എനിക്ക് അറിയാവുന്ന കാര്യമാണ് എന്റെ ശരീരത്തിന്റെ ഷേപ്പും ഇല്ലാതായിട്ടുണ്ട് എന്ന്. പക്ഷെ ഒരു അമ്മയെ സംബന്ധിച്ച് നോക്കുമ്പോൾ അതൊന്നും വിഷയമേ അല്ല. കുഞ്ഞിന്റെ നല്ലതിന് വേണ്ടി അമ്മമാർ എന്തും സഹിക്കും.  എന്തും സഹിക്കാനും അമ്മ തയ്യാറാവും.

എല്ലാത്തിനേക്കാളും അമ്മമാർക്ക് അവരുടെ കുഞ്ഞാണ് വലുത്.  അതുകൊണ്ട് സഹോദരി സഹോദരന്മാരെ, പ്രസവം കഴിഞ്ഞിട്ടുള്ള ഒരു അമ്മയുടെ ശരീരം മാറുന്നതിനെ കുറിച്ച് കമന്റ് ഇടുമ്പോൾ ആ ഘട്ടത്തിലേക്ക് എത്തിയ ആ അമ്മയുടെ യാത്രയെ കുറിച്ചും മനസ്സിലാക്കണം. അതിൽ സംശയമുണ്ടെങ്കില്‍ നിങ്ങളുടെ അമ്മയോട് തന്നെ ചോദിക്കുക.

Written by Editor 3

വൃത്തികേട് കാണിക്കുന്നതിന് ഒരു ലിമിറ്റ് ഇല്ലേ; തൻ്റെ മോശം വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചരിക്കുന്നതിന് എതിരെ ലക്ഷ്മി നന്ദൻ..!

വിവാഹിതനായ അയാളുമായുള്ള അവിഹിത ബന്ധം എന്നെ ആ രോഗിയാക്കി; ആൻഡ്രിയ വെളിപ്പെടുത്തുന്നു