സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക വേല്‍സ്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് മാളവിക അരങ്ങേറുന്നത്. ചിത്രത്തില്‍ ഗീതു എന്ന കഥാപാത്രത്തേയാണ് അവതരിപ്പിച്ചത്.
മിസ് കേരള മത്സരമാണ് മാളവികയുടെ കരിയറിൽ വഴിത്തിരിവായത്. അതിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്കുള്ള എൻട്രി താരത്തിന് ലഭിച്ചത്. തുടര്‍ന്ന് മലര്‍വാടിയിലും ഇന്നാണ് ആ കല്യാണം എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
അഴകുമകന്‍ ആണ് അവസാനം അഭിനയിച്ച ചിത്രം. ഇതിനൊക്കെ പിന്നാലെയാണ് മിനിസ്ക്രീനിലേക്ക് താരം എത്തുന്നത്. പൊന്നമ്പിളിയാണ് ആദ്യ സീരിയല്‍. താരത്തിന്റെ അഭിനയ മികവ് കൊണ്ടാണ് മിനി സ്ക്രീനിൽ സ്വന്തമായ ഇടം സ്ഥാപിക്കാൻ താരത്തിന് വേഗം കഴിഞ്ഞത്.
നന്ദിനി, അമ്മുവിന്റെ അമ്മ എന്നിവയാണ് മാളവിക പിന്നീട് അഭിനയിച്ച പരമ്പരകള്‍. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജനയായി അഭിനയിക്കുന്നു. തൃശൂരിലെ പി. ജി. വേല്സിലും സുഡിന വെയില്സിനുമാണ് മാളവികയുടെ മാതാപിതാക്കള്‍. ഒരു മൂത്ത സഹോദരന് മിഥുന് വെയില്സുണ്ട്. തൃശൂരിലെ ‘ഹരി ശ്രീ വിദ്യാ നിധി സ്കൂള്‍’ എന്ന സ്കൂളില്‍ പഠിച്ചു.
പിന്നീട് മുംബൈയില്‍, നടന് അനുപം ഖേറിന്റെ സ്കൂള്‍ ഓഫ് ആക്ടേര്ഷില് അഭിനയത്തില്‍ ഡിപ്ലോമ നടത്തുകയും ചെയ്തു. മളവികക്ക് 6 വയസ്സുള്ളപ്പോള്‍ നൃത്തം പഠിക്കാന്‍ തുടങ്ങി,കലാമണ്ഡലം ക്ഷേമാവതി,കലാമണ്ഡലം പ്രസന്ന ഉണ്ണിതുടങ്ങിയ വരില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ ഇപ്പോള്‍ പരിശീലനം നല്കുന്നു.
പതിനാറാം വയസ്സില്‍ 2009-ലെ മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് ‘മിസ് ബ്യൂട്ടിഫുള്‍ ഐ’ ടൈറ്റില്‍ നേടി. അവിടെ വച്ചാണ് വിനീത് ശ്രീനിവാസന് കണ്ടത്. അങ്ങനെയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചത്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഐഷ എന്ന ഒരു ഡോക്യുമെന്ററി ഫിലിമില്‍ ആദ്യമായി അഭിനയിച്ചത്. 2016 – യൂണിറ്റി ടൈം ഫിലിം അവാര്‍ഡ്: മികച്ച നടി (പൊന്നമ്പിളി), 2016 – മണിപ്പുരം – മിന്നല്‍ ടിവി അവാര്‍ഡ് മികച്ച ടെലിവിഷന്‍ നടി 2016 (പൊന്നമ്പിളി)യ്ക്കുള്ള അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം പരമ്പരയില്‍ ഒപ്പം അഭിനയിക്കുന്ന നടനുമായി മാളവിക പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് മാളവിക തന്നെ രംഗത്ത് എത്തിയിരുന്നു.
തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണു എന്ന് മാളവിക പറയുകയുണ്ടായി. മാളവികയുടെ പേരുമായി ചേര്‍ത്ത് പറയുന്ന ആ നടന്റെ വിവാഹം കഴിഞ്ഞതോടെ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രസക്തി ഇല്ലാതെ ആയി.