in

അൻഷിതയ്ക്ക് എതിരെ നടപടി.. സീരിയലിൽ നിന്നും അൻഷിതയെ പുറത്താക്ക..? കാരണം

കഴിഞ്ഞ ഒരു മാസമായി തമിഴ് ടെലിവിഷന്‍ ലോകത്തെ ന്യൂസ് മേക്കറാണ് അന്‍ഷിത അന്‍ഷി. സഹനടന്റെ ഭാര്യയെ പ്രണയിച്ചു എന്ന ആരോപിച്ച് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നടിയെ കടന്ന് ആക്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

ഇപ്പോഴിതാ പ്രസ്തു സീരിയലില്‍ നിന്നും അന്‍ഷിതയെ പുറത്താക്കി എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. ചെല്ലമ്മ എന്ന തമിഴ് സീരിയലില്‍ അഭിനയിച്ചുവരികയായിരുന്നു, കൂടെവിടെ എന്ന മലയാള സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്‍ഷിത എന്ന നടി.

സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

അന്‍ഷിത – അര്‍ണവ് ബന്ധത്തിന് എതിരെ നടിയും, അര്‍ണവിന്റെ ഭാര്യയുമായ വിദ്യ ശ്രീധര്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും ശക്തമായി പ്രതികരിച്ചിരുന്നു. ഇരുവരുടെയും ചാറ്റിങിന്റെയും മറ്റുമുള്ള തെളിവുകള്‍ സഹിതമാണ് വിദ്യ അഭിമുഖങ്ങള്‍ നല്‍കിയിരുന്നത്.

തൊട്ട് പിന്നാലെ അര്‍ണവും വിദ്യയും അന്‍ഷിതയും നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ഓഡിയോയും പുറത്ത് വന്നിരുന്നു. പുറത്ത് വന്ന ഓഡിയോയില്‍ അന്‍ഷിത വളരെ മോശമായ രീതിയില്‍ വിദ്യയോട് സംസാരിക്കുന്നത് കേള്‍ക്കാം.

കോണ്‍ഫറന്‍സ് കോളില്‍ ഭാര്യ നില്‍ക്കെ അര്‍ണവിനോട് ഐ ലവ് യു എന്ന് പറഞ്ഞതും, ഉമ്മ വച്ചതും മാത്രമല്ലാതെ മോശം ഭാഷയിലാണ് അന്‍ഷിത സംസാരിച്ചത്. ഈ ഓഡിയോ പുറത്ത് വന്നതോടെ തമിഴ് ആരാധകര്‍ മുഴുവന്‍ അന്‍ഷിതയ്ക്ക് എതിരെ തിരിയുകയായിരുന്നു.

എന്തിന്റെ പേരിലായാലും ഒരു ഗര്‍ഭിണിയായ ഭാര്യയോട് അന്‍ഷിത അത്തരത്തില്‍ സംസാരിച്ചത് തെറ്റ് തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും വിദ്യയെ പിന്തുണച്ചു. അതിനിടയില്‍ വിദ്യ നല്‍കിയ പരാതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അര്‍ണവിനെ ചെല്ലമ്മയുടെ സെറ്റില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തതും സീരിയലിന് ചീത്തപ്പേര് ഉണ്ടാക്കി.

അര്‍ണവ് ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. നടന് പകരം പുതിയ കന്നട നടന്‍ ചെല്ലമ്മയില്‍ ജോയിന്‍ ചെയ്യും എന്നാണ് വിവരം. അതിന് പിന്നാലെയാണ് അന്‍ഷിതയെയും പുറത്താക്കിയിരിയ്ക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും നടി സ്ഥിരം യൂട്യൂബില്‍ പങ്കുവയ്ക്കാറുണ്ട്.

നേരത്തേ നടിയ്‌ക്കെതിരെ ഉയര്‍ന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ നടി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വഴി കുറച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചിരുന്നു അന്‍ഷിത.

Written by Editor 3

അമ്പോ.. കറുപ്പ് സാരിയിൽ അതിസുന്ദരിയായ കുറുപ്പ് നായിക: ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വൃത്തികേട് കാണിക്കുന്നതിന് ഒരു ലിമിറ്റ് ഇല്ലേ; തൻ്റെ മോശം വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചരിക്കുന്നതിന് എതിരെ ലക്ഷ്മി നന്ദൻ..!