in

കൂട്ടുകാരികൾക്ക് ഒപ്പം തായ്‌ലൻഡിൽ പൊളിച്ചടുക്കി നടി സുജിത: ഫോട്ടോസ് കാണാം

ഒരുകാലത്ത് ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുജിത ധനുഷ്. ബാലതാരമായാണ് സുജിത അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ താരം ജനിച്ച് 41ാമത്തെ ദിവസം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കെആര്‍ വിജയയുടെ പേരക്കുട്ടിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. സുജിതയുടെ സഹോദരനായ സൂര്യ കിരണ്‍ സംവിധായകനാണ്. മലയാളികളുടെ പ്രിയ നായികമാരിലൊരാളായ കാവേരി സുജിതയുടെ നാത്തൂനാണ്. ആദ്യചലച്ചിത്രം കെ ആര്‍ വിജയ്‌ക്കൊപ്പം തമിഴിലായിരുന്നു.

മുന്താണെ മുടിച്ച് എന്ന ചിത്രത്തില്‍ ഭാഗ്യരാജിനും ഉര്‍വശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു. പസിവാടീ പ്രണാം, ഹറ്റിയ, തല്ലി തഡ്രുലും അഴകന്‍ എന്നീ സിനീമകളിലും പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ റീമേക്ക് ആയ ‘പൂവിഴി വാസലിലെ’ എന്ന സിനിമയിലും സുജിത അഭിനയിച്ചിട്ടുണ്ട്.

പിന്നീട് സുജിത തമിഴില്‍ 1999 ല്‍ അഭിനയിച്ച പടം ‘വാലി’ ആണ്. ഭര്‍ത്താവ് ധനുഷ് നിര്‍മ്മാതാവാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാന്‍ സുജിതക്ക് സാധിച്ചു. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കയുണ്ടായി.

പൂവിനു പുതിയ പൂന്തെന്നല്‍ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആണ്‍കുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയില്‍ ആദ്യമായി സുജിത രംഗപ്രവേശം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. രണ്ടുപേരും തമിഴ്നാട്ടിലാണ് സ്ഥിരതാമസം. ഇരുവര്‍ക്കും ഒരു മകനാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും മറ്റ് ഭാഷകളില്‍ സജീവമാണ്. വര്‍ഷങ്ങള് പിന്നിട്ടിട്ടും താരത്തിന് ഒരു മാറ്റവും വന്നിട്ടില്ല. . തനി നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം അധികവും പങ്കുവെക്കുന്നത്. തമിഴകത്തു നിന്നും ഗംഭീര പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ ധനലക്ഷ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുജിതയാണ്. മലയാള റീമേക്കില്‍ ചിപ്പിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരമ്പര. സുജിതയുടെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നല്‍കുന്നത്.

ഭര്‍ത്താവും മകനുമെല്ലാം സുജിതയ്ക്ക് കൂട്ടിനുണ്ട്. സാരിയില്‍ നാടന്‍ വേഷത്തിലുള്ള കഥാപാത്രങ്ങളെയാണ് താരം ഇപ്പോഴും അവതരിപ്പിച്ച് വരുന്നത്. ഇപ്പോള്‍ തമിഴ് ടെലിവിഷന്‍ രംഗത്ത് സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പാണ്ട്യന്‍ സ്റ്റോറീസ് എന്ന സീരിയലില്‍ അഭിനയിക്കുകയാണ് സുജിത.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുജിത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുടുംബസമേതമായുള്ള ചിത്രങ്ങളും ഇടയ്ക്ക് താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. അഭിനയ ജീവിതത്തിന് ഇടയിലും സുജിത തന്റെ കൂട്ടുകാരികള്‍ക്ക് ഒപ്പം അവധി ആഘോഷിക്കാന്‍ തായ് ലാന്‍ഡില്‍ പോയിരിക്കുകയാണ്.

ജയിംസ് ബോണ്ട് ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപിലാണ് സുജിതയും സുഹൃത്തുകള്‍ക്കും അടിച്ചുപൊളിച്ചത്. അവിടെ തന്നെയുള്ള ബനാന ബീച്ചിലും സുജിത പോയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക ്കമന്റുകളുമായെത്തിയത്.

Written by Editor 3

ഇത് നമ്മുടെ മീര ആല്ലേ, ഹോട്ട് ലുക്കിൽ പുത്തൻ ഫോട്ടോസുമായി മീര ജാസ്മിൻ; ഏറ്റെടുത്ത് ആരാധകർ

നാൽപ്പതാം വയസ്സിലും ഇരുപതുകാരിയുടെ കരുത്ത്.. ഹെവി വർക്ക്ഔട്ടുമായി നടി നൈല ഉഷ.. വീഡിയോ കാണാം